ടൈറ്റാനിക്കിലെ മറ്റൊരു അത്ഭുതം കൂടി; രക്ഷാ പ്രവർത്തനത്തിന്റെ ഫോട്ടോ? ലേലത്തിന് പോയ വില!

  • Posted By: Desk
Subscribe to Oneindia Malayalam

ബോസ്റ്റൺ: ആഢംഭരത്തിന്റെ അവസാന വാക്കിയരുന്നു ടൈറ്റാനിക്ക്. എന്നാൽ കന്നിയാത്രയിൽ തന്നെ ദുരന്തം കവരുകയായിരുന്നു. എല്ലാവകും അത്ഭുതത്തോടുകൂടി മാത്രമേ ടൈറ്റാനിക്കിനെ നോക്കി കണ്ടിട്ടുള്ളൂ. ടൈറ്റാനിക്കിന്റെ ചിത്രം പറഞ്ഞ സ്നിമയും ലോകം ശ്രദ്ധിച്ചു. എന്നാൽ മറ്റൊരു അത്ഭുതം കൂടിയുണ്ട് ഇനി. ടൈറ്റാനിക്കിലെ രക്ഷാപ്രവർത്തനങ്ങളുടെ ആൽബം ലേലത്തിന് വിറ്റ് പോയത് എത്ര രൂപയ്ക്കാണെന്ന് കേട്ടാൽ ഞെട്ടിപോകും.

ഭർത്തൃമാതാവിനെ ഏണിപ്പടിയിൽ നിന്നും തള്ളിയിട്ടു; കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചു... പയ്യന്നൂരിൽ!

കറക്കം ബൈക്കിൽ... പണി നഗ്നത പ്രദർശനവും, സ്ത്രീകളോടോ അസഭ്യം പറയലും പിന്നെ... ടെക്കി അവസാനം കുടുങ്ങി

ടൈറ്റാനിക്കിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ആല്‍ബം ലേലത്തില്‍ വിറ്റു പോയത് 45,000 യു.എസ് ഡോളറിന്. അതായത് ഏകദേശം 30 ലക്ഷം ഇന്ത്യന്‍ രൂപ. ലൂയിസ് എം ഓഗ്ഡന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ആല്‍ബമാണ് ലേലത്തില്‍ വച്ചത്. ടൈറ്റാനിക് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കപ്പലിലെ യാത്രക്കാരനായിരുന്നു ലൂയിസ് എം ഓഗ്ഡനും ഭാര്യയും.

അൻപതോളം ചിത്രങ്ങൾ

അൻപതോളം ചിത്രങ്ങൾ

ടൈറ്റാനിക് അപകടവുമായി ബന്ധപ്പെട്ട അന്‍പതോളം ചിത്രങ്ങളടങ്ങിയതാണ് ആല്‍ബത്തിലുള്ളത്. ചിത്രങ്ങൾ എല്ലാവർക്കും അത്ഭുതം തന്നെയായിരിക്കും.

മുങ്ങികൊണ്ടിരിക്കുന്ന കപ്പൽ

മുങ്ങികൊണ്ടിരിക്കുന്ന കപ്പൽ

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍ നിന്നും ബോട്ടുകളിലേക്ക് യാത്രക്കാരെ മാറ്റുന്ന അപൂര്‍വചിത്രങ്ങള്‍ മുതല്‍ ദുരന്തത്തിന് കാരണമായ മഞ്ഞുമലയുടെ അറ്റം ദൃശ്യമാകുന്ന ചിത്രങ്ങള്‍ വരെയുണ്ട് ആല്‍ബത്തില്‍.

ചിത്രങ്ങൾക്ക് കേടുപാടില്ല

ചിത്രങ്ങൾക്ക് കേടുപാടില്ല

കാലപ്പഴക്കം മൂലം ആല്‍ബത്തിന്‍റെ പുറം ചട്ടയും പേജുകളും ദ്രവിച്ചെങ്കിലും ചിത്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

സത്യം അതല്ല...

സത്യം അതല്ല...

1912 ഏപ്രില്‍ 15നാണ് ടൈറ്റാനിക് കന്നി യാത്ര പുറപ്പെട്ട് നാലാം ദിവസം മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്നത്. എന്നാല്‍ കല്‍ക്കരി കത്തിക്കുന്ന കോള്‍ബങ്കറില്‍ ഉണ്ടായ തീപിടുത്തമാണ് കപ്പല്‍ അപകടത്തിന്റെ യഥാര്‍ത്ഥ കാരണമെന്ന് മാധ്യമപ്രവര്‍ത്തകനായ സെനന്‍ മോലോനി സംവിധാനം ചെയ്യുന്ന പുതിയ ഡോക്യുമെന്ററി അവകാശപ്പെട്ടിരുന്നു.

