ആ കാത്തിരിപ്പിന് വിരാമമായി!!! പാക് യുവതിയ്ക്ക് ഭര്‍ത്താവുമൊത്ത് കിടിലന്‍ ഹണിമൂണ്‍... ചിത്രം വൈറൽ

  • By: നരേന്ദ്രൻ
Subscribe to Oneindia Malayalam

കറാച്ചി: പങ്കാളിക്കൊപ്പം ഹണിമൂണ്‍ ആഘോഷിക്കുക എന്നത് ഏത് ദമ്പതിമാരുടേയും ആഗ്രഹമായിരിക്കും. എന്നാല്‍ ഒറ്റയ്ക്ക് ഹണിമൂണിന് പോകേണ്ടി വന്നാല്‍ എന്താരിക്കും സ്ഥിതി!!!

അങ്ങനെ ഒരു അവസ്ഥ അനുഭവിച്ച ആളാണ് പാകിസ്താനിയായ ഹിമ മോബിന്‍. ഗ്രീസില്‍ ഹണിമൂണ്‍ ആഘോഷിക്കാനിറങ്ങിയപ്പോള്‍ ഭര്‍ത്താവിന് വിസ ലഭിക്കാത്തതിനാല്‍ ഒറ്റയ്ക്ക് 'ഹണിമൂണ്‍' അനുഭവിക്കേണ്ടി വന്നു ഹിമയ്ക്ക്.

വിഷമം തുടിക്കുന്ന ഹിമയുടെ ഫോട്ടോകള്‍ അന്ന് വൈറല്‍ ആയിരുന്നു. എന്നാല്‍ ആ ദു:ഖം ഇപ്പോള്‍ അവസാനിച്ചു. വിവാഹം കഴിഞ്ഞ് വര്‍ഷം ഒന്നായെങ്കിലും ഭര്‍ത്താവിന്റെ കൂടെ ഹണിമൂണ്‍ ആഘോഷിച്ചു ഹിമ, ആ ചിത്രങ്ങളും ഇപ്പോള്‍ വൈറല്‍ ആണ്.

ഹിമ മോബിന്‍ എന്ന യുവതി

പരസ്യക്കമ്പനിയില്‍ ജോസി ചെയ്യുന്ന ഹിമ റോബിന്‍ പാകിസ്താന്‍ കാരിയാണ്. പ്രായം ഇപ്പോള്‍ 29 വയസ്സ്. ഇവരുടെ ഫോട്ടോകള്‍ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

ഹണിമൂണ്‍ സ്വപ്‌നങ്ങള്‍

ഒരു കല്യാണത്തിനിടയില്‍ വച്ചാണ് ഹിമ അര്‍സലാന്‍ സെവര്‍ ബട്ട് എന്ന ചെറുപ്പക്കരനെ കാണുന്നത്. പിന്നീട് രണ്ട് പേരും വിവാഹിതരായി. ഗ്രീസില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ കൊതിച്ചു.

പണി കിട്ടിയത് വിസയുടെ രൂപത്തില്‍

എന്നാല്‍ ഇവരുടെ ഹണിമൂണ്‍ സ്വപ്‌നങ്ങള്‍ തകര്‍ത്തത് 'വിസ' ആയിരുന്നു. ഹിമയ്ക്ക് വിസ കിട്ടി, പക്ഷേ അര്‍സലാന് വിസയില്ല. പോരേ പൂരം.

ഒറ്റയ്‌ക്കൊരു ഹണിമൂണ്‍

എന്ത് ചെയ്യാന്‍... യാത്രയ്ക്ക് ഒരുങ്ങി ഇറങ്ങിയതല്ലേ. ഹിമ നേരെ ഗ്രീസിലേക്കുള്ള വിമാനം പിടിച്ചു. ഭര്‍ത്താവ് വീട്ടിലേക്കും തിരിച്ചു. ഗ്രീസിലെത്തിയ ഹിമ ചെയ്തതെന്തെന്നോ...!!!

