വട്ടിയൂര്‍ക്കാവ് ബിജെപി ഉറപ്പിച്ചു; സ്ഥാനാര്‍ഥി കുമ്മനം മതിയെന്ന് കമ്മിറ്റികള്‍, അപ്പോള്‍ എസ് സുരേഷ്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക വട്ടിയൂര്‍ക്കാവില്‍. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന് സ്ഥാനാര്‍ഥിയാകണമെന്നാണ് മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുമ്മനം മല്‍സരിച്ചാല്‍ വിജയം ഉറപ്പാണെന്നും പാര്‍ട്ടി യോഗത്തില്‍ വിലയിരുത്തലുണ്ടായി.
എറണാകുളത്ത് ഉച്ചയ്ക്ക് ശേഷം കോര്‍കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. പ്രാദേശിക കമ്മിറ്റികള്‍ നിര്‍ദേശിച്ച പേര് തള്ളാന്‍ സാധ്യത കുറവാണെന്ന് നേതാക്കള്‍ പറയുന്നു. മല്‍സരിക്കുന്നതില്‍ കുമ്മനത്തിന് തടസമില്ലെന്നാണ് വിവരം. അതേസമയം, കുമ്മനമല്ലെങ്കില്‍ ആര് മല്‍സരിക്കുമെന്ന ചോദ്യവും യോഗത്തില്‍ ഉയര്‍ന്നു. അപ്പോള്‍ രണ്ട് പേരാണ് ഉയര്‍ന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

വിജയസാധ്യത കൂടുതല്‍
ബിജെപിക്ക് വിജയസാധ്യത കൂടുതലുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞതവണ 7622 വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. പുതിയ സാഹചര്യത്തില്‍ കുമ്മനം മല്‍സരിച്ചാല്‍ മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്നും ബിജെപി വിലയിരുത്തുന്നു.

ശക്തമായ ത്രികോണ മല്‍സരം
ശക്തമായ ത്രികോണ മല്‍സരത്തിനാണ് വട്ടിയൂര്‍ക്കാവ് ഒരുങ്ങുന്നത്. മുന്‍ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന് തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് ബിജെപി ജില്ലാകമ്മിറ്റി യോഗത്തിന്റെ പൊതുവികാരം. കഴിഞ്ഞദിവസം മണ്ഡലം കമ്മിറ്റിയും ഇതേ അഭിപ്രായമാണ് മുന്നോട്ട് വച്ചത്.

എതിര്‍ത്തത് ഒരംഗം മാത്രം
മണ്ഡലം കമ്മിറ്റിയില്‍ ഒരംഗം മാത്രമാണ് കുമ്മനത്തിന് എതിരായ നിലപാട് എടുത്തത്. ബാക്കി 27 പേരും കുമ്മനത്തെ പിന്തുണച്ചു. ജില്ലാകമ്മിറ്റിയും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. എറണാകുളത്ത് ഇന്ന് നടക്കുന്ന കോര്‍കമ്മിറ്റിയില്‍ ജില്ലാകമ്മിറ്റിയുടെ നിലപാട് അറിയിക്കും.

എസ് സുരേഷിന്റെ പേരും
ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ പേരും പരിഗണനയിലുണ്ട്. കൂടാതെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിവി രാജേഷിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കുമ്മനത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും തടസവാദം ഉയര്‍ന്നാല്‍ മാത്രമാകും കോര്‍ കമ്മിറ്റി ഇവരുടെ പേരുകള്‍ ചര്‍ച്ചയ്ക്ക് എടുക്കുക.

ഒരു സീറ്റിലെങ്കിലും
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലമെങ്കിലും ജയിക്കണമെന്ന തീരുമാനത്തിലായിരുന്നു ബിജെപി. പക്ഷേ സാധിച്ചില്ല. അതുകൊണ്ടുതന്നെ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ കേരളത്തിലെ നേതാക്കള്‍ക്ക് ശക്തി തെളിയിക്കേണ്ട സാഹചര്യം കൂടിയാണ് ഉപതിരഞ്ഞെടുപ്പ്. എന്തുവില കൊടുത്തും ഒരു സീറ്റിലെങ്കിലും ജയിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.

21ന് വോട്ടെടുപ്പ്, 24ന് ഫലം
വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുക. 24ന് വോട്ടെണ്ണും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മല്‍സരിച്ച് ജയിച്ചതിനെ തുടര്‍ന്നാണ് നാല് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഞ്ചേശ്വരത്ത് എംഎല്‍എ പിവി അബ്ദുല്‍ റസാഖിന്റെ വിയോഗമാണ് ഇവിടെ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി










Click it and Unblock the Notifications