ഹജ്ജിന് പോകാതിരുന്നാല്‍ ലാഭം!! ക്വാട്ട സൗദി അറേബ്യയ്ക്ക് തിരിച്ചുകൊടുത്ത് പാകിസ്താന്
ഇസ്ലാമാബാദ്: ഒരു രാജ്യം ഇത്രയും പ്രതിസന്ധിയിലാകുമോ. പാകിസ്താന്റെ അവസ്ഥ വളരെ ദയനീയമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ കൈവശം അവശ്യ കാര്യങ്ങള്‍ക്ക് പോലും ഫണ്ടില്ലത്രെ. കൊവിഡ് കാലത്ത് തുടങ്ങിയതാണ് ഈ പ്രതിസന്ധി. പിന്നീട് ഒഴിഞ്ഞുപോയിട്ടില്ല. ഏറ്റവും ഒടുവില്‍ എങ്ങനെയൊക്കെ ചെലവ് ചുരുക്കി പണം കണ്ടെത്താമെന്ന നെട്ടോട്ടത്തിലാണ് പാക് ഭരണകൂടം.
സൗദി അറേബ്യയും യുഎഇയും ചൈനയുമെല്ലാം സാമ്പത്തികമായി സഹായം നല്‍കുന്നത് കൊണ്ടാണ് പാകിസ്താന് മുന്നോട്ട് പോകുന്നതത്രെ. എല്ലാ രാജ്യങ്ങളും നല്‍കുന്നത് വായ്പയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ നല്കുന്നതില് അല്‍പ്പം തിരിച്ചുകൊടുക്കാത്ത ഫണ്ടായി മാറ്റുന്നുമുണ്ട്. എന്നാല്‍ എല്ലാ കാലത്തും സഹായിക്കില്ല എന്ന മുന്നറിയിപ്പും അവര്‍ നല്കി.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പാകിസ്താന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എത്രത്തോളമുണ്ട് എന്ന് തെളിയിക്കുന്നതാണ്. സൗദി അറേബ്യ പാകിസ്താന് അനുവദിച്ച ഹജ്ജ് ക്വാട്ട പാകിസ്താന് തിരിച്ചുകൊടുത്തുവത്രെ. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പാകിസ്താന് മാധ്യമങ്ങളാണ് ആദ്യം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഔദ്യോഗിക അറിയിപ്പും വന്നു.
75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പാകിസ്താന് ഹജ്ജ് ക്വാട്ട തിരിച്ചുകൊടുക്കുന്നത്. ജനങ്ങള്‍ വളരെ പ്രയാസത്തിലാണ്. അതുകൊണ്ടുതന്നെ ഹജ്ജ് അപേക്ഷകര്‍ കുറഞ്ഞു എന്നാണ് ഇതിന് ഒരു കാരണം പറയുന്നത്. സര്‍ക്കാരിന്റേതായി അനുവദിച്ച ക്വാട്ടയില്‍ നിശ്ചിത തുക ഡോളര്‍ ആയി നല്‍കണം. ഡോളര്‍ ഇല്ലാത്തതാണ് ക്വാട്ട മടക്കാന്‍ കാരണം എന്നും റിപ്പോര്‍ട്ടുണ്ട്.
ഓരോ രാജ്യങ്ങള്‍ക്കും സൗദി അറേബ്യ ഹജ്ജ് ക്വാട്ട അനുവദിക്കുകയാണ് എല്ലാ വര്‍ഷവും ചെയ്യുക. പാകിസ്താന് ഇത്തവണ അനുവദിച്ചത് 179000 പേര്‍ക്ക് ഹജ്ജ് ചെയ്യാവുന്ന ക്വാട്ടയാണ്. ഇതില്‍ 50 ശതമാനം സ്വകാര്യ മേഖലയ്ക്ക് നല്കി. ബാക്കിയുള്ളത് റഗുലര്‍ ഹജ്ജ് സ്കീമിലും സ്പോര്സണ്ഷിപ്പ് സ്കീമിലുമായി വിഭജിച്ചു. 40000 പേര്‍ക്ക് അവസരമുള്ള സ്പോണ്‍സര്‍ഷിപ്പ് സ്കീമില്‍ ആകെ 6395 അപേക്ഷയാണ് ലഭിച്ചത്.
റഗുലര്‍ ഹജ്ജ് സ്കീമില്‍ 72000 അപേക്ഷയും ലഭിച്ചിട്ടുണ്ട്. പാകിസ്താന് സര്‍ക്കാര്‍ കൂടി സാമ്പത്തിക സഹായം നല്‍കേണ്ട സ്കീം കുറയ്ക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 8000 സീറ്റുകള്‍ സൗദി അറേബ്യയ്ക്ക് തന്നെ തിരിച്ചുകൊടുത്തു. ഇത് വഴി പാകിസ്താന് സര്‍ക്കാരിന് 2.4 കോടി ഡോളര്‍ ലാഭിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എല്ലാ വര്‍ഷവും വന്‍തോതില്‍ ഹജ്ജ് അപേക്ഷ ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ ക്വാട്ട വിപുലീകരിക്കണം എന്ന് പാകിസ്താന് സൗദി അറേബ്യയോട് ആവശ്യപ്പെടാറുമുണ്ട്. ഇത്തവണ പാകിസ്താന്റെ ആവശ്യം സൗദി പരിഗണിച്ചു. ക്വാട്ട വര്‍ധിപ്പിച്ചു. പക്ഷേ, അപേക്ഷകര്‍ ഇല്ല. സര്‍ക്കാര്‍ ക്വാട്ടയില്‍ പോലും അപേക്ഷകര്‍ തികഞ്ഞില്ല.
ഹജ്ജിന് അപേക്ഷിക്കുന്ന എല്ലാവര്ക്കും ഇത്തവണ അവസരം നല്‍കുമെന്ന് നേരത്തെ പാകിസ്താന് പ്രഖ്യാപിച്ചിരുന്നു. നറുക്കെടുപ്പ് ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. എന്നിട്ടും അപേക്ഷകര്‍ കുറഞ്ഞു. രാജ്യവും ജനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവശ്യ വസ്തുക്കള്‍ക്കെല്ലാം വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് അപേക്ഷകര്‍ കുറഞ്ഞിരിക്കുന്നത്.
-
വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശങ്ക വേണ്ട; കൈത്താങ്ങായി സൗദി ഭരണകൂടം, ഇളവുകൾ പ്രഖ്യാപിച്ചു -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications