പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെ താലിബാന്റെ ക്രൂരത
പെഷവാര്‍:മത ഭീകരര്‍ക്ക് കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഇല്ല, സാധാരണക്കാരനെന്നോ എതിരാളിയെന്നോ ഇല്ല... കൊലപാതകം മാത്രമാണ് അവര്‍ക്ക് മുന്നിലുള്ള വഴി.
വടക്കന്‍ വസീറിസ്ഥാനില്‍ തീവ്രവാദികള്‍ക്ക് നേരെ സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയാണ് ഈ ഭീകരാക്രമണം എന്നാണ് പാക് താലിബാന്‍ പറയുന്നത്. സൈന്യം തങ്ങളോട് ചെയ്യുന്നതിന് പ്രതികാരമായിട്ടാണ് സ്കൂളിന് നേരെ ആക്രമണം നടത്തിയതെന്ന് താലിബാന്‍ പറയുന്നു. സൈന്യം തങ്ങളുടെ കുടംബങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന വേദന മനസ്സിലാക്കിക്കൊടുക്കാനാണ് ഈ ആക്രമണമെന്നും താലിബാന്‍ വ്യക്തമാക്കുന്നു.

എന്നാല്‍ സൈന്യം നടത്തിയ ആക്രമണത്തെ പിഞ്ചു കുട്ടികളെ കൊന്ന് കൊണ്ട് എങ്ങനെ പ്രതികാരം ചെയ്യനാവും എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്.
"@RuptlyNewsroom Deathtoll reaches 104 at ##Peshawar school, 84 children among them" MORE: http://t.co/CtdDVBevun https://t.co/fGrbIgKnUf
— Ruptly (@Ruptly) December 16, 2014 തീരെ ചെറിയ കുട്ടികളെ കൊല്ലേണ്ടെന്നും മുതിര്‍ന്ന കുട്ടികളെ കൊന്ന് തള്ളിക്കൊള്ളാനുമാണ് ചാവേറുകള്‍ക്ക് പാക് താലിബാന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ സ്കൂളില്‍ ഇരച്ച് കയറി ഒന്നും നോക്കാതെ വെടിവക്കുകയായിരുനനു അക്രമികള്‍. ചാവേറുകളെല്ലാം മനുഷ്യ ബോംബുകളാണ്. ഇതില്‍ ഒരാള്‍ സ്‌കൂളിന് മുന്നില്‍ നിന്ന് സ്വയം പൊട്ടിത്തെറിച്ചു.
An injured student is lifted up by hospital volunteers in #Peshawar - LIVE: http://t.co/zaBGlvub0f pic.twitter.com/JPq1D5R2XX
— BBC News (World) (@BBCWorld) December 16, 2014 84 കുട്ടികള്‍ കൊല്ലപ്പെട്ടു എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. അഞ്ഞൂറ് കുട്ടികളെ ചാവേറുകള്‍ മനുഷ്യ കവചമാക്കി വച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ സൈന്യത്തിന് സ്‌കൂളിനകത്തേക്ക് കടക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
Are you in #Peshawar? Can you help us report the school attack? Contact us @BBCOS or WhatsApp +44 7730751925 pic.twitter.com/hkGBbvJeIo
— BBC Outside Source (@BBCOS) December 16, 2014 പെഷവാറിലെ ലേഡി റീഡിങ് ആശുപത്രിയിലാണ് പരിക്കേറ്റവരേയും മരിച്ചവരേയും എത്തിച്ചിട്ടുള്ളത്. ആശുപത്രിക്കകത്തെ കാഴ്ചകള്‍ കരളലിയിക്കുന്നതാണ്. പെഷവാറിലെ സൈനിക സ്‌കൂള്‍ അക്ഷരാര്‍ത്ഥത്തില്‍ ചോരക്കളമായി.
കുറേ കുട്ടികളെ രക്ഷിച്ചെടുക്കാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ സൈന്യം സീല്‍ ചെയ്തിരിക്കുകയാണ്. സ്‌കൂളിന് മുകളില്‍ സൈനിക ഹെലികോപ്റ്ററുകള്‍ വട്ടമിട്ട് പറക്കുന്നുണ്ട്.
എന്നാല്‍ കുട്ടികളെ മനുഷ്യകവചമാക്കി വച്ചിരിക്കുന്നതിനാല്‍ ഒരു തരത്തിലും ഉള്ള ആക്രമണം നടത്താന്‍ സൈന്യം ധൈര്യപ്പെടുന്നില്ല. ഈ ഭീകരാക്രമണം എങ്ങനെ അവസാനിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പാക് സര്‍ക്കാരും സൈന്യവും.












Click it and Unblock the Notifications