വിമര്‍ശനങ്ങളില്‍ പാകിസ്താന്‍ പതറി; മാധ്യമപ്രവര്‍ത്തകനുള്ള വിലക്ക് നീക്കി
ഇസ്ലാമാബാദ്: രാജ്യം വിട്ടുപോകുന്നതിന് പാകിസ്താന്‍ വിലക്കേര്‍പ്പെടുത്തിയ മാധ്യമപ്രവര്‍ത്തകന്റെ വിലക്ക് പിന്‍വലിച്ചു. ഡി ഡോണ്‍ ദിനപത്രത്തിന്റെ അസിസ്റ്റന്റെ എഡിറ്ററായ സിറില്‍ അല്‍മെയ്ദയ്ക്കാണ് പാകിസ്താന്‍ വിദേശ യാത്രകള്‍ നിഷേധിച്ചത്. വെള്ളിയാഴ്ചയാണ് അല്‍മേദയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി പാക് സര്‍ക്കാര്‍ അറിയിച്ചത്.
അമേരിക്ക ഉള്‍പ്പെടെ വിവിധ ലോക രാജ്യങ്ങള്‍ പാക് നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. രാദജ്യത്തെ മാധ്യമസ്ഥാപനങ്ങളില്‍ നിന്നും മാധ്യമപ്രവര്‍ത്തരുടെ സംഘടനകളില്‍ നിന്നും പാക് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം രൂപമെടുത്തിരുന്നു. രാജ്യം വിടുന്നതിന് പാക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതായി ട്വിറ്ററിലൂടെയാണ് അല്‍മെയ്ദ ലോകത്തെ അറിയിച്ചത്. ഇന്ത്യ പാക് അധീന കശ്മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിനെ തുടര്‍ന്ന് പാക് സൈന്യവും സര്‍ക്കാരും തമ്മിലുള്ള വാക് തര്‍ക്കങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നത് അല്‍മെയ്ദയായിരുന്നു. രാജ്യം വിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ രാജ്യത്തിന് പുറത്തേക്ക് പോകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രഹസ്യ യോഗത്തില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ തലവനും മന്ത്രിമാരുമായി വാക്കേറ്റമുണ്ടായതായും ഡോണില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. സൈന്യത്തോട് ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇത് ചൂണ്ടിക്കാണിച്ച് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അല്‍മേയ്ദക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.
"All concerned are requested to take immediate action in the matter" - yes, please! pic.twitter.com/nz7AY19G4P
— cyril almeida (@cyalm) October 14, 2016












Click it and Unblock the Notifications