കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവില്‍ കൊതിയൂറും കേക്ക്, കഴിക്കണമെങ്കില്‍ നാലരലക്ഷം നല്‍കണം

  • By Sruthi K M
Google Oneindia Malayalam News

ലണ്ടന്‍: നിങ്ങള്‍ക്കു കേള്‍ക്കണോ ഒരു കേക്ക് കഷ്ണത്തിനു രണ്ടായിരം ഡോളര്‍ നല്‍കിയ കഥ. പൊന്നും വിലയ്ക്ക് കേക്ക് വാങ്ങുന്ന ഭ്രാന്തന്‍ കാഴ്ചകളും ഉണ്ട്. ഒരു കഷ്ണം കേക്കിനു നിങ്ങള്‍ ഇത്ര വില നല്‍കുമോ. അങ്ങനെ ഒരു കേക്ക് കഴിക്കണ്ട എന്നു തന്നെ വിചാരിക്കും അല്ലേ. എന്നാല്‍ ലക്ഷം നല്‍കിയും ആ മധുരം നുണയാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട്. പണം ഉള്ളവര്‍ക്കു എന്തു ഭ്രാന്തും ആവാലോ..

ബ്രിട്ടണിലെ വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡില്‍റ്റണിന്റെയും വിവാഹ വിരുന്നിനു ആണ് ഇത്രയും വില പിടിപ്പുള്ള കേക്ക് വിളമ്പിയത്. ഒരു രണ്ടായിരം ഡോളറില്‍ കുറഞ്ഞാലൊന്നും ആ കേക്കിന്റെ കഷ്ണം പോലും നുണയാന്‍ കഴിയില്ല. ലേലം വിളിയിലൂടെ ജനങ്ങള്‍ പണം വാരിയെറിഞ്ഞു. അവസാനം ആ മധുരമുള്ള കേക്ക് കഷ്ണം വിറ്റു പോയത് നാലര ലക്ഷം രൂപയ്ക്ക്. അങ്ങനെ ചരിത്രത്തിന്റെ കണക്കു പുസ്തകത്തില്‍ വ്യത്യസ്തമായൊരു കഥയും എഴുതി ചേര്‍ത്തു.

cake

ക്രീമിലും ഐസിലും പൊതിഞ്ഞ് വെള്ള തൂവല്‍ പോലെ ആയിരുന്നു കേക്ക്. ഒരു മഞ്ഞു മല പോലെ മനോഹരമായിരുന്നു ആ കാഴ്ച. 900 പൂക്കള്‍ വിടര്‍ന്നു നിന്ന ആ കേക്ക് കണ്ടാല്‍ ആരുടെയും നാവില്‍ കൊതിയൂറും. ഫിയോന കെയ്ണ്‍സ് ആണ് ഈ മധുരം ഊറുന്ന കേക്കിന്റെ നിര്‍മ്മാതാവ്. അഞ്ച് ആഴ്ച കൊണ്ടാണ് കേക്ക് നിര്‍മ്മിച്ചത്.

ഇത്തരം വില കൂടിയ കേക്കുകള്‍ ലേലത്തില്‍ വരുന്നതു ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല. എങ്കിലും ഈ കാഴ്ച വ്യത്യസ്തമായിരുന്നു. ആരും ആ കേക്ക് കഷ്ണം സ്വന്തം ആക്കാന്‍ മോഹിച്ചു പോകും. ഒരുപാടു വര്‍ഷങ്ങല്‍ക്കു മുന്‍പ് ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹ വിരുന്നിനും ഇത്തരം വിലപിടിപ്പുള്ള കേക്ക് വിറ്റിരുന്നു.

English summary
A tasty royal wedding memento sold for $7,500 at auction on Friday, exceeding the auction house expectations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X