വിവാഹ നിയമം ലംഘിച്ചു; പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യയ്ക്കും ഏഴ് വർഷം തടവ് ശിക്ഷ
ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റബീബി ഖാനും ശനിയാവ്ച ഇസ്ലാമാബാദ് കോടതി ഏഴ് വർഷം തടവും പിഴയും വിധിച്ചു. ഇമ്രാൻ ഖാന്റെ മൂന്നാം വിവാഹം ആയിരുന്നു ബുഷ്റ ബീബി ഖാനുമായുള്ളത്. ഈ വിവാഹം ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് കോടതി തടവ് ശിക്ഷ വിധിച്ചത്.
രണ്ട് വിവാഹങ്ങൾക്കിടയിൽ നിർബന്ധിത ഇടവേള അല്ലെങ്കിൽ ഇദ്ദത ആചരിക്കുന്ന ഇസ്ലാമിക നിയമം ലംഘിച്ചു എന്ന് ആരോപിച്ചാണ് ബുഷ്റ ബീബിയുടെ ആദ്യ ഭർത്താവ് ഖവാർ മനേക കേസ് ഫയൽ ചെയ്തത്. 2018 ലെ ഇസ്ലാമിക വിവാഹ നിയമം ലംഘിച്ചുവെന്നാണ് പറയുന്നത്. വ്യാഴാഴ്ച പാകിസ്താനിൽ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോഴാണ് പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പി ടി ഐ) അധ്യക്ഷൻ കൂടിയായ ഇമ്രാൻ ഖാനെതിരെ വിധി വന്നിരിക്കുന്നത്.

ഇരുവർക്കും 500,000 രൂപ വീതം പിഴയും ചുമത്തി. അഡിയാല ജയിൽ കോടതിയുടേതാണ് വിധി. 2018 ജനുവരിയിൽ സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്, ഇമ്രാൻ ഖാൻ ആദ്യമായി പ്രധാനമന്ത്രി ആകുന്നതിന് ഏഴ് മാസം മുമ്പായിരുന്ന ചടങ്ങ്. ഇടവേള പൂർത്തിയാകുന്നതിന് മുമ്പായിരുന്നോ എന്നതിനെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. നിലവിൽ തോഷഖാന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് റാവൽ പിണ്ടിയിലെ അഡിയാല ജയിലിൽ തടവിലാണ് ഇമ്രാൻ ഖാൻ.
വിദേശ സന്ദർശനങ്ങൾക്കിടെ പ്രധാനമന്ത്രി എന്ന നിലയിൽ ലഭിച്ച സമ്മാനങ്ങൾ വിറ്റ് അനധികൃതമായി പണം സമ്പാദിച്ചു എന്നതാണ് തോഷാഖാന കേസ്. ഇത് കൂടാതെ സൈഫർ കേസിൽ അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇമ്രാൻ ഖാന് പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് 5 വർഷത്തേക്ക് വിലക്കേർപ്പടുത്തിയിരുന്നു. എന്നാൽ പിന്നീട് ശിക്ഷ ഇസ്‍ലാമാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. എന്നാൽ മറ്റു കേസുകളുടെ പേരിൽ ജയിലിൽ തുടരുകയാണ് അദ്ദേഹം.
അതേ സമയം, വിചാരണ അവസാനിച്ച് ഒരു ദിവസത്തിന് ഉള്ളിലാണ് ജഡ്ജി ഖുദ്രത്തുള്ള വിധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഇമ്രാൻ ഖാന്റെ അഭിഭാഷകൻ പറഞ്ഞു. ഈ ആഴ്ച ഇമ്രാൻ ഖാനെതിരെയുള്ള മൂന്നമാത്തെ വിധിയാണ് ഇത്.












Click it and Unblock the Notifications