കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന് ലഭിച്ചത് 140 മില്യണ്‍ മൂല്യമുള്ള 58 സമ്മാനങ്ങള്‍,ദുബായില്‍ വിറ്റുവെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരിക്കെ ഇമ്രാന്‍ ഖാന് ലഭിച്ചത് 140 മില്യണിലധികം വരുന്ന 58 സമ്മാനങ്ങളെന്ന് റിപ്പോര്‍ട്ട്. ലോകനേതാക്കന്മാരില്‍ നിന്ന് മൂന്നര വര്‍ഷത്തെ ഭരണ സമയത്താണ് ഇമ്രാന്‍ ഖാന് ഈ സമ്മാനങ്ങള്‍ ലഭിച്ചത്. ഈ സമ്മാനങ്ങള്‍ക്ക് തുച്ഛമായ വില നല്‍കിയും പേയ്മെന്റ് നല്‍കാതെയും ഇമ്രാന്‍ ഖാന്‍ നിലനിര്‍ത്തുകയാണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

ഈ സമ്മാനങ്ങള്‍ ദുബായില്‍ വില്‍പന നടത്തിയെന്ന് ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. റോളക്‌സ് വാച്ച്, ഒരു ജോടി കഫ്‌ലിങ്കുകള്‍, ഒരു മോതിരം, നെക്ലേസ്, ബ്രേസ്ലെറ്റ്, ഒരു ജോടി കമ്മലുകള്‍ എന്നിവ ഉള്‍പ്പെടെ 23.5 മില്യണ്‍ മൂല്യമുള്ളവ 11.5 മില്യണിലാണ് ഇമ്രാന്‍ ഖാന്‍ നിലനിര്‍ത്തിയത്. 3.8 ബില്യണ്‍ വിലയുള്ള റോളക്സ് വാച്ചിന് 754,000 മാത്രമാണ് ഇമ്രാന്‍ ഖാന്‍ നല്‍കിയത്.1.5 മില്യണ്‍ മൂല്യമുള്ള മറ്റൊരു റോളക്സിന് 294,000 നല്‍കി ഇമ്രാന്‍ ഖാന്‍ നിലനിര്‍ത്തി. 1.73 മില്യണ്‍ മൂല്യമുള്ള റോളക്സ്, ഐ ഫോണ്‍ ഉള്‍പ്പെടുന്ന 1.73 മില്യണ്‍ വിലയുള്ള സമ്മാനങ്ങള്‍ക്ക് ഇമ്രാന്‍ ഖാന്‍ നല്‍കിയത് 338,600 മാത്രമാണെന്നും ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇമ്രാന്‍ ഖാന്‍ നിയമിച്ച കമ്മറ്റിയാണ് ഈ സമ്മാനങ്ങളുടെ വില നിശ്ചയിച്ചത്. സമ്മാനങ്ങളുടെ യഥാര്‍ഥ വിലയും കമ്മറ്റി നിശ്ചയിച്ച വിലയും തമ്മില്‍ വലിയ അന്തരമാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നു.

1

അതേസമയം വിഷയത്തില്‍ ഇമ്രാന്‍ ഖാനെതിരെ ആരോപണവുമായി പ്രധാനമന്ത്രി ഷെഹബാസ് ശരീഷ് രംഗത്തെത്തിയിരുന്നു. 14 കോടി രൂപയുടെ വിലപിടിച്ച സമ്മാനങ്ങള്‍ ദുബായില്‍ വിറ്റഴിച്ചുവെന്നായിരുന്നു ആരോപണം. സര്‍ക്കാരിന്റെ ഖജനാവിലേക്ക് ലഭിക്കേണ്ട തുക ഇമ്രാന്‍ ഖാന്റെ ഈ പ്രവൃത്തിയിലൂടെ നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു. പിഎം ഓഫീസില്‍ വച്ച് നടന്ന ഇഫ്താര്‍ ചടങ്ങില്‍ വച്ചാണ് ഇമ്രാന്‍ ഖാന് എതിരെ ഷെഹബാസ് ശരീഷ് ആരോപണം ഉന്നയിച്ചത്.

വിദേശ രാജ്യങ്ങളില്‍ നിന്നും ലോകനേതാക്കളില്‍ നിന്നും ലഭിക്കുന്ന പൊതുസമ്മാനങ്ങള്‍ ഖജനാവിലേക്ക് നല്‍കണമെന്നാണ് നിലവില്‍ പാകിസ്ഥാനിലുള്ള നിയമം. അല്ലാത്ത പക്ഷം സമ്മാനത്തിന്റെ പകുതി വില നല്‍കി സമ്മാനം സ്വന്തമാക്കാവുന്നതാണ്. 18 കോടിയുടെ ഡയമണ്ട് നെക്ലേസ് വിറ്റതിന് ഇംറാനെതിരെ എഫ്.ഐ.എ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

2

ദിവസങ്ങളുടെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വീണത്. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ വീണത്. ആദ്യ മണിക്കൂറുകളില്‍ തന്നെ ഇമ്രാന്‍ ഖാന്‍ തന്റെ ഔദ്യോഗിക വസതി ഉപേക്ഷിച്ചിരുന്നു. വളരെയധികം നാടകീയ സംഭവങ്ങളാണ് പാര്‍ലമെന്റിനുള്ളിലും പുറത്തും നടന്നത്. ഭരണം നിലനിര്‍ത്താന്‍ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതോടെ ഇമ്രാന്‍ ഖാന്‍ പ്രതിരോധത്തിലേക്ക് നീങ്ങുകയായിരുന്നു. പാകിസ്ഥാനില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്തുപോകുന്ന ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് ഇമ്രാന്‍ ഖാന്‍.
3

3

അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിന് മുന്നേ തന്നെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജി സമര്‍പ്പിച്ചിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് അയാസ് സാദിഖ് ആണ് സ്പീക്കറുടെ ചുമതല നടത്തിയത്. രാവിലെ ചേര്‍ന്ന അസംബ്ലി പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവക്കുകയായിരുന്നു. തുടര്‍ന്ന് സഭ ചേരുന്നത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു ചെയ്തത്. അതേ സമയം അവിശ്വാസ വോട്ടെടുപ്പ് നടത്താത്തതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ നടന്നത്.

4

പാകിസ്ഥാനില്‍ നടക്കുന്ന അമേരിക്കയുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് ഇമ്രാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ വിദേശ ഗൂഢാലോചന സിദ്ധാന്തത്തെ തള്ളി അമേരിക്ക രംഗത്തെത്തുകയായിരുന്നു. പാകിസ്ഥാനിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം അമേരിക്കയും ശ്രമിച്ചെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിയാണ് അമേരിക്ക രംഗത്തെത്തി. വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പാകിസ്ഥാനിലെ ഭരണമാറ്റത്തിനായി മുതിര്‍ന്ന യുഎസ് നയതന്ത്രജ്ഞന് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു.

കേരള പൊലീസിനെ സഹായിക്കാന്‍ തമിഴ്‌നാട് പൊലീസും: സംഘം പാലക്കാടെത്തികേരള പൊലീസിനെ സഹായിക്കാന്‍ തമിഴ്‌നാട് പൊലീസും: സംഘം പാലക്കാടെത്തി

English summary
pakistan former PM Imran khan kept 140 million worth gifts to himself and sold it in dubai :report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X