തീവ്രവാദത്തിനെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: പാക്കിസ്ഥാനിലെ തീവ്രവാദത്തെ എതിര്‍ക്കണമെന്ന് രാഷ്ട്രീയ സൈനിക മേധാവികളോട് അമേരിക്ക. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക്മാസ്റ്റര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്ലാമാബാദിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന സൂചനയ്ക്ക് പിന്നാലെയാണ് അദ്ദേഹം പാക്കിസ്ഥാനോട് വിഷയം അവതരിപ്പിച്ചത്.

അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രാമധ്യേ മക്മാസ്റ്റര്‍ പാക്കിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിനെത്തിയിരുന്നു. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് തീവ്രവാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്റെ ജനാധിപത്യത്തെയും സാമ്പത്തിക പുരോഗതിയെയും സ്വാഗതം ചെയ്ത മക്മാസ്റ്റര്‍ തീവ്രവാദത്തിനെതിരായ നടപടി കര്‍ശനമാക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

flag

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ചുമതലയേറ്റശേഷം അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണ് പാക്കിസ്ഥാനിലേത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവീസ് ഷെരീഫുമായും ആര്‍മി തലവന്‍ ഖമര്‍ ജാവേദ് ബജ്വയുമായി മക്മാസ്റ്റര്‍ കൂടിക്കാഴ്ച നടത്തി. അമേരിക്കയുമായി ശക്തമായ ബന്ധമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി പിന്നീട് പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ പ്രസ്താവന പുറത്തുവന്നു.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് പാക്കിസ്ഥാന്റെ ആഗ്രഹമെന്നും പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള പ്രശ്‌ന പരിഹാരത്തിന് ഇടപെടാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

English summary
US NSA McMaster tells Pakistan leaders to confront ‘terror in all forms’
Please Wait while comments are loading...