കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നടപ്പാലം തകര്‍ന്ന് വീണു

  • By Athul
Google Oneindia Malayalam News

സൗദി അറേബ്യ: സൗദിയിലെ കാമിസ് മുഷേത്തില്‍ നടപ്പാലം തകര്‍ന്നുവീണു. റോഡില്‍ തിരക്കുള്ള സമയത്തായിരുന്നു അപകടം നടന്നത്. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാലം പൊളിഞ്ഞു വീണതോടെ തിരക്കുള്ള ഹൈവേയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. സ്‌കൂള്‍ അധ്യായന വര്‍ഷം തീരുന്ന ദിവസമായിരുന്നു അപകടമെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

saudi aribia

എന്നാല്‍ സൗദി അറേബ്യയിലെ തീര്‍ത്ഥാടന കേന്ദ്രമായ മക്കയില്‍ ക്രെയിന്‍ പൊട്ടിവീണ് 150തോളം പേര്‍ മരിച്ചിട്ട് മാസങ്ങള്‍ ആയിട്ടില്ല. അതിനിടെ നടപ്പാത തകര്‍ന്നു വീണ് ഉണ്ടായ അപകടം ജനങ്ങളെ ഭയാശങ്കയിലാഴ്ത്തിയിട്ടുണ്ട്.

നടപ്പാലം തകര്‍ന്നു വീണതോടെ ഹൈവേയിലുണ്ടായ ഗതാഗത തടസ്സം മണിക്കൂറുകള്‍ നീണ്ടു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റിയതിനുശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. പുതിയ പാലത്തിന്റെ പണി ഉടനെ തുടങ്ങുമെന്നും താല്‍ക്കാലിക പാലം രണ്ടു ദിവസത്തിനുള്ളില്‍ നിര്‍മ്മിച്ച് പൊതുജനത്തിന് തുറന്നുകൊടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

English summary
A pedestrian bridge on a key street in Saudi Arabia collapsed during rush hours but there were no casualties, newspapers reported on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X