പക തീര്‍ന്നില്ല; വിവാഹത്തിന് 28 വര്‍ഷത്തിന് ശേഷം ദുരഭിമാനക്കൊല
കറാച്ചി: ദുരഭിമാനക്കൊലയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച പാക്കിസ്ഥാനില്‍ നിന്നും മറ്റൊരു ദാരുണ കൊലപാതകം കൂടി റിപ്പോര്‍ട്ട് ചെയ്തു. സാധാരണഗതിയില്‍ വിവാഹം കഴിക്കുകയോ മറ്റൊരാളൊടൊപ്പം ഒളിച്ചോടുകയോ ചെയ്തതിന് തൊട്ടുപിന്നാലെയാണ് കൊലപാതകം നടന്നിരുന്നതെങ്കില്‍ 28 വര്‍ഷത്തിനുശേഷമാണ് സ്ത്രീയെയും അവരുടെ കുടുംബത്തെയും ഇല്ലാതാക്കിയിരിക്കുന്നത്.
60 വയസുള്ള ഫാത്തിമ, അവരുടെ ഭര്‍ത്താവ്, മകന്‍, രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒരു മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇവര്‍ നല്‍കിയ മൊഴിയില്‍ നിന്നാണ് കൊലപാതകികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. ഫാത്തിമയുടെ ആദ്യ വിവാഹത്തിലെ മകനും കൂട്ടുകാരും ചേര്‍ന്നാണ് പ്രതികാരം വീട്ടിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ആദ്യ ഭര്‍ത്താവിനെ വിട്ടാണ് ഫാത്തിമ ഇഷ്ടപ്പെട്ടയാളുടെയൊപ്പം ജീവിക്കാന്‍ തുടങ്ങിയത്. ഒരാഴ്ച മുന്‍പ് ആദ്യ ഭര്‍ത്താവിലെ മകന്‍ ഇവരുടെ വീട് സന്ദര്‍ശിച്ചതായി പറയുന്നു. പിന്നീട് മൂന്നു സുഹൃത്തുക്കളുമായെത്തി കൊലപാതകം നടത്തുകയായിരുന്നത്രെ. മഴുകൊണ്ട് വെട്ടിയും കഠാരകൊണ്ട് കുത്തിയുമാണ് മിക്കവരെയും വക വരുത്തിയത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളെ പിടികൂടി. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ദുരഭിമാനക്കൊല പാക്കിസ്ഥാനില്‍ പുതുമയുള്ള കാര്യമല്ല. സ്ത്രീകള്‍ക്കെതിരെ വന്‍തോതില്‍ കുറ്റകൃത്യം നടക്കുന്നയിടംകൂടിയാണ് പാക്കിസ്ഥാന്‍.












Click it and Unblock the Notifications