Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന 'ഫാക്ടറി' ?

ബീജിങ്: ചൈനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും നിറം പിടിപ്പിച്ചവയോ, മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ളവയോ ഒക്കെ ആണ്. വാര്‍ത്തകളുടെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് പലപ്പോഴും തിരിച്ചറിയാനും പ്രയാസമാണ്.

കുട്ടികളെ ഉത്പാദിപ്പിക്കുന്ന 'ഫാക്ടറി' എന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്ത. എന്നാല്‍ ഇത് ശരിക്കും ഉള്ള ഫാക്ടറിയല്ല കെട്ടോ.

നായക്കുട്ടികളെ വളര്‍ത്തുന്ന ഫാം പോലുള്ള ഒരു സ്ഥലത്താണ് പോലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് 37 കുട്ടികളെ ആണ് പോലീസ് രക്ഷിച്ചത്.

New Born Baby

ചൈനയില്‍ ഒന്നിലധികം കുട്ടികളെ പ്രസിക്കുന്നതിന് ഏറെ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഇവിടെ ഗര്‍ഭിണികളായ സ്ത്രീകളെ കൊണ്ടു വന്ന് പാര്‍പ്പിക്കുകയാണ് ചെയ്തിരുന്നത്. ഇവര്‍ക്ക് ഭക്ഷണവും താമസ സ്ഥലവും നല്‍കും. പ്രവസിച്ച് കഴിഞ്ഞാല്‍ പതിനായരം പൗണ്ട് ആണത്രെ ഓരോ സ്ത്രീക്കും നല്‍കുക. (ഏതാണ്ട് 10 ലക്ഷം രൂപ). പക്ഷേ കുട്ടികളെ അവിടെ വിട്ട് പോകണം.

ആണ്‍കുട്ടികളെ പ്രസവിക്കുന്ന അമ്മമാര്‍ക്കാണ് കൂടുതല്‍ പണം കിട്ടുക. പെണ്‍കുട്ടികള്‍ക്ക് അത്രക്ക് ഡിമാന്റ് ഇല്ലത്രെ.

ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് ശരിക്കും നായക്കുട്ടികള്‍ക്ക് നല്‍കുള്ള പരിരക്ഷ പോലും നല്‍കിയിരുന്നില്ല. പിഞ്ചു കുട്ടികള്‍ക്ക് പോലും നൂഡില്‍സ് പോലുള്ള ഭക്ഷണമാണത്രെ നല്‍കിയിരുന്നത്. മിക്ക കുട്ടികള്‍ക്കും പലവിധ രോഗങ്ങളും ബാധിച്ചിട്ടുണ്ടായിരുന്നു. പലര്‍ക്കും അമ്മമാരില്‍ നിന്ന് കിട്ടിയതാണ് രോഗങ്ങള്‍. ചിലര്‍ക്കാകട്ടെ താമസിക്കുന്ന സ്ഥലത്തെ വൃത്തിയില്ലായ്മയില്‍ നിന്നും.

കുട്ടിക്കടത്തിന് വേണ്ടിയാണ് മാഫിയ സംഘം ഇത്തരം കേന്ദ്ര നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. നൂറോളം പേരെയാണ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിട്ടുള്ളത്.

കുട്ടികളെ വില്‍ക്കുക എന്നത് മറ്റെല്ലായിടങ്ങളിലും എന്നതുപോലെ ചൈനയിലും വലിയ കുറ്റമാണ്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം. എന്നിട്ടും അമ്മമാര്‍ അല്‍പം പണത്തിനായി കുഞ്ഞുങ്ങളെ പ്രസവിച്ചു നല്‍കുന്നുണ്ടെന്നതാണ് ഗുരുതരമായ സംഗതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+