അര്‍ദ്ധരാത്രിയിലെ നാടകീയ രംഗങ്ങള്‍; ഇമ്രാന്റെ പുറത്തുപോക്ക് പുതിയ ചരിത്രം, പിന്‍ഗാമി ഷെഹ്ബാസ് ഷെരീഫ്?
ദില്ലി: പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഞായറാഴ്ച പുറത്തുപോയിരുന്നു. പാര്‍ലമെന്റിന്റെ അധോസഭയുടെ അധ്യക്ഷനായ സ്പീക്കര്‍ അയാസ് സാദിഖ് പുലര്‍ച്ചെ 1.30 ഓടു കൂടിയാണ് വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത്. അങ്ങനെ മൂന്നര വര്‍ഷത്തെ പാകിസ്ഥാന്റെ അധികാര പദത്തില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ പുറത്തേക്ക് പോയിരിക്കുകയാണ്. ഇതോടെ വിശ്വാസ വോട്ടെടുപ്പില്‍ പുറത്താകുന്ന പാകിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രിയെന്ന ചരിത്രവും ഇമ്രാന്‍ ഖാന് സ്വന്തം.

342 അംഗ സഭയില്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 174 വോട്ടുകള്‍ നേടാനായി. ഇമ്രാന്‍ ഖാനെ പുറത്താക്കാന്‍ യു എസ് ഗൂഢാലോചന ഉണ്ടെന്ന് ആവര്‍ത്തിച്ച പാര്‍ട്ടി അംഗങ്ങളുടെ നീണ്ട പ്രസംഗങ്ങള്‍ കാരണം ചേംബര്‍ ഒന്നിലധികം തവണ നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് അര്‍ദ്ധരാത്രിയിലേക്ക് കടന്നത്. ദേശീയ അസംബ്ലി തിങ്കളാഴ്ച പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും.

ഒരു ദിവസം മുഴുവന്‍ നാടകീയതയ്ക്ക് ശേഷം, ഞായറാഴ്ച പുലര്‍ച്ചെയാണ് ദേശീയ അസംബ്ലി നടപടികള്‍ നിര്‍ത്തിവച്ചത്. പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഏപ്രില്‍ 11 ന് സഭ വീണ്ടും ചേരും. പുതിയ പ്രധാനമന്ത്രിക്കുള്ള നാമനിര്‍ദ്ദേശ പത്രിക ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കകം സമര്‍പ്പിക്കാമെന്നും സൂക്ഷ്മപരിശോധന ഉച്ചകഴിഞ്ഞ് 3 മണിക്കകം നടത്തുമെന്നും പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.

പുതിയ പാക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാനുള്ള ഏറ്റവും സാധ്യത കല്‍പ്പിച്ചിരിക്കുന്നത് ഷെഹ്ബാസ് ഷെരീഫിനാണ്. ഇമ്രാന്‍ പുറത്തായതിന് പിന്നാലെ അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തി. ഇമ്രാന്‍ ഖാനെ പുറത്താക്കിയത് പുതിയ തുടക്കത്തിനുള്ള അവസരമാണെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയെയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിട്ടില്ല, 69 കാരനായ ഇമ്രാന്‍ ഖാന്‍ വിശ്വാസവോട്ടിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി മാറി.

1947ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം ഒരു പ്രധാനമന്ത്രിയും തങ്ങളുടെ മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇമ്രാന്റെ പുറത്താകല്‍ രാഷ്ട്രീയ അസ്ഥിരതയുടെ ഒരു റെക്കോര്‍ഡ് കൂടി നിലനിര്‍ത്തി. ഇമ്രാന്‍ ഖാന്‍ അവസാനം വരെ പോരാടിയെന്നും ഭാവിയില്‍ പാര്‍ലമെന്റിനെ നയിക്കാന്‍ തിരിച്ചെത്തുമെന്നും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ നിയമസഭാംഗമായ മുഹമ്മദ് അലി ഖാന്‍ പറഞ്ഞു.

അതേസമയം, ഇമ്രാന്റെ പുറത്തുപോകലിന് പിന്നാലെ ഷെഹ്ബാസ് ഷെരീഫ് ഇമ്രാന്‍ ഖാനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷ. ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഷരീഫ്, പ്രധാനമന്ത്രി പദത്തിലേക്കുള്ള പ്രതിപക്ഷത്തിന്റെ ഏക സ്ഥാനാര്‍ത്ഥിയാണ്. 70 കാരനായ ഷെഹ്ബാസ് ഷെരീഫ് മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ ഇളയ സഹോദരനും ഷരീഫ് രാജവംശത്തിന്റെ ഭാഗവുമാണ്.

പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ അദ്ദേഹത്തിന്റെ ഭരണമികവ് പൊതുജനങ്ങള്‍ കണ്ടതാണ്. പാകിസ്ഥാനിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രവിശ്യയായ പഞ്ചാബിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ ഷെഹ്ബാസ് ഷെരീഫ് നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. തന്റെ സഹോദരനില്‍ നിന്ന് വ്യത്യസ്തമായി, ഷെഹ്ബാസ് ഷെരീഫ് പാകിസ്ഥാനിലെ സൈന്യവുമായി സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്തിയിരുന്നതായും പറയപ്പെടുന്നു.

ലാഹോറിലെ ഒരു സമ്പന്ന വ്യവസായ കുടുംബത്തിലാണ് ഷെഹ്ബാസ് ഷെരീഫ് ജനിച്ചത്. പ്രാദേശികമായി വിദ്യാഭ്യാസം നേടിയ അദ്ദേഹം കുടുംബ ബിസിനസില്‍ പ്രവേശിച്ചു. പഞ്ചാബില്‍ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം 1997ല്‍ ആദ്യമായി മുഖ്യമന്ത്രിയായി. പനാമ പേപ്പേഴ്സ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട സ്വത്ത് മറച്ചുവെച്ചതിന് സഹോദരന്‍ നവാസ് ഷെരീഫ് 2017 ല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) പാര്‍ട്ടിയുടെ തലവനായതോടെയാണ് അദ്ദേഹം ദേശീയ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്.












Click it and Unblock the Notifications