കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ പട്ടാളം സൗദിയിലേക്ക്; ദൗത്യം രഹസ്യമാക്കി ഇരുരാജ്യങ്ങളും!! ഒഴിഞ്ഞുമാറി മന്ത്രിമാര്‍

മുസ്ലിം രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ സൈനിക ബലമുള്ള രാജ്യമാണ് പാകിസ്താന്‍. ആണവായുധം കൈവശമുള്ള ഏക മുസ്ലിം രാജ്യവും പാകിസ്താനാണ്.

  • By Ashif
Google Oneindia Malayalam News

പാകിസ്താന്‍ പട്ടാളത്തെ സൗദി അറേബ്യയിലേക്ക് അയക്കാന്‍ തീരുമാനിച്ച കാര്യം ആഗോള തലത്തില്‍ വന്‍ വാര്‍ത്തയാണ്. എന്തിനാണ് പാക് സൈന്യം സൗദിയിലേക്ക് പോകുന്നത്. ഇക്കാര്യമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. യമനില്‍ സൗദി സൈന്യം ഇടപെടല്‍ നടത്തുന്ന വേളയില്‍ പ്രത്യേകിച്ചും. സൗദി സൈന്യത്തിനൊപ്പം പാകിസ്താന്‍ സൈന്യവും യമനില്‍ ആക്രമണം നടത്തുമോ എന്നാണ് ആശങ്ക. ഈ സാഹചര്യത്തില്‍ പാകിസ്താന്‍ പ്രതിരോധ മന്ത്രിയോട് പാര്‍ലമെന്റ് സമിതി കാര്യങ്ങള്‍ തിരക്കി. രഹസ്യമായ നീക്കങ്ങള്‍ സംബന്ധിച്ച് വിശദീകരണം തേടി. അപ്പോള്‍ മന്ത്രിക്ക് മൗനമായിരുന്നു മറുപടി. എന്നാല്‍ ചില കാര്യങ്ങള്‍ അദ്ദേഹം പറയുകയും ചെയ്തു...

ആയിരത്തിലധികം സൈനികര്‍

ആയിരത്തിലധികം സൈനികര്‍

ആയിരത്തിലധികം സൈനികരെയാണ് സൗദിയിലേക്ക് പാകിസ്താന്‍ അയക്കുന്നത്. അതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് പ്രതിരോധ മന്ത്രി ഖുറം ദസതഗീര്‍ വ്യക്തമാക്കി.

സുരക്ഷാ പ്രശ്‌നം

സുരക്ഷാ പ്രശ്‌നം

സെനറ്റ് ചെയര്‍മാന്‍ റസാ റബ്ബാനിയാണ് മന്ത്രിയെ വിളിപ്പിച്ചതും കാര്യങ്ങള്‍ തിരക്കിയതും. സുരക്ഷാ പ്രശ്‌നമുള്ളതിനാലാണ് രഹസ്യമായ കാര്യം വെളിപ്പെടുത്താത്തതെന്ന് മന്ത്രി വിശദീകരിച്ചു.

പാര്‍ലമെന്റ് ചട്ടം ലംഘിച്ചു

പാര്‍ലമെന്റ് ചട്ടം ലംഘിച്ചു

പാര്‍ലമെന്റ് ചട്ടം ലംഘിച്ച് സൈന്യത്തെ അയക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് സെനറ്റ് ചെയര്‍മാന്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ അപ്പോഴും മന്ത്രി അയഞ്ഞില്ല.

രണ്ടുകാര്യങ്ങള്‍

രണ്ടുകാര്യങ്ങള്‍

ഫെബ്രുവരി 15നാണ് പാക് സൈന്യം സൗദിയിലേക്ക് പോകുന്നത് സംബന്ധിച്ച സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. സൗദി സൈന്യത്തെ പരിശീലിപ്പിക്കാനും ഉപദേശിക്കാനുമാണെന്നാണ് വാദം.

യമനില്‍ ഇടപെടില്ല

യമനില്‍ ഇടപെടില്ല

യമനിലെ സൈനിക നടപടിയില്‍ പാകിസ്താന്‍ സൈന്യം ഇടപെടില്ലെന്ന് മന്ത്രി തീര്‍ത്തുപറഞ്ഞു. നിലവില്‍ സൗദിയില്‍ 1600 പാകിസ്താന്‍ സൈനികരുണ്ട്. പുതിയ ടീം അവരോടൊപ്പം ചേരും.

പ്രധാനമന്ത്രിയുടെ അനുമതി

പ്രധാനമന്ത്രിയുടെ അനുമതി

പട്ടാളത്തെ സൗദിയിലേക്ക് അയക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാകന്‍ അബ്ബാസി അനുമതി നല്‍കിയിട്ടുണ്ട്. സൗദിയുമായുള്ള ഉഭയകക്ഷി കരാറിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്ന് പ്രധാനമന്ത്രി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

നടപടിയെടുക്കും

നടപടിയെടുക്കും

പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കുമെതിരേ നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്ന് സെനറ്റ് ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി. സൈന്യത്തെ അയക്കുമ്പോള്‍ കൃത്യമായി ദൗത്യം വിശദീകരിക്കണം. അതുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അറിയാന്‍ വൈകി

അറിയാന്‍ വൈകി

തീരുമാനം സൈന്യം പ്രഖ്യാപിച്ചതിന് ശേഷമാണ് പാര്‍ലമെന്റ് അറിയുന്നത്. അത് ശരിയായ നടപടിയല്ല. ആദ്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് അനുമതി വാങ്ങണമായിരുന്നുവെന്നും സെനറ്റ് ചെയര്‍മാന്‍ പറഞ്ഞു.

ഏത് ഭാഗത്ത് വിന്യസിക്കും

ഏത് ഭാഗത്ത് വിന്യസിക്കും

സൈന്യത്തെ സൗദിയില്‍ ഏത് ഭാഗത്താണ് വിന്യസിക്കുക എന്ന് സെനറ്റ് മന്ത്രിയോട് ചോദിച്ചു. പക്ഷേ, മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. ഇത് ദുരൂഹമാണെന്ന് സെനറ്റ് സമിതി വിലയിരുത്തി.

ആണവ ശക്തി

ആണവ ശക്തി

മുസ്ലിം രാജ്യങ്ങളില്‍ ഏറ്റവും വലിയ സൈനിക ശക്തിയാണ് പാകിസ്താന്‍. ആണവ ശക്തിയായ ഏക മുസ്ലിം രാജ്യവും പാകിസ്താനാണ്. അതുകൊണ്ടാണ് പാകിസ്താന്‍ സൈന്യത്തെ സൗദിയിലേക്ക് അയക്കുന്നത് ഇത്ര വാര്‍ത്തയാകുന്നത്.

മിന്നല്‍ സന്ദര്‍ശനങ്ങള്‍

മിന്നല്‍ സന്ദര്‍ശനങ്ങള്‍

അടുത്തിടെ പാകിസ്താന്‍ പ്രധാനമന്ത്രിയും മുന്‍ പ്രധാനമന്ത്രിയും സൈനിക മേധാവിയും സൗദിയില്‍ പോയിരുന്നു. സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനം അതിന് ശേഷമാണുണ്ടായത്. പാകിസ്താനില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്.

ഖത്തറിന്റെ ആവശ്യം തള്ളി സൗദി അറേബ്യ; ഇനി ഒന്നും നടക്കില്ല!! അമീറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിഖത്തറിന്റെ ആവശ്യം തള്ളി സൗദി അറേബ്യ; ഇനി ഒന്നും നടക്കില്ല!! അമീറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി

ഉമ്മ വച്ച ആ മന്ത്രി ആര്? ചോദ്യ ശരങ്ങള്‍ നാലു ഭാഗത്തും!! ഒടുവില്‍ ഉദ്യോഗസ്ഥ തുറന്നു പറഞ്ഞുഉമ്മ വച്ച ആ മന്ത്രി ആര്? ചോദ്യ ശരങ്ങള്‍ നാലു ഭാഗത്തും!! ഒടുവില്‍ ഉദ്യോഗസ്ഥ തുറന്നു പറഞ്ഞു

നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; അഡാറ് ലവ് നടി പരാതി നല്‍കി, നല്ല തല്ല് കിട്ടുമെന്ന് മുന്നറിയിപ്പ്നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; അഡാറ് ലവ് നടി പരാതി നല്‍കി, നല്ല തല്ല് കിട്ടുമെന്ന് മുന്നറിയിപ്പ്

English summary
Pakistan government refuses to disclose details of fresh troops deployment in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X