അമേരിക്കയുടെ ശക്തി ക്ഷയിച്ചു; വിമര്‍ശനവുമായി പാക്കിസ്ഥാന്‍
വാഷിങ്ടണ്‍: അതിര്‍ത്തി കടന്ന് ഭീകരരെ നേരിട്ട ഇന്ത്യന്‍ സൈന്യത്തിന് അനുകൂലമായി നിന്ന അമേരിക്കയ്‌ക്കെതിരെ പാക്കിസ്ഥാന്‍. അമേരിക്ക ഇപ്പോള്‍ ലോകശക്തിയല്ലെന്നും അവരുടെ ശക്തി ക്ഷയിച്ചുവരികയാണെന്നും പാക്കിസ്ഥാനില്‍ നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു. അറ്റ്‌ലാന്റിക് കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പാക്കിസ്ഥാന്റെ വിവാദ പരാമര്‍ശം.
കാശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ പിന്തുണ തേടി നവാസ് ഷരീഫിന്റെ പ്രത്യേക ദൂതനായ മുഷാഹിദ് ഹുസൈന്‍ സയീദും മറ്റൊരു പാക് പ്രതിനിധിയായ ഷസ്ര മന്‍സാബും ഇപ്പോള്‍ യുഎസിലുണ്ട്. മുഷാഹിദ് ഹുസൈന്‍ സയീദ് ആണ് അറ്റ്‌ലാന്റിക് കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിനുശേഷം അമേരിക്കയെ വിമര്‍ശിച്ചത്.

പ്രസംഗത്തിനുശേഷം ഇന്ത്യയ്ക്കനുകൂലമായ ചോദ്യങ്ങള്‍ സദസ്സില്‍ നിന്നും ഉയര്‍ന്നതോടെ പാക് പ്രതിനിധി യുഎസ്സിനെതിരെ തിരിയുകയായിരുന്നു. പാക്കിസ്ഥാന്റെ നിലപാടിന് യുഎസ് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ലെങ്കില്‍ ഇക്കാര്യത്തില്‍ നീതി തേടി ചൈന, റഷ്യ എന്നീ രാജ്യങ്ങളെ സമീപിക്കുമെന്നും സയീദ് മുന്നറിപ്പു നല്‍കി.
പാക്കിസ്ഥാന് ആയുധങ്ങള്‍ നല്‍കാന്‍ ചരിത്രത്തിലാദ്യമായി റഷ്യയിലെ വ്‌ലാഡിമര്‍ പുടിന്‍ സര്‍ക്കാര്‍ സമ്മതിച്ചെന്നും അമേരിക്കയും പാക്കിസ്ഥാനും തമ്മില്‍ പഴയപോലെ സൗഹൃദമില്ലെന്നും സയീദ് പറഞ്ഞു. അടുത്തിടെ പാക്കിസ്ഥാനും റഷ്യയും സംയുക്തമായി സേനാ അഭ്യാസം നടത്തിയിരുന്നു. എന്നാല്‍, ഇന്ത്യയുടെ മിന്നലാക്രമണത്തിന് പിന്നീട് റഷ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.












Click it and Unblock the Notifications