മോദി ഉറങ്ങിയത് കുവൈത്ത് അമീറിന്റെ മുറിയില്‍; നിര്‍ദേശിച്ച മാറ്റങ്ങള്‍!! യുഎഇയില്‍ മോദിയുടെ താമസം...

  • Written By: Desk
Subscribe to Oneindia Malayalam

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് യുഎഇയില്‍ എത്തിയത്. പ്രധാനമന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് മോദി യുഎഇയില്‍ വരുന്നത്. നേരത്തെ വന്നപ്പോള്‍ ലഭിച്ച സ്വീകരണമല്ല മോദിക്ക് ഇത്തവണ ലഭിച്ചത്. എല്ലാത്തിലും അടിമുടി മാറ്റം സംഭവിച്ചു.

അബുദാബിയില്‍ എത്തിയ മോദി ദുബായിലും വിവിധ പരിപാടികളില്‍ സംബന്ധിക്കും. അബുദാബിയില്‍ ആദ്യ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുകയും ചെയ്യും. താമസത്തിനും മറ്റും ഇത്തവണ മോദിക്ക് ലഭിച്ച സൗകര്യങ്ങള്‍ സംബന്ധിച്ച് ഏഷ്യാനെറ്റ് വിശദമായ റിപ്പോര്‍ട്ട് നല്‍കി. അതില്‍പറയുന്നത് ഇങ്ങനെ ...

എമിറേറ്റ്‌സ് പാലസ് ഹോട്ടല്‍

എമിറേറ്റ്‌സ് പാലസ് ഹോട്ടല്‍

അബുദാബിയിലെ കൊട്ടാര സമാനമായ എമിറേറ്റ്‌സ് പാലസ് ഹോട്ടലിലാണ് മോദിക്ക് യുഎഇ ഭരണകൂടം താമസ സൗകര്യം ഒരുക്കിയത്. അബുദാബി രാജകുടുംബം തന്നെയാണ് ഈ ഹോട്ടല്‍ പണിതത്. രാഷ്ട്ര നേതാക്കളെ സ്വീകരിക്കാന്‍ പോന്ന എല്ലാ സൗകര്യങ്ങളോടെയും തലയെടുപ്പോടെയുമാണ് ഹോട്ടല്‍ നിര്‍മിച്ചിരിക്കുന്നത്.

നാനൂറ് മുറികള്‍

നാനൂറ് മുറികള്‍

നാനൂറ് മുറികളുള്ള ഹോട്ടലില്‍ ആറ് ഭരണാധികാരികള്‍ക്ക് താമസിക്കാനുള്ള മുറികളുണ്ട്. ആറ് ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളെ ഉദ്ദേശിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. മന്ത്രിമാര്‍ക്ക് താമസിക്കാനുള്ള പ്രത്യേക മുറികള്‍ വേറെയുമുണ്ട്.

44 മന്ത്രി മുറികള്‍

44 മന്ത്രി മുറികള്‍

മന്ത്രിമാര്‍ക്ക് താമസിക്കാന്‍ വിശാലമായ സൗകര്യങ്ങളോട് കൂടിയ 44 മുറികളുണ്ട്. ജിസിസി രാജ്യങ്ങളിലെ മന്ത്രിമാരെ ഉദ്ദേശിച്ചാണ് ഈ മുറികള്‍ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ മിക്കപ്പോഴും ഈ മുറികളെല്ലാം കാലിയായി കിടക്കുകയാണ് പതിവ്.

മുമ്പ് മന്ത്രിമാരടെ മുറിയില്‍

മുമ്പ് മന്ത്രിമാരടെ മുറിയില്‍

2015ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി യുഎഇയില്‍ വന്നത്. അന്ന് മന്ത്രിമാര്‍ക്ക് താമസിക്കാനുള്ള മുറിയാണ് മോദിക്ക് നല്‍കിയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിഞ്ഞു.

