കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണാണോ, എംപിയായാലും രക്ഷയില്ല! പാര്‍ലമെന്റില്‍ വനിത എംപിക്ക് ലൈംഗിക അപമാനം

വനിത എംപിക്ക് പാര്‍ലമെന്‍റില്‍ ലൈംഗിക അപമാനം. പാകിസ്ഥാന്‍ പാര്‍ലമെന്‍റിലാണ് സംഭവം. സ്ത്രീകളെ പരിരക്ഷിക്കുന്നതിനുള്ള നിയമം കൊണ്ടുവരാനുള്ള പ്രചരണം നടത്തിയതിനാണ് അപമാനിക്കപ്പെട്ടത്.

  • By Gowthamy
Google Oneindia Malayalam News

കറാച്ചി: പാകിസ്ഥാന്‍ വനിതാ എംപി നുസ്‌റത്ത് സഹര്‍ അബ്ബാസിന് പാര്‍ലമെന്റില്‍ ലൈംഗിക അപമാനം. സഹപ്രവര്‍ത്തകനായ പുരുഷ സാമാജികനാണ് നുസ്‌റത്തിനെ അപമാനിച്ചത്. സ്ത്രീകളെ പരിരക്ഷിക്കുന്നതിനുള്ള നിയമം കൊണ്ടുവരാനുള്ള പ്രചരണം നടത്തിയതിനാണ് നുസ്രത്ത് അപമാനിക്കപ്പെട്ടത്.

സിന്ധ് പ്രവിശ്യയിലെ എംപിയായ നുസ്‌റത്തിനെ ഇതേ പ്രവിശ്യയിലെ മന്ത്രിയായ ഇംദാദ് പിതാഫിയാണ് അപമാനിച്ചത്. ഇംദാദ് അദ്ദേഹത്തിന്റെ ചേംബറിലേക്ക് നുസ്‌റത്തിനെ വിളിച്ച് വരുത്തിയ ശേഷം കയര്‍ത്തു സംസാരിക്കുകയും ലൈംഗികമായി അപമാനിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.

Nusrat Sahar Abbasi

സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ചിട്ടും വനിതയായിരുന്ന സ്പീകര്‍ നടപടി എടുത്തില്ലെന്ന് നുസ്‌റത്ത് പറയുന്നു. സംബവത്തില്‍ മന്ത്രിക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് നു സ്‌റത്ത് വ്യക്തമാക്കി. പെട്രോള്‍ കുപ്പി പിടിച്ചു നില്‍ക്കുന്ന ഫോട്ടോയും നുസ്‌റത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

പ്രതിഷേധം ശക്തമായതോടെ ഭരണകക്ഷി അംഗങ്ങള്‍ ഇടപെട്ടു. സംഭവത്തില്‍ മന്ത്രി സഭയില്‍ വച്ച് മാപ്പ് പറയുമെന്ന് അറിയച്ചോടെ പ്രശ്‌നം അവസാനിച്ചയാതി നുസ്‌റത്ത് പറഞ്ഞു.

സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം ഇനിയും സ്വപ്‌നമായി തുടരുമെന്നും പാര്‍ലമെന്റില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും നുസ്രത്ത് വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ ദുരഭിമാനക്കൊലയും ആസിഡ് ആക്രമണങ്ങളും പാക്കിസഥാനില്‍ സ്ഥിരം സംഭവമാണ്.

അടുത്തിടെ സ്ത്രീകളെ സംരക്ഷിക്കുന്നതിന് നിരവധിനിയമങ്ങള്‍ കൊണ്ടു വന്നിരുന്നുവെങ്കിലും ഒന്നും വേണ്ട രീതിയില്‍ നടപ്പാക്കുന്നില്ല.

English summary
A Pakistani female lawmaker threatened to self-immolate after she was harassed by male colleagues in parliament, telling AFP that the widely-publicised incident shows how laws to protect women are not being enforced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X