കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണിന്റെ ദക്ഷിണാഫ്രിക്കന്‍ പഠനം ഞെട്ടിക്കും, ഫൈസര്‍ വാക്‌സിനും ഏല്‍ക്കില്ല

Google Oneindia Malayalam News

ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഒമൈക്രോണിനെ കുറിച്ച് വരുന്നത് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍. ബയോണ്‍ ടെക്കിന്റെ ഫൈസര്‍ വാക്‌സിന് ഒമൈക്രോണിനെ പ്രതിരോധിക്കാനാവില്ലെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകം മുഴുവന്‍ പതിയെ ഒമൈക്രോണ്‍ ഹബ്ബായി മാറി കൊണ്ടിരിക്കുകയാണ്.

ഡികെ ചോര്‍ത്തിയത് ആ വോട്ട്, ഗൗഡയുടെ കോട്ടയിലും 'കൈ' ഉയര്‍ന്നു, മേദക്കിലും മിന്നി കോണ്‍ഗ്രസ്ഡികെ ചോര്‍ത്തിയത് ആ വോട്ട്, ഗൗഡയുടെ കോട്ടയിലും 'കൈ' ഉയര്‍ന്നു, മേദക്കിലും മിന്നി കോണ്‍ഗ്രസ്

കൂടുതല്‍ കേസുകള്‍ പല രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഒമൈക്രോണിന്റെ വ്യാപന ശേഷിയില്‍ എല്ലാ വിദഗ്ധരും ഒരേ അഭിപ്രായക്കാരാണ്. അതിതീവ്ര വ്യാപനം ഉറപ്പിക്കുന്നുണ്ട് ആരോഗ്യ വിദഗ്ധര്‍. ബ്രിട്ടനും അമേരിക്കയും ജനുവരിയില്‍ ഒമൈക്രോണ്‍ തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് മുന്നറിയിപ്പ്.

1

ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഫൈസര്‍ വാക്‌സിനാണ്. എന്നാല്‍ ഒമൈക്രോണിനെ തടയാന്‍ ഇതിന് സാധിക്കുന്നില്ല കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫൈസറിന്റെ വാക്‌സിന്‍ എടുത്ത നല്ലൊരു ശതമാനം ആളുകള്‍ക്കും വീണ്ടും രോഗം വരുന്നുണ്ട്. നവംബര്‍ പതിനഞ്ചിനും ഡിസംബര്‍ ഏഴിനും ഇടയില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് ആശുപത്രിയിലേക്ക് കൊവിഡ് ബാധിച്ച് എത്തുന്നത് 70 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഇത് നേരത്തെ 93 ശതമാനമായിരുന്നു. അവിടെ നിന്നാണ് വന്‍ ഇടിവ് വന്നത്. ഡെല്‍റ്റ വേരിയന്റിനെ നല്ല രീതിയില്‍ പ്രതിരോധിക്കാനും ആശുപത്രിയിലേക്ക് കേസുകള്‍ എത്തിക്കാതെ തന്നെ രക്ഷപ്പെടുത്താനും ഫൈസറിന്റെ വാക്‌സിന് സാധിക്കുമായിരുന്നു.

2

വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കുന്നതാണ് ഒമൈക്രോണ്‍ എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. കൊവിഡ് വരാതെ പ്രതിരോധിക്കാന്‍ 80 ശതമാനത്തോളം ഫൈസറിന് കഴിയുമെന്നായിരുന്നു നേരത്തെയുള്ള കണ്ടെത്തല്‍. എന്നാല്‍ ഈ പ്രതിരോധ ശേഷി വെറും 33 ശതമാനമായി ഇടിഞ്ഞിരിക്കുകയാണ്. ഫൈസറിന്റെ വാക്‌സിന്‍ എടുത്താലും ഒമൈക്രോണ്‍ ബാധിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ലബോറട്ടറി പഠനങ്ങളില്‍ നിന്നാണ് വാക്‌സിന് വളരെ കുറഞ്ഞ പ്രതിരോധ ശേഷി മാത്രമാണ് ഉള്ളതെന്ന് കണ്ടെത്തിയത്. നവംബറിലാണ് ഒമൈക്രോണ്‍ വകഭേദത്തെ കുറിച്ച് ദക്ഷിണാഫ്രിക്ക ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നത്.