ഒറ്റയ്ക്കുള്ള ഹണിമൂണ്‍ ചിത്രങ്ങള്‍... വൈറല്‍

ഒറ്റയ്ക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയാല്‍ എന്ത് ചെയ്യാന്‍.ഒരുമിച്ച് ഫോട്ടോ എടുക്കാന്‍ കൊതിച്ച സ്ഥലങ്ങളിലെല്ലാം ചെന്ന് ഒറ്റയ്ക്കുള്ള ഫോട്ടോകള്‍ എടുത്ത് ഫേസ്ബുക്കിലിട്ടു. 'കരളലയിക്കുന്ന' സെല്‍ഫികള്‍!!!

അതും വൈറല്‍

ഒറ്റയ്ക്ക് ഹണിമൂണിന് പോയ ഹിമയുടെ ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ വൈറല്‍ ആയി. ലോക മാധ്യമങ്ങങില്‍ വാര്‍ത്തയും വന്നു.

വിഷമം മാറി... യൂറോപ്പിലേക്ക് ഒരു ഹണിമൂണ്‍ ട്രിപ്പ്

എന്തായാലും ഇപ്പോള്‍ ഹിമയുടേയും അര്‍സലാന്റേ.യും വിഷമം മാറി. ഒന്നാം വിവാഹ വാര്‍ഷികത്തില്‍
അവര്‍ യൂറോപ്പിലേക്ക് ഒരു ഹണിമൂണ്‍ ട്രിപ്പ് തന്നെ നടത്തി.

ഹോട്ടല്‍ ഗ്രൂപ്പിന്റെ സഹായം

ഒറ്റയ്ക്ക് ഹണിമൂണിന് പോയ ഹിമയുടെ വിഷമം ലോകം പങ്കുവച്ചിരുന്നു. അതുകണ്ട് ഒരു അന്താരാഷ്ട്ര ഹോട്ടല്‍ ഗ്രൂപ്പ് ആണ് ഇവര്‍ക്ക് ഒന്നാം വിവാഹ വാര്‍ഷികത്തില്‍ ഒരു ഹണിമൂണ്‍ ട്രിപ്പ് ഓഫര്‍ ചെയ്തത്. അതിനൊപ്പെ അര്‍സാലന്റെ വിസയും എത്തി. അപ്പോള്‍ എല്ലാം ഓകെ ആയി.

അന്ന് ഒറ്റയ്ക്ക്... ഇത്തവണ ഹണിമൂണ്‍ ഫോട്ടോസ്

കഴിഞ്ഞ വര്‍ഷം ഒറ്റയ്ക്ക് സെല്‍ഫി എടുത്ത് വിഷമം പങ്കുവച്ച ഹിമ ഇത്തവണ ഭര്‍ത്താവിനൊപ്പമുള്ള സെല്‍ഫികള്‍ പോസ്റ്റ് ചെയ്താണ് 'പ്രതികാരം' ചെയ്തത്. ആ ചിത്രങ്ങളും വൈറല്‍ ആയി.

 ഇപ്പോഴിതാ വീണ്ടും വാര്‍ത്ത

ഒറ്റയ്ക്ക് ഹണിമൂണിന് പോയ വാര്‍ത്ത ആഘോഷിച്ച മാധ്യമങ്ങള്‍ ഇത്തവണ വെറുതേയിരിക്കുമോ? എന്തായലും ഹിമയുടേയും ഭര്‍ത്താവിന്റെ ഹണിമൂണ്‍ ഇപ്പോള്‍ മാധ്യമങ്ങളും ആഘോഷിക്കുകയാണ്.

English summary
Remember the Pakistani bride who posted hilarious photos of her honeymooning in Greece alone last year? Well, she went on a trip again this year to Europe to celebrate their first wedding anniversary, but this time WITH her husband.
Please Wait while comments are loading...