Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ കൊന്ന പിതാവിന് വധശിക്ഷ, 12കാരിയെ കൊന്നതിനുള്ള കാരണം കേട്ടാല്‍ ഞെട്ടും!!

വട്ടത്തിലുള്ള റൊട്ടി ഉണ്ടാക്കാനറിയില്ല 12 വയസ്സുകാരിയെ പിതാവ് കൊലപ്പെടുത്തി

ലാഹോര്‍: 12 വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ പാകിസ്താനി പിതാവിന് വധശിക്ഷ. വട്ടത്തിലുള്ള റൊട്ടി ഉണ്ടാക്കാന്‍ അറിയില്ലെന്ന് ആരോപിച്ചായിരുന്നു പിതാവ് മകളെ കൊലപ്പെടുത്തിയത്. അഡീഷണല്‍ ജില്ലാ കോടതി ജഡ്ജിയാണ് ഖാലിദ് മഹ്മൂദ് എന്നയാള്‍ക്ക് വധശിക്ഷ വിധിച്ചത്.

മകളെ കൊലപ്പെടുത്തിയ പിതാവ് ആശുപത്രിയ്ക്ക് പുറത്ത് പെണ്‍കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. ഇരുഭാഗത്തുനിന്നും വാദം കേട്ട കോടതി പിതാവിന്റെ കൃത്യം ക്രൂരമായിപ്പോയെന്ന് ചൂണ്ടിക്കാണിച്ചാണ് വിധി പ്രസ്താവിച്ചത്. മകളെ കൊലപ്പെടുത്തി മറവുചെയ്ത ശേഷം മകളെ കാണാനില്ലെന്ന് ഇയാള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും വാദി ഭാഗം അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഭക്ഷണം വാങ്ങാന്‍ പുറത്തേയ്ക്ക് പോയ മകള്‍ തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതിയില്‍ ഇയാള്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയെ മയോ ആശുപത്രിയ്ക്ക് സമീപത്തുനിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയതായും പിതാവാണ് കൊലപ്പെടുത്തിയതെന്നും ഷാദ്ബാഗ് പൊലീസ് കണ്ടെത്തിയതായി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

hanging-rope

സംഭവത്തോടെ അയല്‍വാസികളെ ചോദ്യംചെയ്തിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവും സഹോദരന്‍ അബുസാറും അറസ്റ്റിലായിരുന്നു. ഇതോടെയാണ് തട്ടിക്കൊണ്ടുപോയ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടിയെ പിതാവ് തന്നെയാണ് കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കിയത്. പിതാവ് അടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റായിരുന്നു പെണ്‍കുട്ടിയുടെ മരണം. പിതാവില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാന്‍ വിധിച്ച കോടതിയാണ് വധശിക്ഷയ്ക്കും വിധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+