3

അതേസമയം ദക്ഷിണാഫ്രിക്കയില്‍ പ്രതിദിന രോഗികളുടെ എണ്ണം ചൊവ്വാഴ്ച്ച 20000 കടന്നിരിക്കുകയാണ്. ആകെ നടത്തിയ ടെസ്റ്റുകളില്‍ 35 ശതമാനവും പോസിറ്റീവായി. 6000 പേരാണ് ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്നത്. 24 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സാമ്പിളുകളില്‍ 78000 കേസുകള്‍ ഒമൈക്രോണ്‍ ബാധിതരുടേതാണെന്ന് പഠനങ്ങള്‍ പറുന്നു. നവംബറില്‍ 630 കൊവിഡ് കേസുകളുടെ സാമ്പിളുകലാണ് ജെനോം സീക്വന്‍സിംഗിനായി ദക്ഷിണാഫ്രിക്കന്‍ നല്‍കിയത്. ഡിസംബര്‍ 61 സാമ്പിളുകളും ജെനോം സീക്വന്‍സിംഗ് നടത്തി. കഴിഞ്ഞ വര്‍ഷത്തെ സാമ്പിളുകളില്‍ 78 ശതമാനവും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഈ മാസത്തെ 61 സാമ്പിളുകളിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

4

ദക്ഷിണാഫ്രിക്കയിലെ പഠനങ്ങള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലുള്ളതാണ്. എന്തൊക്കയാണ് ഒമൈക്രോണിന്റെ പ്രത്യാഘാതങ്ങള്‍ എന്ന് ഇപ്പോഴും പൂര്‍ണമായും മനസ്സിലായിട്ടില്ല. നിലവില്‍ ഒമൈക്രോണ്‍ തീവ്രത കുറഞ്ഞ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന വേരിയന്റാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഡെന്മാര്‍ക്കില്‍ നിന്ന് അടക്കം വരുന്ന റിപ്പോര്‍ട്ടുകള്‍ ഇതിന് വിപരീതമാണ്. അതേസമയം ദക്ഷിണാഫ്രിക്കയില്‍ പ്രധാനമായും ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍, ഫൈസര്‍, എന്നീ വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. ഇതുവരെ 20 മില്യണ്‍ ഫൈസര്‍ ഡോസുകളാണ് ദക്ഷിണാഫ്രിക്കയില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ വാക്‌സിന്‍ എടുത്ത ആരും ഒമൈക്രോണ്‍ ബാധിച്ച് മരിച്ചിട്ടില്ല.

5

ഇപ്പോഴും വാക്‌സിന്‍ ഗുണം ചെയ്യുമെന്ന് തന്നെയാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പ്രധാനമായും മരണങ്ങള്‍ കുറയ്ക്കുന്നതിന് ഫൈസര്‍ അടക്കമുള്ള വാക്‌സിന്‍ ഗുണകരമാണ്. കഴിഞ്ഞ 18 മാസത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം പേരും കൊവിഡ് ബാധിതരായിട്ടുണ്ടെന്നാണ് നിഗമനം. അതേസമയം ദക്ഷിണാഫ്രിക്കയിലെ നാലാം തരംഗത്തില്‍ കൊവിഡ് വീണ്ടും വരുന്നതിനുള്ള സാധ്യതയും വര്‍ധിക്കുന്നുണ്ട്. ഒമൈക്രോണിനെ തുടര്‍ന്ന് വീണ്ടും കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വല്ലാതെ വര്‍ധിക്കുന്നുണ്ട്. കുട്ടികളും കേസുകള്‍ വല്ലാതെ വര്‍ധിക്കുന്നുണ്ട്. ഒമൈക്രോണില്‍ ജാഗ്രത നഷ്ടമാകരുതെന്ന മുന്നറിയിപ്പാണ് ഇത് നല്‍കുന്നത്.

സോണിയ തുടങ്ങി, അടുത്ത ഊഴം പ്രിയങ്കയ്ക്ക്, മമതയെ ബംഗാളിലേക്ക് മടക്കും, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെസോണിയ തുടങ്ങി, അടുത്ത ഊഴം പ്രിയങ്കയ്ക്ക്, മമതയെ ബംഗാളിലേക്ക് മടക്കും, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ

Recommended Video

cmsvideo
Omicron threat in Kerala | Oneindia Malayalam

English summary
pfizer covid vaccine didnt show effectiveness against omicron, cases are increasing in south africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X