Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിന് വേണ്ടി ഭീകരാക്രമണം നടത്താനെത്തിയത് പെണ്‍കുട്ടികള്‍!!!

പാരീസ്: ഫ്രഞ്ച് നഗരമായ നീസില്‍ നിന്ന് പിടിയിലായത് ഫ്രാന്‍സില്‍ ഭീകരാക്രമണം നടത്താന്‍ എത്തിയ പെണ്‍കുട്ടികളെന്ന് സൂചന. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഫ്രഞ്ച് പൊലീസാണ് അറസ്റ്റിലായ കൗമാരപ്രായക്കാരായ രണ്ട് പെണ്‍കുട്ടികള്‍ക്ക് സിറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്.

ഐസിസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് ഫ്രാന്‍സ് വേദിയാകുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സിറിയയിലും ഇറാഖിലും ആധിപത്യമുറപ്പിച്ച ഐസിസിന്റെ അനുഭാവികള്‍ നേതൃത്വം നല്‍കുന്ന ആക്രമണങ്ങള്‍ക്കാണ് ഫ്രാന്‍സ് സാക്ഷ്യം വഹിച്ചിട്ടുള്ളത്.

ട്രക്ക് ആക്രമണം

ട്രക്ക് ആക്രമണം

ജൂലൈ 14ന് ഫ്രാന്‍സിലെ നീസില്‍ 86 പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടുണീഷ്യന്‍ പൗരന്‍ ലഹൗജേ ബൗഹ് ലെല്ലിന്റെ സ്വാധീനത്തില്‍പ്പെട്ടവരാണ് പെണ്‍കുട്ടികളെന്നാണ് പൊലീസ് കണ്ടെത്തല്‍.

ഐസിസ്

ഐസിസ്

ദക്ഷിണ ഫ്രാന്‍സില്‍ താമസിക്കുന്ന 17ഉം 19ഉം വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളാണ് ഭീകരാക്രമണം നടത്താനുള്ള ശ്രമത്തിനിടെ അറസ്റ്റിലായിട്ടുള്ളത്.

ജിഹാദി

ജിഹാദി

സിറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ ജിഹാദി റാഷിദ് കാസിമുമായി ബന്ധം പുലര്‍ത്തിയിരുന്ന തങ്ങള്‍ ഫ്രാന്‍സില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പെണ്‍കുട്ടികള്‍ പൊലീസിനോട് വെളിപ്പെടുത്തി.

 പെണ്‍കുട്ടി

പെണ്‍കുട്ടി

ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഫ്രഞ്ച് പൗരന്‍ ഒമര്‍ ദിയാബിയുമായി ബന്ധം പുലര്‍ത്തിയിരുന്ന 19 കാരി നേരത്തെ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. 17ാം വയസ്സില്‍ ഐസിസില്‍ ചേരുന്നതിനായി സിറിയയിലേക്ക് കടക്കാന്‍ ഈ പെണ്‍കുട്ടി പദ്ധതിയിട്ടിരുന്നു. സെപ്തംബറിലെ ഭീകരാക്രമണത്തില്‍ 17കാരിയ്ക്ക് പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

കാസിം

കാസിം

മെസ്സേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാം വഴി യുവാക്കളെ സ്വാധീനിച്ചുവരുന്ന കാസിം നേരത്തെ തന്നെ ഫ്രഞ്ച് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഫ്രാന്‍സില്‍ നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്നാണ് കാസിം അറസ്റ്റിലാവുന്നത്.

വീഡിയോയില്‍ പ്

വീഡിയോയില്‍ പ്

സിറിയിയില്‍ നിന്നും ഇറാഖില്‍ നിന്നും പുറത്തിറക്കിയിട്ടുള്ള ഐസിസ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള കാസിം ഫ്രാന്‍സില്‍ ആക്രമണം നടത്താന്‍ ആളുകളെ പ്രേരിപ്പിച്ചിരുന്നു.

 വൈദികനെ കൊലപ്പെടുത്തി

വൈദികനെ കൊലപ്പെടുത്തി

മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ നിറച്ച് കാര്‍ കത്തിച്ച സംഭവത്തിന് പിന്തുണ നല്‍കിയത് കാസിം ആയിരുന്നുവെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. സെപ്തംബറിലായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും വൈദികനെ കൊലപ്പെടുത്തിയ കേസിലും കാസിമിന്റെ സ്വാധീനമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.

നവംബറില്‍

നവംബറില്‍

2015ല്‍ ഭീകരാക്രമണങ്ങളിലായി 200 പേരാണ് ഫ്രാന്‍സില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളിലായി കൊല്ലപ്പെട്ടത്. ഇതില്‍ 130 പേര്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നവംബറില്‍ നടത്തിയ ഭീകരാക്രമണത്തിലായിരുന്നു കൊല്ലപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+