പരസ്പര വിശ്വാസവും ബഹുമാനവും: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും
കസാന്‍: ബ്രിക്സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും. അഞ്ച് കൊല്ലത്തിന് ശേഷമാണ് നരേന്ദ്ര മോദിയും ഷീ ജിന്‍പിങും ഔദ്യോഗിമായി കൂടിക്കാഴ്ച നടത്തുന്നത്. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ 2020 ല്‍ നടന്ന സംഘർഷത്തെ തുടർന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞുവെന്ന് ഇന്ത്യയും ചൈനയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇരു രാഷ്ട്ര നേതാക്കളുടേയും കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.
കസാൻ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയതായും ഇന്ത്യ-ചൈന ബന്ധം ഇരു രാജ്യങ്ങളിലെ ജനങ്ങൾക്കും പ്രാദേശികവും ആഗോളവുമായ സമാധാനത്തിനും സ്ഥിരതയ്ക്കും പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. പരസ്പര വിശ്വാസം, പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത എന്നിവ ഉഭയകക്ഷി ബന്ധങ്ങളെ മുന്നോട്ട് നയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

'ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. അഞ്ച് വർഷത്തിന് ശേഷം ഞങ്ങൾ തമ്മിലുള്ള ഔപചാരിക കൂടിക്കാഴ്ചയാണ്. ഇന്ത്യ-ചൈന ബന്ധത്തിൻ്റെ പ്രാധാന്യം നമ്മുടെ രണ്ട് രാജ്യങ്ങളിലെയും പൗരന്മാർക്ക് മാത്രമല്ല. ലോകമെമ്പാടുമുള്ള സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും ഇത് വളരെ പ്രധാനമാണ്.' പ്രധാനമന്ത്രി പറഞ്ഞു.
അതിർത്തിയിൽ കഴിഞ്ഞ 4 വർഷമായി ഉയർന്നുവന്ന പ്രശ്‌നങ്ങളിൽ ഉണ്ടായ സമവായത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും ഉണ്ടെന്ന് ഉറപ്പാക്കുക എന്നതിനാണ് നമ്മള്‍ മുന്‍ഗണന കൊടുക്കേണ്ടത്. പരസ്പര വിശ്വാസം, പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത എന്നിവയായിരിക്കണം നമ്മുടെ ഉഭയകക്ഷി ബന്ധത്തിൻ്റെ അടിസ്ഥാനം. ഇന്ന്, ഈ വിഷയങ്ങളെക്കുറിച്ചെല്ലാം സംസാരിക്കാൻ നമുക്ക് അവസരം ലഭിച്ചു. ഈ ചർച്ചകൾ തുറന്ന മനസ്സോടെ നടത്തുമെന്നും ചർച്ചകൾ ഇനിയും മുന്നോട്ട് പോകുമെന്നും ഞാൻ വിശ്വസിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

മോദിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ സന്തോഷമുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും പ്രതികരിച്ചു. 'മിസ്റ്റർ പ്രധാനമന്ത്രി, നിങ്ങളെ ഇവിടെ കസാനിൽ കാണുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ഞങ്ങൾ ഒരു ഔപചാരിക കൂടിക്കാഴ്ച നടത്തുന്നത്. നമ്മുടെ രാജ്യങ്ങളിലെ ആളുകളും അന്താരാഷ്ട്ര സമൂഹവും നമ്മുടെ കൂടിക്കാഴ്ചയിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്' ചൈനീസ് പ്രസിഡന്റ് പറഞ്ഞു.
ചൈനയും ഇന്ത്യയും പുരാതന നാഗരികതകളെന്ന പോലെ പ്രധാന വികസ്വര രാജ്യങ്ങളും ഗ്ലോബൽ സൗത്തിലെ പ്രധാന അംഗങ്ങളുമാണ്. നമ്മള്‍ രണ്ടുപേരും ആധുനികവൽക്കരണ ശ്രമങ്ങളുടെ ഒരു നിർണായക ഘട്ടത്തിലാണ്. ഇരുപക്ഷത്തിനും ഇടയില്‍ കൂടുതൽ ആശയവിനിമയവും സഹകരണവും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. നമുക്ക് ഇടയിലെ അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും ശരിയായി കൈകാര്യം ചെയ്യുകയും ചർച്ചകളുണ്ടാവുകയും വേണം.
വികസ്വര രാജ്യങ്ങളുടെ ശക്തിയും ഐക്യവും വർധിപ്പിക്കുന്നതിനും അന്താരാഷ്ട്ര ബന്ധങ്ങളിൽ ബഹുധ്രുവീകരണവും ജനാധിപത്യവും പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന നൽകുന്നതിനുമുള്ള അന്താരാഷ്‌ട്ര ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും ഇരു രാജ്യങ്ങള്‍ക്കും പ്രധാനമാണ്. നമ്മുടെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ചർച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും ഷീ ജിന്‍പിങ് കൂട്ടിച്ചേർത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications