കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോക്ക് സെനറ്റിന്റെ അംഗീകാരം

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: പുതിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായി സി.ഐ.എ ഡയരക്ടര്‍ മൈക്ക് പോംപിയോയെ സെനറ്റ് അംഗീകരിച്ചു. ഡെമോക്രാറ്റുകളുടെ ശക്തമായ ചെറുത്തുനില്‍പ്പിനൊടുവില്‍ 42നെതിരേ 57 വോട്ടുകള്‍ക്കാണ് പോംപിയോയെ വിദേശകാര്യ സെക്രട്ടറിയായി സെനറ്റ് അംഗീകരിച്ചത്. മുന്‍ സൈനിക ഓഫീസറും റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗവുമായ ഇദ്ദേഹം ട്രംപിന്റെ അടുപ്പക്കാരനാണ്. തടവുകാര്‍ക്കെതിരേ മൃഗീയമായ മര്‍ദ്ദനമുറകള്‍ പ്രയോഗിക്കണമെന്നും ഗ്വണ്ടാനമോ ബേ ജയില്‍ അടച്ചുപൂട്ടരുതെന്നും വാദിക്കുന്ന ഇദ്ദേഹത്തിന്റെ വംശീയ പരാമര്‍ശങ്ങള്‍ നേരത്തേ വിവാദമായിരുന്നു.

പോംപിയോയുടെ ആദ്യപ്രധാന സന്ദര്‍ശനം സൗദിയിലേക്കും ഇസ്രായേലിലേക്കുമായിരിക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. വാരാന്ത്യത്തിലാണ് അദ്ദേഹം ഇരു രാജ്യങ്ങളും സന്ദര്‍ശിക്കുക. മിഡിലീസ്റ്റിലെ സുപ്രധാന രാജ്യങ്ങളെന്ന നിലയ്ക്കും അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളെന്ന നിലയ്ക്കുമാണ് ആദ്യ സന്ദര്‍ശനത്തിനായി ഈ രണ്ട് രാഷ്ട്രങ്ങള്‍ തെരഞ്ഞെടുത്തതെന്നും വക്താവ് അറിയിച്ചു. ബ്രസല്‍സില്‍ വെള്ളിയാഴ്ച നടക്കുന്ന നാറ്റോ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് പോംപിയോ സൗദിയും ഇസ്രായേലും സന്ദര്‍ശിക്കുക.

 pompeo

സ്വവര്‍ഗ ലൈംഗികതയെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരേ ഡെമോക്രാറ്റുകള്‍ ശക്തമായി രംഗത്തുവന്നു. ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ അമേരിക്കയെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്ന് സെനറ്റര്‍മാര്‍ വാദിച്ചു. പോംപിയോക്കെതിരേ വോട്ട് ചെയ്യുമെന്ന് നേരത്തേ പ്രഖ്യാപിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവസാന നിമിഷം കാലുമാറിയതാണ് പോംപിയോയ്ക്ക് തുണയായത്. അല്ലാത്തപക്ഷം സെനറ്റിന്റെ വിദേശകാര്യ കമ്മിറ്റിയാല്‍ തിരസ്‌ക്കരിക്കപ്പെടുന്ന ആദ്യ വിദേശകാര്യ സെക്രട്ടറിയായി പോംപിയോ മാറിയേനെ. കമ്മിറ്റിയിലെ 21 അംഗങ്ങളില്‍ 10 ഡെമോക്രാറ്റുകളും അദ്ദേഹത്തിനെതിരായിരുന്നു.
English summary
The United States Senate has confirmed CIA Director Mike Pompeo as the new secretary of state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X