സെനന്‍ മോലോനിയുടെ വാദം

സെനന്‍ മോലോനിയുടെ വാദം

കോള്‍ബങ്കറില്‍ ഉണ്ടായ തീപിടുത്തം കപ്പലിന്റെ ചട്ടക്കൂടിന് കാര്യമായ തകരാറുണ്ടാക്കി. ഇതേസമയം തന്നെ കപ്പല്‍ മഞ്ഞുമലയില്‍ ഇടിക്കുകയും ചെയ്തു. എന്നാല്‍ കപ്പല്‍ മുങ്ങാനുള്ള യഥാര്‍ത്ഥ കാരണം തീപിടുത്തമാണെന്ന് സെനന്‍ പറയുന്നു. സതാംപ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമദ്ധ്യേ ബെല്‍ഫാസ്റ്റ് ഷിപ്പ്‌യാര്‍ഡില്‍ നിന്ന് പുറപ്പെട്ട ഉടനാണ് കപ്പിലിനുള്ളില്‍ തീപിടിച്ചത് എന്നാണ് അദ്ദേഹം വാദിക്കുന്നത്.

കുറ്റം ജീവനക്കാരുടെ ഭാഗത്തോ?

കുറ്റം ജീവനക്കാരുടെ ഭാഗത്തോ?

വാദം ശരിയാണെങ്കില്‍ ടൈറ്റാനിക് ജീവനക്കാരുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥാണ് ഉണ്ടായതെന്ന് സെനന്‍ ചൂണ്ടിക്കാണിക്കുന്നു. കപ്പലിന്റെ അവശിഷ്ടങ്ങളില്‍ കറുത്ത പാട് കണ്ടെത്തിയത് തീപിടുത്തം നടന്നുവെന്ന തന്റെ വാദം ശരിവയ്ക്കുന്നുവെന്ന് സെനനന്‍ പറയുന്നു.

അന്വേഷണം ഗൗരവകരമായിരുന്നില്ല

അന്വേഷണം ഗൗരവകരമായിരുന്നില്ല

ബ്രിട്ടീഷ് റെക്ക് കമ്മീഷണര്‍ ലോര്‍ഡ് മെര്‍സിയുടെ നേതൃത്വത്തിലാണ് ടൈറ്റാനിക് ദുരന്തം അന്വേഷിച്ചത്. 1912 മെയ് 2ന് ആണ് അന്വേഷണം തുടങ്ങിയത്. തീപിടുത്തത്തിന്റെ സാധ്യതയും അന്ന് അന്വേഷിച്ചിരുന്നെങ്കിലും വേണ്ടത്ര ഗൗരവത്തോടെ അന്വേഷിച്ചില്ലെന്ന് സെനന്‍ ആരോപിച്ചു.

ദൈവത്തിന് പോലും തകർക്കാൻ കവിയില്ലെന്ന് വിശ്വാസം

ദൈവത്തിന് പോലും തകർക്കാൻ കവിയില്ലെന്ന് വിശ്വാസം

ദൈവത്തിന് പോലും തകര്‍ക്കാന്‍ പറ്റാത്തതാണ് ടൈറ്റാനിക്കെന്ന വിശ്വാസം അറ്റ്‌ലാന്റിക്കിലെ ഒരുമഞ്ഞുമലയില്‍ തട്ടിയതോടെ അവസാനിച്ചു. ഏപ്രില്‍ 14 രാത്രി 11.40നാണ് ദുരന്തമുണ്ടായത്.

രക്ഷപ്പെട്ടത് 710 പേർ

രക്ഷപ്പെട്ടത് 710 പേർ

പുലര്‍ച്ചെ 2.20ന് 1,514 യാത്രികരുമായി ടൈറ്റാനിക്ക് അറ്റ്‌ലാന്റിക്കിന്റെ അഗാധതയിലേക്കുള്ള അതിന്റെ അന്ത്യയാത്ര പൂര്‍ത്തിയാക്കി. ലോകം ഇന്നും നടുക്കത്തോടെ മാത്രം ഓര്‍ക്കുന്ന ദുരന്തത്തില്‍ നിന്ന് 710പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

മനുഷ്യന്റെ അഹന്തക്കേറ്റ തിരിച്ചടി

മനുഷ്യന്റെ അഹന്തക്കേറ്റ തിരിച്ചടി

കപ്പല്‍ തകരില്ലെന്ന വിശ്വാസത്തില്‍ ആവശ്യത്തിന് ലൈഫ് ബോട്ടുകള്‍ കരുതാതിരുന്നതും അറ്റ്‌ലാന്റിക്കിലെ അതിശൈത്യവുമാണ് മരണസംഖ്യ ഇത്രയധികം ഉയരാനിടയാക്കിയത്. അശ്രദ്ധയ്‌ക്കൊപ്പം മനുഷ്യന്റെ അഹന്തയാണ് ലോകത്തേറ്റവും വലിയ കപ്പല്‍ ദുരന്തത്തിന് ഇടയാക്കിയതെന്ന് പിന്നീട് നടന്ന അന്വേഷണങ്ങളിലൂടെ വ്യക്തമായി.മറ്റു കപ്പലുകളുടെ മുന്നറിയിപ്പ് അവഗണിച്ച് അമിത വേഗതയില്‍ കുതിച്ചതാണ് സ്വര്‍ഗ്ഗസമാനമായ യാനപാത്രത്തിന്റെ അന്ത്യവിധിയെഴുതിയത്.

English summary
An incredible photo album with more than 500 first-generation glossy and matte-finish pictures, including those documenting the Titanic rescue operation has been auctioned for $45,000 in the US.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്