ഇസ്രായേലില്‍ നടകീയ നീക്കങ്ങള്‍: നെതന്യാഹുവിനെ വീഴ്ത്തി അധികാരം പിടിക്കാന്‍ യെയര്‍ ലാപിഡ്
ജറുസലേം: ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ അധികാര കസേരക്ക് ഇളക്കം തട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. നെതന്യാഹുവിനെ താഴെ ഇറക്കി അധികാരം പിടിക്കാന്‍ നാടകീയമായ നീക്കങ്ങളാണ് ഇസ്രായേലില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്നത്. രാജ്യത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനായി പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇരുവരും ചേര്‍ന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിലുള്ള ഭൂരിപക്ഷം ലഭിക്കും.
Recommended Video
ബുധനാഴ്ചവരെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് യെയര്‍ ലാപിഡിന് ബുധനാഴ്ച വരെ സമയുണ്ട്. മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. രണ്ട് വര്‍ഷത്തിനിടെ നാല് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. പുതിയ സര്‍ക്കാര്‍ രൂപികരിക്കുകയാണെങ്കില്‍ 1999 ന് ശേഷം നെതന്യാഹുവിന് തന്റെ ആദ്യ തിരഞ്ഞെടുപ്പ് പരാജയമാവും നേരിടേണ്ടി വരുക.

12 വര്‍ഷത്തോളമായി ഇസ്രയേല്‍ പ്രധാനമന്ത്രിയായി തുടരുന്നുണ്ട് നെതന്യാഹു. നിലവിലെ പ്രധാനമന്ത്രിയായ നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യ അവസരം നല്‍കിയിരുന്നു. എന്നാല്‍ സഖ്യം രൂപീകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താന്‍ നെതന്യാഹിന് കഴിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പില്‍ ലാപിഡിന്റെ യെഷ് ആതിഡ് പാര്‍ട്ടിയായിരുന്ന രണ്ടാം സ്ഥാനത്ത്. രണ്ടാം അവസരം എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിച്ചു.
യെഷ് ആതിഡ് പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഭിച്ച 28 ദിവസം ജൂണ്‍ രണ്ടോടെയാണ് അവസാനിക്കുന്നത്. ഇതിനിടെയാണ് തീവ്ര വലത് കക്ഷിയോട് ഉള്‍പ്പടെ സഖ്യ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമവുമായി ലാപിഡ് മുന്നോട്ട് എത്തിയത്. അതേസമയം സഖ്യം എത് വിധേനയും തകര്‍ക്കാനുള്ള നീക്കം നെതന്യാഹുവിന്‍റെ ഭാഗത്ത് നിന്ന നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബെന്നറ്റിന്‍റെ നിലപാടാണ് പ്രധാനം. അധികാരം പങ്കിടാന്‍ അദ്ദേഹം തയ്യാറാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി കൂടുതല്‍ വാഗ്ദ്ധാനങ്ങള്‍ നല്‍കി ബെന്നറ്റിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും സജീവമായി നടത്തിവരുന്നതായാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications