കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു, മോദിയുടെ നടപടിയില്‍ പാകിസ്ഥാന് നഷ്ടം 500 കോടിയോ
രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയില്‍ പാകിസ്ഥാന് നഷ്ടമായത് 500 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍.
ദില്ലി : രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയില്‍ പാകിസ്ഥാന് നഷ്ടമായത് 500 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനില്‍ നിന്നാണ് ഇന്ത്യയിലേക്ക് വ്യാജ നോട്ടുകള്‍ എത്തുന്നതെന്ന് നേരത്തെ രഹസ്യാന്വേഷണ സംഘങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പൊന്നും കൂടാതെ കഴിഞ്ഞ ദിവസം 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. ഇതാണ് പാകിസ്ഥാന് നഷ്ടമുണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അര്‍ധ രാത്രി മുതലാണ് ഇന്ത്യയില്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കപ്പെട്ടത്. എട്ട്മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മിന്നലാക്രമണം
മോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനമാണ് പാകിസ്ഥാന് തിരിച്ചടിയായത്. ഇന്ത്യയില്‍ കള്ള നോട്ടുകള്‍ ഒഴുക്കി പ്രതിവര്‍ഷം നേടിയിരുന്നത് 500 കോടി രൂപയുടെ ലാഭം. ഇതാണ് ഒറ്റ ദിവസം കൊണ്ട് മോദി തകര്‍ത്തിരിക്കുന്നത്.

തകരുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്
ഇന്ത്യയിലേക്ക് കള്ളനോട്ട് ഒഴുക്കിക്കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. കള്ളനോട്ട് വ്യാപിപ്പിച്ചു കൊണ്ട് ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താനും പാകിസ്ഥാന്‍ ശ്രമിച്ചിരുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേതൃത്വം ഐഎസ്‌ഐ
1000 രൂപയുടെ ഒരു കള്ളനോട്ട് നിര്‍മിക്കാന്‍ റിസര്‍വ് ബാങ്കിന് ചെലവാകുന്നത് 29 രൂപയാണ്. കള്ളനോട്ട് അച്ചടിക്കുന്ന ഐഎസ്‌ഐക്ക് ചെലവാകുന്നത്39 രൂപയും. ഈ കള്ളനോട്ട് പല പ്രക്രിയകളിലൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ചെലവാകുന്നത് 350- 400 രൂപവരെയാണ്. ഈ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം 500 കോടി രൂപ വരെ ഇന്ത്യയില്‍ കള്ളപ്പണമൊഴുക്കി പാക്കിസ്ഥാന്‍ നേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ കള്ളപ്പണം വിതരണം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത് പാക് ചാര സംഘടനയായ ഐഎസ്‌ഐ ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തീവ്രവാദം മുഖ്യലക്ഷ്യം
2010ല്‍ മാത്രം വിദേശത്തു നിന്ന് ഇന്ത്യയിലെത്തിയത് 1600 കോടി രൂപയുടെ കള്ളപ്പണമാണെന്നാണ് രഹസ്യ വിവരം. 1000, 500 രൂപയുടെ കള്ളനോട്ടാണ് രാ ജ്യത്ത് കൂടുതലായി പ്രചരിക്കുന്നത്. 1960കളുടെ അവസാനത്തോടെയാണ് പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കള്ളനോട്ട് കയറ്റുന്നതിന്റെ വിവരങ്ങള്‍ ലഭിച്ചത്. തീവ്രവാദമാണ് ഇതിലൂടെ പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത്.












Click it and Unblock the Notifications