Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടുമടക്കി പാകിസ്താന്‍; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് മന്ത്രി, പക്ഷേ,ചില നിബന്ധനകള്‍

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി കൊമ്പുകോര്‍ക്കുന്ന പാകിസ്താന്‍ ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. ഇന്ത്യയുമായി നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് പാകിസ്താന്റെ നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ ശേഷം ആദ്യമായിട്ടാണ് ചര്‍ച്ചാ വാഗ്ദാനവുമായി എത്തിയത്. ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണി വരെ മുഴക്കിയിരുന്നു പാകിസ്താന്‍. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യക്കെതിരെ യുദ്ധം തുടങ്ങുമെന്നും പാകിസ്താന്‍ സര്‍ക്കാരിലെ പ്രമുഖര്‍ ഭീഷണി മുഴക്കിയിരിക്കെയാണ്, ചര്‍ച്ചാ വാഗ്ദാനവുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. പക്ഷേ, ചര്‍ച്ചയ്ക്ക് ചില നിബന്ധനകള്‍ പാകിസ്താന്‍ മുന്നോട്ടുവെക്കുന്നു. വിശദാംശങ്ങള്‍....

മൂന്നാം കക്ഷിയെ സ്വാഗതം

മൂന്നാം കക്ഷിയെ സ്വാഗതം

ഏതെങ്കിലും രാജ്യം ഇന്ത്യ-പാകിസ്താന്‍ വിഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും ഖുറേഷി പറഞ്ഞു. എന്നാല്‍ മൂന്നാംകക്ഷിയെ ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ല. കാരണം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മധ്യസ്ഥത വഹിക്കാന്‍ തയ്യാറായ വേളയില്‍ ഇന്ത്യ തടഞ്ഞിരുന്നു.

 പാകിസ്താന്റെ നിബന്ധനകള്‍

പാകിസ്താന്റെ നിബന്ധനകള്‍

അതേസമയം, ചര്‍ച്ചയ്ക്ക് ചില നിബന്ധനകളും പാകിസ്താന്‍ മുന്നോട്ട് വെക്കുന്നു. ഈ നിബന്ധനകളാകട്ടെ, നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ അംഗീകരിക്കാന്‍ സാധ്യത കുറവാണ്. കശ്മീരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിക്കണമെന്നാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രി മുന്നോട്ടുവച്ച ഒരു നിബന്ധന. അറസ്റ്റ് ചെയ്യപ്പെട്ട ഹുരിയത്ത് നേതാക്കളെ മോചിപ്പിക്കണമെന്നും പാകിസ്താന്‍ നിബന്ധന വയ്ക്കുന്നു.

ഇന്ത്യയുടെ നടപടികള്‍

ഇന്ത്യയുടെ നടപടികള്‍

കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയാണ് ചെയ്തത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് ഇനിയുണ്ടാകുക. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാകും. ദില്ലി മാതൃകയിലാകും ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ജനറലിന്റെ മേല്‍നോട്ടമുണ്ടാകും.

 ലഡാക്കില്‍ നിയമസഭയില്ല

ലഡാക്കില്‍ നിയമസഭയില്ല

അതേസമയം, ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമുണ്ടാകും. ദാമന്‍ ദിയു പോലെ ലഡാക്ക് പ്രവര്‍ത്തിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 370 വകുപ്പ് റദ്ദാക്കി. ഇതോടെ 29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇനി 28 സംസ്ഥാനങ്ങളാണുണ്ടാകുക. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്പതാകും.

 ഇന്ത്യക്കെതിരെ പാകിസ്താന്‍ ചെയ്യുന്നത്

ഇന്ത്യക്കെതിരെ പാകിസ്താന്‍ ചെയ്യുന്നത്

ഇന്ത്യയ്‌ക്കെതിരെ ആഗോള തലത്തില്‍ കശ്മീര്‍ വിഷയം ആയുധമാക്കുകയാണ് പാകിസ്താന്‍. ഐക്യരാഷ്ട്രസഭയ്ക്ക് പാകിസ്താന്‍ കത്തെഴുതിയിട്ടുണ്ട്. എന്നാല്‍ വേണ്ടത്ര പിന്തുണ പാകിസ്താന് ലഭിച്ചിട്ടില്ല. റഷ്യ, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ തള്ളിയിട്ടില്ല. അതേസമയം ചൈന മാത്രമാണ് പാകിസ്താനൊപ്പമുള്ളത്.

മലപ്പുറത്തെ 'യുവ കോടീശ്വരന്റെ' കൊലപാതകം; ആസ്തി വിവരങ്ങള്‍ പുറത്ത്! മാനേജര്‍ മിന്റു തട്ടിയത് കോടികള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+