Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വയം നന്നായിട്ട് മതി നാട് നന്നാക്കൽ'; നിയമം കയ്യിലെടുത്ത സേനാംഗങ്ങളെ പിരിച്ചുവിട്ടു !!!

സേനയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളും, കൊലക്കേസുകളുമാണ് പ്രസിഡന്റിന്റെ ഈ പ്രവർത്തിക്ക് പ്രേരിപ്പിച്ചത്

മനില: രാജ്യത്തിന് ഭീഷണിയാകുന്ന മയക്കുമരുന്ന് വ്യാപാരത്തിന് എതിരായ പരസ്യയുദ്ധം അവസാനിപ്പിച്ചിരിക്കുകയാണ് ഫിലിപ്പീന്‍സ് സര്‍ക്കാര്‍. ഇതിനായി രൂപീകരിച്ച മയക്കുമരുന്ന് അന്വേഷണ സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. രാജ്യത്തെ അഴിമതി അവസാനിപ്പിച്ച ശേഷം മതി മയക്കുമരുന്ന് വേട്ട എന്നാണ് ഫിലിപ്പീന്‍സ് പ്രസിഡന്‌റ് റോഡ്രിഗോ ഡ്യുട്ടര്‍ട്ടിയുടെ പ്രഖ്യാപനം.

Philipines army

മയക്കുമരുന്ന് പ്രതിരോധ സേനയ്‌ക്കെതിരെ നിരന്തരം ഉയരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരുന്നത്. സംശയം തോന്നുന്ന ആളുകളെ ചോദ്യം ചെയ്യാനും, കസ്റ്റഡിയില്‍ എടുക്കാനും സേനയ്ക്ക് അധികാരം ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി. ചോദ്യം ചെയ്യുന്നതിനായി സേന കസ്റ്റഡിയില്‍ എടുത്ത തെക്കന്‍ കൊറിയന്‍ പൗരന്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര രംഗത്ത് തന്നെ സേനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരാതി ഉയര്‍ന്നു.

Philipines President

മയക്കുമരുന്ന് പ്രതിരോധ സേന രൂപീകരിച്ചത് മുതല്‍ 7,000 പേര്‍ രാജ്യത്ത് കൊല്ലപ്പെട്ടു എന്നാണ് കണക്ക്. സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു.

വാറന്‌റ് ഇല്ലാതെ ആരെയും കസ്റ്റഡിയില്‍ എടുക്കാമെന്നതും ചോദ്യം ചെയ്യാമെന്നതും മയക്കുമരുന്ന് പ്രതിരോധ സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. എന്നാല്‍ ഇവര്‍ ഇത് ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. സേനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായ മാര്‍ഗ്ഗ രേഖ ഉണ്ടാക്കും. അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യുമെന്നും ഫിലിപ്പീന്‍സ് പ്രസിഡന്‌റ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+