പാകിസ്താനികള്‍ പാകിസ്താനും ഇസ്ലാമിനും ചീത്തപ്പേരുണ്ടാക്കുന്നു; വിമര്‍ശനവുമായി മലാല

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താനും ഇസ്ലാമിനും ചീത്തപ്പേരുണ്ടാക്കുന്നത് പാകിസ്താനികളെന്ന് മലാല യൂസഫ്‌സായ്. ദൈവനിന്ദ ആരോപിച്ച് പാകിസ്താനില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിലായിരുന്നു നോബല്‍ ജേതാവായ മലാലയുടെ പ്രതികരണം. സംഭവത്തിന് ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മലാല പാകിസ്താനികളെ കുറ്റപ്പെടുത്തുന്നത്.

ലോകത്തിന് മുമ്പില്‍ പാകിസ്താനുള്ള മോശം പ്രതിച്ഛായയ്ക്ക് കാരണം പാകിസ്താനികളാണെന്നും മലാല വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇസ്ലാമോഫോബിയയെക്കുറിച്ചും മതത്തിന്റെ പേരില്‍ ആളുകള്‍ നാണം കെടുത്തുന്നതിനെക്കുറിച്ചുമെല്ലാം രാജ്യത്ത് ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും പാകിസതാനെക്കുറിച്ച് മോശം പ്രതിച്ഛായയുണ്ടാക്കുന്നത് പാകിസ്താനികളാണെന്നും ഇത് ചീത്തപ്പേരുണ്ടാക്കുന്നുവെന്നും മലാല പറയുന്നു.

malala

വ്യാഴാഴ്ചയാണ് 23 കാരനായ ജേര്‍ണലിസം വിദ്യാര്‍ത്ഥിയെ യൂണിവേഴ്‌സിറ്റി പരിസരത്തുവച്ച് മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മാഷല്‍ ഖാന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് മതത്തെ നിന്ദിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മാഷലിനെ ആക്രമിക്കുന്നതിന്റെയും കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളോട് സംസാരിച്ചുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിക്കിക്കയാണ് വേണ്ടതെന്നും മലാല വീഡിയോ സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
Referring to the recent mob-lynching of a university student for 'blasphemy', Pakistani Nobel Laureate Malala Yousafzai, in a strongly-worded video message, said no one but Pakistan is to blame for the poor image it has in the world.
Please Wait while comments are loading...