കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലേക്ക് എന്റെ വിമാനത്തില്‍ പൊയ്‌ക്കോളൂ; പാക് പ്രധാനമന്ത്രിയോട് സൗദി കിരീടവകാശി

Google Oneindia Malayalam News

റിയാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇത്തവണ അമേരിക്കയിലെത്തിയത് വളഞ്ഞ വഴിയിലാണ്. സൗദി അറേബ്യന്‍ സന്ദര്‍ശനത്തിന് പോയ അദ്ദേഹം അവിടെ നിന്നാണ് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി തുടങ്ങുകയാണ് തിങ്കളാഴ്ച മുതല്‍. സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പുറപ്പെടാനിരിക്കെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അദ്ദേഹത്തെ വിളിച്ചു. തന്റെ പ്രത്യേക വിമാനത്തില്‍ പൊയ്‌ക്കോളൂ എന്ന് പറയുകയും ചെയ്തു.

സൗദി കിരീടവകാശിയുടെ വിമാനത്തിലാണ് പാകിസ്താന്‍ പ്രധാനമന്ത്രി ന്യൂയോര്‍ക്കിലെത്തിയത്. ഇതോടെ ഇതിന്റെ കാരണം തേടുകയാണ് മാധ്യമങ്ങള്‍. സൗദി കിരീടവകാശി പാകിസ്താന്‍ പ്രധാനമന്ത്രിക്ക് തന്റെ വിമാനം നല്‍കാന്‍ കാരണമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്നു

ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്നു

പാകിസ്താന്‍ പ്രധാനമന്ത്രി സൗദി കിരീടവകാശിയുടെ വിമാനത്തില്‍ അമേരിക്കയിലെത്തിയത് ചര്‍ച്ചകള്‍ക്ക് ചൂടുപകര്‍ന്നിരിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ സൗദിയുടെ പിന്തുണ നേടാന്‍ ഇമ്രാന്‍ ഖാന്‍ ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി തന്നെയാണ് അദ്ദേഹം സൗദിയില്‍ പോയതും.

ഇമ്രാന്‍ ഖാന്റെ പ്രധാന ആവശ്യം

ഇമ്രാന്‍ ഖാന്റെ പ്രധാന ആവശ്യം

സാമ്പത്തിക-വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ക്ക് പുറമെ കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെ പിന്തുണയ്ക്കണമെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രധാന ആവശ്യം. സൗദി രാജാവ് സല്‍മാന്‍, കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, മറ്റു പ്രമുഖര്‍ എന്നിവരുമായി ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തി.

27ന് പ്രസംഗിക്കും

27ന് പ്രസംഗിക്കും

കശ്മീര്‍ വിഷയത്തില്‍ മുസ്ലിം രാജ്യങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ഇമ്രാന്‍ ഖാന്‍. ഐക്യരാഷ്ട്രസഭാ യോഗത്തില്‍ ഈ മാസം 27ന് അദ്ദേഹം പ്രസംഗിക്കും. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം ക്രൂരത കാണിക്കുന്നുവെന്നതായിരിക്കും അദ്ദേഹത്തിന്റെ പ്രധാന പ്രസംഗ വിഷയമെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 പ്രത്യേക വിമാനം ഉപയോഗിച്ചോളൂ

പ്രത്യേക വിമാനം ഉപയോഗിച്ചോളൂ

ചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്കയിലേക്ക് പുറപ്പെടാനിരിക്കെയാണ് ഇമ്രാന്‍ ഖാനെ സൗദി കിരീടവകാശി വിളിച്ചത്. സാധാരണ വിമാനത്തില്‍ അമേരിക്കയിലേക്ക് പോകാനായിരുന്നു ഇമ്രാന്‍ ഖാന്റെ നീക്കം. അതുവേണ്ട, താങ്കള്‍ ഞങ്ങളുടെ അതിഥിയാണെന്നും തന്റെ പ്രത്യേക വിമാനം ഉപയോഗിച്ചോളൂ എന്നും കിരീടവകാശി പറഞ്ഞുവെന്ന് ദുന്‍യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 മുമ്പ് എത്തിയതും സാധാരണ വിമാനത്തില്‍

മുമ്പ് എത്തിയതും സാധാരണ വിമാനത്തില്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താനില്‍ പ്രമുഖര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ ഇമ്രാന്‍ ഖാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിന് ശേഷം അദ്ദേഹം ഒരുതവണ സാധാരണ വിമാനത്തില്‍ അമേരിക്കന്‍ യാത്ര നടത്തിയതും ചര്‍ച്ചയായി. അന്ന് ഇമ്രാന്‍ ഖാനെ സ്വീകരിക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിലെ പ്രമുഖര്‍ എത്തിയിരുന്നില്ല.

 ഏഴ് ദിവസം ന്യൂയോര്‍ക്കില്‍

ഏഴ് ദിവസം ന്യൂയോര്‍ക്കില്‍

എന്നാല്‍ സാധാരണ വിമാനത്താല്‍ പോകേണ്ടെന്ന് സൗദി കിരീടവകാശി ഇമ്രാന്‍ ഖാനോട് പറഞ്ഞുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഏഴ് ദിവസം ഇമ്രാന്‍ ഖാന്‍ ന്യൂയോര്‍ക്കിലുണ്ടാകും. 27നാണ് അദ്ദേഹത്തിന്റെ പ്രസംഗം. കശ്മീര്‍ വിഷയത്തില്‍ അദ്ദേഹം മറ്റു രാജ്യങ്ങളുടെ പിന്തുണ തേടുമെന്ന് വിദേശകാര്യ മന്ത്രി ഖുറേഷി പറഞ്ഞു.

മോദിയുടെ പ്രസംഗ വിഷയം

മോദിയുടെ പ്രസംഗ വിഷയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കയിലാണ്. ഇപ്പോള്‍ ഹൂസ്റ്റണിലുള്ള അദ്ദേഹം ഉടനെ ന്യൂയോര്‍ക്കിലെത്തും. യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കും. വികസനം, സമാധാനം, സുരക്ഷ എന്നീ കാര്യങ്ങളില്‍ ഊന്നിയാകും പ്രധാനമന്ത്രി മോദി പ്രസംഗിക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.

പത്ര ഓഫീസില്‍ വിളിച്ച് കേന്ദ്രമന്ത്രിയുടെ തെറിയഭിഷേകം; കാതടപ്പിക്കുന്ന മറുപടി നല്‍കി പത്രാധിപര്‍

വട്ടിയൂര്‍ക്കാവ് ബിജെപി ഉറപ്പിച്ചു; സ്ഥാനാര്‍ഥി കുമ്മനം മതിയെന്ന് കമ്മിറ്റികള്‍, അപ്പോള്‍ എസ് സുരേഷ്

English summary
Pakistan PM Imran Khan Reaches US In Saudi Special Flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X