കുവൈത്ത് അമീറിന്റെ മുറി

കുവൈത്ത് അമീറിന്റെ മുറി

ഇത്തവണ മോദിക്ക് താമസ സൗകര്യം ഒരുക്കിയത് ഭരണാധികാരികള്‍ താമസിക്കുന്ന മുറികളിലൊന്നാണ്. കുവൈത്ത് അമീര്‍ താമസിക്കുന്ന മുറി മോദിക്ക് നല്‍കി. മോദി വിശ്രമിച്ചത് അവിടെയാണ്

മോദിയുടെ ആവശ്യങ്ങള്‍

മോദിയുടെ ആവശ്യങ്ങള്‍

നരേന്ദ്ര മോദി ഹോട്ടലിലെ താമസത്തിന് ചില സൗകര്യങ്ങള്‍ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. കാര്‍പ്പറ്റ് മാറ്റണമെന്നതായിരുന്നു അതിലൊന്ന്. ഗുജറാത്ത് ചാനലുകള്‍ ലഭിക്കണമെന്നതായിരുന്നു മറ്റൊന്ന്.

17 വാര്‍ത്താ ചാനലുകള്‍

17 വാര്‍ത്താ ചാനലുകള്‍

17 വാര്‍ത്താ ചാനലുകള്‍ ലഭിക്കുന്ന ടിവി സൗകര്യം വേണമന്നാണ് മോദി ആവശ്യപ്പെട്ടത്. ഇതില്‍ എട്ടെണ്ണം ഗുജറാത്ത് ചാനലുകളായിരുന്നു. പിന്നെ ദേശീയ ചാനലുകളും. നാട്ടിലെ കാര്യങ്ങള്‍ അറിയുന്നതിന് വേണ്ടി മോദി മിക്ക വിദേശ സന്ദര്‍ശന വേളയിലും ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാറുണ്ട്.

ടിവി കണ്ട് വ്യായാമം

ടിവി കണ്ട് വ്യായാമം

ടിവി കണ്ട് വ്യായാമം ചെയ്യാന്‍ സൗകര്യം വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ പിന്നീട് അതില്‍ നേരിയ തിരുത്തുവരുത്തി. ഹോട്ടലിലുള്ള ജിംനേഷ്യത്തിലേക്ക് വ്യായാമം ചെയ്യുന്നതിന് സൗകര്യം ഉറപ്പാക്കി.

ചായ കുടിച്ച് ചര്‍ച്ച

ചായ കുടിച്ച് ചര്‍ച്ച

എല്ലാ ദിവസവും മോദി പ്രത്യേകമായ ചില യോഗങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗമാണിത്. ഈ യോഗത്തിനുള്ള സൗകര്യവും മോദി ആവശ്യപ്പെട്ടു. 12 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സൗകര്യമാണ് മോദി ആവശ്യപ്പെട്ടത്.

 കാര്‍പ്പറ്റിന് കാരണം

കാര്‍പ്പറ്റിന് കാരണം

വളരെ ആഡംബരം നിറഞ്ഞ നിര്‍മിതികളാണ് ഹോട്ടലിലുള്ളത്. മിനുസമുള്ള ടൈലുകളാണ് നിലത്ത് വിരിച്ചിരിക്കുന്നത്. അതുകൊണ്ട് തെന്നി വീഴാതിരിക്കാന്‍ പ്രത്യേക കാര്‍പ്പറ്റുകള്‍ വിരിക്കണമെന്നും മോദി ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലം മാറി കഥ മാറി

കാലം മാറി കഥ മാറി

ഈ ഹോട്ടലുകളില്‍ വിദേശികളുടെ പ്രത്യേക ചടങ്ങുകള്‍ പതിവായി നടക്കാറുണ്ട്. ഇന്ത്യക്കാരും ചൈനയ്ക്കാരുമൊക്കെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ ഇവിടെ വച്ച് നടത്തുന്നു. മുമ്പ് യൂറോപ്പിലുള്ളവരും നിത്യസന്ദര്‍ശകരമായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യക്കാരും ചൈനക്കാരുമാണ് കൂടുതല്‍.

English summary
PM Modi Abudhabi Visit: Stay at Hotel Palace

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്