ആയിരങ്ങളെ ഉള്‍പ്പെടുത്തി പൂള്‍പാര്‍ട്ടി; വുഹാന്‍ ആഘോഷത്തില്‍; ജീവിതം സാധാരണഗതിയിലേക്ക്
ദില്ലി: മാസ്കുക്കള്‍ ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിനാളുകള്‍ തൊട്ട് തൊട്ട് നില്ക്കുന്ന കാഴ്ച്ച. ഇത് കഴിഞ്ഞുപോയതോ ഇനി വരാന്‍ പോകുന്ന നാളിലെയോ ചിത്രങ്ങളെക്കിറിച്ചല്ല പറഞ്ഞുവരുന്നത്. കൊവിഡിന്റെ ഉറവിടമെന്ന് പറയപ്പെടുന്ന ചൈനയിലെ വുഹാനില്‍ നിന്നുള്ള കാഴ്ച്ചയാണിത്. ലോകമെങ്ങുമുള്ള ആളുകള്‍ കൊവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ അവിടെ ആഘോഷമാണ്.
റഷ്യയുടേതല്ല..!! ഇന്ത്യയില്‍ ആദ്യമെത്തുക ഈ വാക്സിന്; പ്രതീക്ഷ ഉയരുന്നു, പരീക്ഷണങ്ങള്‍ അതിവേഗത്തിൽ

വാട്ടര്‍ പാര്‍ക്ക്
വുഹാനിലെ മായാ ബീച്ച് വാട്ടര്‍ പാര്‍ക്കിലെ കാഴ്ച്ചയാണിത്. ഇലക്ട്രോണിക് മ്യൂസിക് ഫെസ്ററിവലിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളാണ് ഒരിടത്ത് തടിച്ചുകൂടിയിരിക്കുന്നത്. സ്വിമ്മിംഗ് സ്യൂട്ടില്‍ വാട്ടര്‍ പൂളുകളിലെ ട്യൂബുകളില്‍ ആളുകള്‍ നിറഞ്ഞിരിക്കുകയാണ്. 11 ദശലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന വുഹാന്‍ നഗരത്തില്‍ ജനജീവിതം സാധാരണഗതിയില്‍ ആയെന്ന് വേണം കരുതാന്‍.

ലോക്ക്ഡൗണ്‍
ജനുവരി 23 നാണ് വുഹാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അന്ന് കൊവിഡ് വൈറസ് മൂലം 17 പേര് മരണപ്പെടുകയും 400 പേരില്‍ രോഗം കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്നതാണെന്ന് ഒരു ആഴ്ച്ചകള്‍ക്ക് ശേഷമാണ് ചൈന അറിയിക്കുന്നത്. ഇത് മുമ്പ് തെളിയിക്കപ്പെട്ടിരുന്നില്ല. പിന്നീട് കടുത്ത നിയന്ത്രണങ്ങളായിരുന്നു ചൈനയില്‍ ഏര്‍പ്പെടുത്തിയത്. എല്ലാ പൊതു പരിപാടികളും ചൈനയില്‍ നിര്‍ത്തി വെച്ചു.

ഇളവുകള്‍
ശേഷം മാര്‍ച്ച് മാസത്തോടെ ലോക്ക്ഡൗണ്‍ പതിയെ പിന്‍വലിക്കുകയായിരുന്നു. ഓരോ വീടുകളില്‍ നിന്നും ഒരാള്‍ക്ക് വീതം രണ്ട് മണിക്കൂര്‍ നേരത്തേക്ക് റെസിഡെന്‍ഷ്യല്‍ കോമ്പൗണ്ട് പരിധിയില്‍ നിന്നും പുറത്തേക്ക് പോകാന്‍ അനുമതി നല്കി. പിന്നാലെ ഷോപ്പിംഗ് മാളുകള്‍ തുറന്നു, പൊതു ഗതാഗതം പുനസ്ഥാപിച്ചു. പതിയെ ഏപ്രില്‍ 8 ന് വുഹാനിലെ ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും ഔദ്യോഗികമായി പിന്‍വലിക്കുകയായിരുന്നു.

വീണ്ടും കൊവിഡ്
ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ ഇവിടെ മാറ്റിവെച്ച വിവാഹങ്ങള്‍ നടത്താന്‍ തുടങ്ങി, സ്ക്കൂളുകള്‍ തുറക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ചൈനയെ വീണ്ടും പ്രതിരോധത്തിലാക്കി മെയ് 12 ന് 6 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ശേഷം അതിനെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

സാധരണ നിലയിലേക്ക്
എന്നാല്‍ ഇപ്പോള്‍ ജൂലൈ മാസത്തില്‍ വുഹാനില്‍ ജനജീവിതം സാധരണ നിലയിലേക്ക് മാറുകയാണ്. ഇവിടെ പാര്‍ക്കുകള്‍, ലൈബ്രറികള്‍, മ്യൂസിയം എന്നിവിടങ്ങളെല്ലാം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിരിക്കുകയാണ്. പാര്‍ക്കില്‍ ഒരാഴ്ച്ചയില്‍ 15000 ലധികം ആളുകള്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.