ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

ഇനിയില്ല! പാകിസ്താനുള്ള സഹായം അവസാനിപ്പിച്ച് ട്രംപ്: ന്യായവാദങ്ങളുമായി പാകിസ്താന്‍, ലോകം സത്യമറിയണം

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  വാഷിംഗ്ടണ്‍: പാകിസ്താന് തിരിച്ചടിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ 15 വര്‍ഷമായി യുഎസ് സര്‍ക്കാര്‍ നല്‍കിവന്നിരുന്ന  സൈനിക സഹായം അവസാനിപ്പിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അഫ്ഗാനിസ്താനില്‍ തങ്ങളെ വേട്ടയാടുന്ന ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്ന പാകിസ്താന് ഇതുവരെ 33 ബില്യണ്‍ ഡോളറുകള്‍ നല്‍കിയെന്നും ട്രംപ് ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

  ജന്മ രാശിയറിഞ്ഞാല്‍ വരാനിരിക്കുന്ന രോഗമറിയാം!ജ്യോതിഷത്തെ ചിരിച്ചു തള്ളാന്‍ വരട്ടെ!


  രാശിയറിഞ്ഞാല്‍ ലൈംഗിക ജീവിതത്തെക്കുറിച്ചറിയാം: ഈ രാശിക്കാര്‍ അമിത വികാരം പ്രകടിപ്പിക്കുന്നവര്‍

  അമേരിക്കയിലെ രാജ്യസുരക്ഷാ തന്ത്രങ്ങളെ വിമര്‍ശിച്ച് പാകിസ്താന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് തിങ്കളാഴ്ച ട്രംപ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ മാസമായിരുന്നു ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ച് പാകിസ്താന്‍ രംഗത്തെത്തിയത്. എല്ലാവര്‍ഷവും അമേരിക്ക പാകിസ്താനെ സഹായിക്കുന്നതിനായി വലിയ തുകയാണ് നല്‍കിവരാറുള്ളതെന്നും യുഎസില്‍ രാജ്യസുരക്ഷാ തന്ത്രങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷം ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു.

  പുതുവര്‍ഷ സന്ദേശത്തില്‍‌

  പുതുവര്‍ഷ സന്ദേശത്തില്‍‌

  ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി പാകിസ്താന്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് പാകിസ്താനെ ശിക്ഷിക്കുകയാണ് അനിവാര്യമെന്നും ട്രംപ് പറയുന്നു. കഴിഞ്ഞ 33 വര്‍ഷമായി യുഎസ് പാകിസ്താന് 33 ബില്യണ്‍ ഡോളറുകളാണ് നല്‍കിയത്. എന്നാല്‍ കുറേ കള്ളങ്ങളല്ലാതെ അവര്‍ ഞങ്ങള്‍ക്കൊന്നും നല്‍കിയില്ല, അവര്‍ ചിന്തിക്കുന്നുണ്ടാകും ഞങ്ങളുടെ നേതാക്കളെല്ലാം വിഡ്ഢികളാണെന്ന്. പാകിസ്താന്‍ ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്നുവെന്നും അഫ്ഗാനിസ്താനില്‍ അവരെ ഞങ്ങള്‍ വേട്ടയാടുന്നുവെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.

   അംബാസഡറെ വിളിച്ചുവരുത്തി

  അംബാസഡറെ വിളിച്ചുവരുത്തി

  പാകിസ്താന്‍ പറ്റിക്കുകയാണെന്നും കള്ളം പറയുകയാണെന്നുമുള്ള യുഎസ് പ്രസിഡന്റെ ട്രംപിന്റെ ട്വീറ്റിന് പിന്നാലെ പാകിസ്താന്‍ യുഎസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഭീകരവാദത്തോടുള്ള പാക് സമീപനത്തെ ട്രംപ് വിമര്‍ശിച്ചതും പാകിസ്താനെ പ്രകോപിപ്പിച്ചിട്ടുണ്ട്. പാകിസ്താനിലെ യുഎസ് അംബാസഡര്‍ ഡേവിഡ് ഹെയിലിനെയാണ് വിളിച്ചുവരുത്തിയത്. സംഭവത്തില്‍ പാക് വിദേശകാര്യ സെക്രട്ടറി തെഹ്മിന ജന്‍ജ്വ അംബാസഡറില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

   ലോകം സത്യമറിയണം

  ലോകം സത്യമറിയണം


  പാകിസ്താനെതിരെ ട്രംപ് നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുമെന്ന് വ്യക്തമാക്കിയ പാക് വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫ് ലോകത്തെ സത്യമറിയിക്കുമെന്നും സത്യവും കെട്ടുകഥകളും തമ്മിലുള്ള വ്യത്യാസം അറിയിക്കുമെന്നും ട്വീറ്റ് ചെയ്തിരുന്നു. പാകിസ്താന്‍ വിഷയത്തില്‍ ട്രംപിനെ പിന്തുണച്ച് രംഗത്തെത്തിയ ഇന്ത്യയില്‍ നിന്നുള്ള മന്ത്രി ജിതേന്ദ്ര ടോമര്‍ ഇന്ത്യയുടെ ഭീകരവാദത്തോടുള്ള സമീപനവും സമാനമാണെന്നും ചൂണ്ടിക്കാണിച്ചു.

   അഫ്ഗാനിസ്താന്‍ യുഎസിനൊപ്പം

  അഫ്ഗാനിസ്താന്‍ യുഎസിനൊപ്പം


  ട്രംപ് പാകിസ്താനെതിരെ സ്വീകരിച്ച സമീപനത്തെ പരസ്യമായി പിന്തുണച്ച് അമേരിക്കയിലെ അഫ്ഗാനിസ്താന്‍ അംബാസഡര്‍ രംഗത്തെത്തിയിരുന്നു. പാകിസ്താനില്‍ ഭീകകരില്‍ നിന്ന് ദുരിതമനുഭവിക്കുന്ന അഫ്ഗാനിസ്താന് ആശ്വാസനും പ്രതീക്ഷയും പകരുന്നതാണ് ട്രംപിന്റെ ട്വീറ്റെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഭീകരര്‍ക്കും ഭീകരസംഘടനകള്‍ക്കും സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്ന പാക് നടപടികളെയും അംബാസഡര്‍ വിമര്‍ശിച്ചു.

   ധനസഹായവും പിന്തുണയും

  ധനസഹായവും പിന്തുണയും

  അമേരിക്ക 2002 മുതല്‍ തന്നെ പാകിസ്താന് ധനസഹായം നല്‍കിവരുന്നുണ്ട്. ഇനി നല്‍കാനുള്ള 25.5 കോടി രൂപയാണ് മരവിപ്പിച്ചിട്ടുള്ളത്. ഭീകരര്‍ക്കെതിരെയുള്ള പാകിസ്താന്റെ നടപടികള്‍ ഫലപ്രദമായി നടപ്പിലാക്കമെന്നാവശ്യപ്പെട്ടാണ് സാമ്പത്തിക സഹായം അവസാനിപ്പിച്ചിട്ടുള്ളതെന്നും റദ്ദാക്കുന്നതിനുള്ള ആലോചനകള്‍ നടക്കുന്നതായും യുഎസ് ദിനപത്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

   അധികാരത്തിലെത്തിയതോടെ

  അധികാരത്തിലെത്തിയതോടെ


  2016ല്‍ അമേരിക്കന്‍ പ്രസിഡന്‍റായി അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപ് തുടക്കം മുതല്‍ തന്നെ ഭീകവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. പാകിസ്താന് ഭീകരരോടുള്ള സമീപനത്തിനെതിരെ രംഗത്തെത്തിയ ട്രംപ് പാകിസ്താനും താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്നതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഡിസംബറില്‍ അഫ്ഗാന്‍ സന്ദര്‍ശിച്ച ട്രംപ് പാകിസ്താനെതിരെ ചില നടപടികള്‍ സ്വീകരിക്കുമെന്ന സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു.

  English summary
  US President Donald Trump thought he should give people a hint of what they should expect this year. And some entertainment.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more