കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ പ്രളയം; മരണം ആയിരം കടന്നു... അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: കനത്ത മഴയില്‍ പാകിസ്താനില്‍ പ്രളയം. ആയിരത്തിധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദശലക്ഷം കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ മാസം 30 വരെയാണ് അടിയന്തരാവസ്ഥ. സ്വാത് താഴ്‌വരയില്‍ നദി കരകവിയാല്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബലൂചിസ്താന്‍, സിന്ധ് പ്രവിശ്യകളില്‍ ഉള്‍പ്പെടെ മൂന്ന് കോടി ജനങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്.ആയിരക്കണക്കിന് ആളുകള്‍ ക്യാമ്പിലേക്ക് മാറിയിരിക്കുകയാണ്.

p

സ്വാത്, ഷംഗ്ല, മിന്‍ഗോറ, കോഹിസ്താന്‍ എന്നീ മേഖലകളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്. സ്വാതില്‍ മാത്രം 24 പാലങ്ങള്‍ ഒലിച്ചുപോയി. 50 ഹോട്ടലുകള്‍ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മൃതദേഹങ്ങള്‍ കണ്ടെത്തി. ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയില്‍ മാത്രം മരണം 251 ആയി. ഒട്ടേറെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളും റസ്റ്ററന്റുകളും ഉപയോഗ ശൂന്യമായി. പ്രളയ മേഖലയില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സന്ദര്‍ശിച്ചു. ചെറു ഡാമുകള്‍ നിര്‍മിച്ചാല്‍ പ്രളയത്തെ ഒരുവിധം തടുത്തുനിര്‍ത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് മോദി കരഞ്ഞു; പിന്നാലെ ഗുലാം നബി വിതുമ്പി... ഇന്ന് വളഞ്ഞ വഴി എന്‍ഡിഎയിലേക്കെന്ന് റിപ്പോര്‍ട്ട്അന്ന് മോദി കരഞ്ഞു; പിന്നാലെ ഗുലാം നബി വിതുമ്പി... ഇന്ന് വളഞ്ഞ വഴി എന്‍ഡിഎയിലേക്കെന്ന് റിപ്പോര്‍ട്ട്

സിന്ധ് പ്രവിശ്യയില്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് സന്ദര്‍ശനം നടത്തി. 1500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. കെട്ടിടങ്ങളുടെ മുകളിലാണ് പല കുടുംബങ്ങളും താമസിക്കുന്നത്. ചിലയിടങ്ങളില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വാത്, സിന്ധു നദികള്‍ ഇനിയും കരകവിയാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇങ്ങനെ സംഭവിച്ചാല്‍ കൂടുതല്‍ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാകും. മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രളയ മേഖലയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനികരെ വിന്യസിച്ചിരിക്കുകയാണ്.

English summary
Pakistan Declared Emergency Due to Flood; Death Toll Increase to 1000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X