ഫിലിപ്പീന്‍സ് ഭൂകന്പം മരണം 73 ആയി
മനില: ഫിലിപ്പീന്‍സില്‍ പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 73ആയി. ഒക്ടോബര്‍ 15 പുലര്‍ച്ചയാണ് ഭൂകമ്പം ഉണ്ടാകുന്നത്. ഫലീപ്പീന്‍സിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ സെബുവിലാണ് ഭൂകമ്പം നാശം വിതച്ചത്. ബൊഹോളില്‍ 51 പേരാണ് കൊല്ലപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ഭൂചലനം. ഒട്ടേറെപ്പേര്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍്ക്കുള്ളിലും മറ്റുമായി കുടുങ്ങി കിടക്കുന്നുണ്ട്.
സെബുവില്‍ ഭൂകമ്പം ഉണ്ടായി നിമിഷങ്ങള്‍ക്കകം തന്നെ 15 പേര്‍ മരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ബൊഹോളില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വരെ ഭൂകമ്പം വ്യാപിച്ചു. ഉറങ്ങിക്കിടന്നവരാണ് അധികവും ഭൂകമ്പത്തില്‍ പെട്ടത്.

പുലര്‍ച്ചെ കട്ടില്‍ കുലുങ്ങുന്നതായി തോന്നി ഞെട്ടി എഴുനേല്‍ക്കുകയായിരുന്നു താനെന്ന് സെബുവില്‍ റിസപ്ഷനിസ്റ്റായി ജോലി നോല്‍ക്കുന്ന മാരിബാവോ (33) പറഞ്ഞു. സെബുവിലെ ഫിഷ് മാര്‍ക്കറ്റില്‍ കെട്ടിടം തകര്‍ന്ന് വീണ് നാല് പേരാണ് മരിച്ചത്. ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
ചൊവ്വാഴ്ചയുണ്ടായ ആദ്യ ചലനത്തെത്തുടര്‍ന്ന് തുടര്‍ച്ചയായി നാല് ചലനങ്ങള്‍ കൂടി രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത അഞ്ച് രേഖപ്പെടുത്തിയ തുടര്‍ ചലനങ്ങളാണ് പിന്നീടുണ്ടായത്. സുനാമി ഭീഷണി, ഭൂകമ്പ സാധ്യത എന്നിവ ഏറ്റവും അധികം നേരിടുന്ന രാജ്യമാണ് ഫിലിപ്പീന്‍സ്.












Click it and Unblock the Notifications