Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനം വിവരിക്കുന്നതിനിടെ യുവതിയെ കമ്മീഷണര്‍ ബലാത്സംഗം ചെയ്തു;പോലീസ് സ്‌റ്റേഷനിലും രക്ഷയില്ല

അച്ഛനോടൊപ്പം പരാതി നല്‍കാനെത്തിയ യുവതിയെയാണ് പോലീസ് സ്റ്റേഷനില്‍ വെച്ച് കമ്മീഷണര്‍ ബലാത്സംഗം ചെയ്തത്.

കാബൂള്‍: കൂട്ടബലാത്സംഗത്തിനിരയായി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയെ പോലീസ് കമ്മീഷണറും ബലാത്സംഗം ചെയ്തതായി ആരോപണം.

അഫ്ഗാനിസ്ഥാനിലെ ബള്‍ക്ക പ്രവിശ്യയിലെ സറേഹ് ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ജൂലൈയിലാണ് മറിയം എന്ന 18 കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്.

rape

ഇതുസംബന്ധിച്ച് പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ പേയപ്പോളാണ് പോലീസ് കമ്മീഷണറും തന്നെ ബലാത്സംഗം ചെയ്തതെന്ന് മറിയം ആരോപിച്ചു.

'' ഞാനും അച്ഛനും കൂടിയാണ് കമ്മീഷണര്‍ ഓഫീസില്‍ പോയത്. തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. പരാതി കേട്ട ശേഷം അച്ഛനോട് പുറത്ത് പോകാന്‍ പറഞ്ഞ കമ്മീഷണര്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി'- മറിയം പറയുന്നു.

ബള്‍ക്ക പ്രവിശ്യയിലെ പോലീസ് കമ്മീഷണറായ അക്രം റാസെയാണ് യുവതിയെ പീഡിപ്പിച്ചെതെന്ന് മറിയത്തിന്റെ അച്ഛന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കാബൂളിലെത്തിയ യുവതി കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

അക്രം റാസ കമ്മീഷണര്‍ ആയിരിക്കുന്ന കാലത്തോളം നാട്ടിലേക്ക് മടങ്ങാന്‍ ഭയമാണെന്നും, നീതി കിട്ടിയില്ലെങ്കില്‍ സ്വയം തീകൊളുത്തി മരിക്കുമെന്നും മറിയം പറഞ്ഞു.

എന്നാല്‍ ഇതെല്ലാം തനിക്കെതിരെയുള്ള കുപ്രചരണങ്ങളാണെന്നാണ് കമ്മീഷണര്‍ അക്രം റാസ പ്രതികരിച്ചത്. ' 60 വയസുള്ള സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനാണ് താനെന്നും മറിയം തന്റെ മകളെപ്പോലെയാണെന്നുമായിരുന്നു റാസ റോയിറ്റേഴ്‌സിനോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+