പെട്രോളിന് കൂടിയത് 10 രൂപ, മണ്ണെണ്ണക്ക് 5 രൂപ കൂടി; പാകിസ്ഥാനില്‍ അസാധാരണ വിലക്കയറ്റം
ലാഹോര്‍: സാമ്പത്തിക പ്രതിസന്ധിയും കുത്തനെയുള്ള കറന്‍സി മൂല്യത്തകര്‍ച്ചയും കാരണം പണപ്പെരുപ്പം രൂക്ഷമായ പാകിസ്ഥാനില്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയാണ് ജനങ്ങള്‍. ഇതിനിടെ ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് കൊണ്ട് രാജ്യത്തെ ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ചു. ധനമന്ത്രി ഇഷാഖ് ദാര്‍ ഇന്നലെ രാത്രി വൈകി നടത്തിയ തത്സമയ പ്രസംഗത്തില്‍ ആണ് വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.
പെട്രോള്‍, മണ്ണെണ്ണ എന്നിവയുടെ വിലയാണ് കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. ഡീസല്‍, ലൈറ്റ് ഡീസല്‍ ഓയില്‍ എന്നിവയുടെ വില വര്‍ധിപ്പിച്ചിട്ടില്ല. കഴിഞ്ഞ 15 ദിവസമായി രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചതിനാല്‍ ഈ പരിഷ്‌കരണങ്ങള്‍ അനിവാര്യമാണെന്ന് ഇഷാഖ് ദാര്‍ പറഞ്ഞു. പുതുക്കിയ നിരക്ക് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 5.78 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ മണ്ണെണ്ണ വില 186.07 രൂപയില്‍ എത്തി. പെട്രോളിന് 10 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 282 രൂപ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. അതേസമയം ഡീസല്‍, ലൈറ്റ് ഡീസല്‍ ഓയിലിന്റെ വില യഥാക്രമം 293 രൂപയിലും 174.68 രൂപയിലും മാറ്റമില്ലാതെ തുടരും എന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്.
ഒപെക് പ്ലസ് രാജ്യങ്ങള്‍ ( ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് ) ഈ മാസം ആദ്യം ഉല്‍പ്പാദനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ എണ്ണവില കുതിച്ചുയര്‍ന്നിരുന്നു. കടക്കെണിയിലായ പാക്കിസ്ഥാനും അന്താരാഷ്ട്ര നാണയ നിധിയും (ഐ എം എഫ്) രാജ്യം പാപ്പരാവുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള 1.1 ബില്യണ്‍ യു എസ് ഡോളറിന്റെ രക്ഷാ പാക്കേജില്‍ സ്റ്റാഫ് ലെവല്‍ കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു.
Marriage Tips: വിവാഹത്തിന് എന്തിന് സമ്മതിക്കണം..? ഇതാ ചില കാരണങ്ങള്‍
ഈ ഫണ്ടുകള്‍ 2019- ല്‍ ഐ എം എഫ് അംഗീകരിച്ച 6.5 ബില്യണ്‍ ഡോളറിന്റെ ബെയ്ഔട്ട് പാക്കേജിന്റെ ഭാഗമാണ്. വിദേശ കടബാധ്യതകളില്‍ വീഴ്ച വരുത്തുന്നത് പാകിസ്ഥാന്‍ ഒഴിവാക്കണം എങ്കില്‍ ഇത് നിര്‍ണായകമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പാകിസ്ഥാന്റെ 2023 മാര്‍ച്ചിലെ പണപ്പെരുപ്പം 35 ശതമാനത്തില്‍ എത്തിയിരുന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്.
രാജ്യത്ത് അവശ്യസാധനങ്ങളായ പാല്‍, ചിക്കന്‍ എന്നിവയുടെയും വില ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. പാലിന്റെ വില ലിറ്ററിന് 210 രൂപയായാണ് വര്‍ധിച്ചിരുന്നു. കൂടാതെ ഒരു കിലോഗ്രാം കോഴിയിറച്ചിയ്ക്ക് വില 780 രൂപയിലും എത്തിയിരുന്നു. റംസാന്‍ കാലത്തെ വിലക്കയറ്റം സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്നതാണ് എന്നാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications