പോപ്പ് ഗായിക ഷക്കീരയ്‌ക്കെതിരെ കാട്ടുപന്നികളുടെ ആക്രമണം, മകനുമൊത്ത് പാര്‍ക്കില്‍, സംഭവിച്ചത് ഇങ്ങനെ
മാഡ്രിഡ്: പോപ്പ് ലോകം ഒന്നാകെ ഞെട്ടിവിറച്ചിരിക്കുകയാണ് ഒരു റിപ്പോര്‍ട്ടില്‍. പോപ്പ് ഗായിക ഷക്കീറയെ കാട്ടുപന്നികള്‍ ആക്രമിച്ചിരിക്കുകയാണ്. ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ താരമാണ് അവര്‍. ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ നടന്നപ്പോള്‍ അതിന്റെ തീം സോംഗായ വക്കാ വക്കാ പാടി ഷക്കീര ലോകത്തെല്ലായിടത്തും ആരാധകരെ ഉണ്ടാക്കിയിരുന്നു. അതിന് മുമ്പ് തന്നെ ഹിഹ്‌സ് ഡോണ്ട് ലൈ എന്ന ഗാനത്തിലൂടെ അവര്‍ പ്രശസ്തയാണ്. എന്നാല്‍ കായികപ്രേമികള്‍ക്കിടയില്‍ ആ ഒരൊറ്റ ഗാനത്തിലൂടെ ഷക്കീര ചര്‍ച്ചയായി മാറിയിരുന്നു. ഫുട്‌ബോള്‍ താരമായ ജെറാര്‍ഡ് പീക്വെയുടെ ഭാര്യ കൂടിയാണ് അവര്‍. ഇപ്പോള്‍ അവരെ കാട്ടുപന്നി ആക്രമിച്ചത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

സ്‌പെയിനിലെ നഗരമായ ബാഴ്‌സലോണയിലെ പാര്‍ക്കിലൂടെ എട്ട് വയസ്സുകാരനായ മകനൊപ്പം നടക്കുന്നതിനിടെയാണ് കൊളംബിയന്‍ ഗായികയായ ഷക്കീറയെ രണ്ട് കാട്ടുപന്നികള്‍ ആക്രമിച്ചത്. കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ഗായിക പറയുന്നു. കാട്ടുപന്നികള്‍ ഇവരുടെ ബാഗ് കടിച്ചെടുത്ത് കാട്ടിലേക്ക് ഓടിപ്പോയതായി ഷക്കീറ പറയുന്നു. നടി സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഈ ബാഗ് കാട്ടില്‍ നിന്ന് ഒടുവില്‍ തിരിച്ച് കിട്ടിയെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഷക്കീറ പറയുന്നത്. തന്റെ ബാഗ് ആക്രമിച്ച കാട്ടുപന്നികള്‍ നശിപ്പിച്ചെന്നും, നിങ്ങള്‍ക്ക് തന്നെ അത് കാണാമെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ അടങ്ങിയ ബാഗായിരുന്നു അത്.
ബാഗിലുണ്ടായിരുന്ന എല്ലാം കാട്ടുപന്നികള്‍ നശിപ്പിച്ചെന്നും ഷക്കീറ പറയുന്നു. വീഡിയോയില്‍ മകനോട് സത്യം പറയാനും, അമ്മ എങ്ങനെയാണ് കാട്ടുപന്നികളുടെ ആക്രമണത്തെ നേരിട്ടതെന്നും പറയാനാണ് ഷക്കീറ പറയുന്നു. വീഡിയോയില്‍ മകന്‍ മിലാനും ഉണ്ടായിരുന്നു. അതേസമയം ഷക്കീറയ്ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ല. അതേസമയം ബാഴ്‌സലോണയില്‍ കാട്ടുപന്നിയുടെ ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്. നിരവധി പേരാണ് ഇതിനോടകം പരാതിയുമായി വന്നിരിക്കുന്നത്. 2016ല്‍ സ്പാനിഷ് പോലീസ് 1187 ഫോണ്‍ കോളുകളാണ് കാട്ടുപന്നികള്‍ പട്ടികളെ ആക്രമിക്കുന്നുവെന്ന് പറഞ്ഞ് വന്നത്. വാഹനങ്ങളില്‍ കാട്ടുപന്നികള്‍ വന്നിടിച്ച് ഗതാഗതം തടസ്സപ്പെടുന്നത് വേറെയുമുണ്ട്.
സ്‌പെയിന്റെ സാമൂഹിക സന്തുലനാവസ്ഥയെ തന്നെ കാട്ടുപന്നികള്‍ മാറ്റിമറിക്കുമെന്നാണ് ഭയപ്പെടുന്നത്. 2013ല്‍ കാട്ടുപന്നികളുടെ ആക്രമണം തടയാന്‍ ഒരു പോലീസ് ഓഫീസര്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരുന്നു. ഇയാള്‍ പന്നികള്‍ക്ക് നേരെ വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം തെറ്റി സഹപ്രവര്‍ത്തകനാണ് കൊണ്ടത്. കാട്ടുപന്നികള്‍ക്ക് ഏത് സാഹചര്യത്തിലും ജീവിക്കാനാവുന്നതാണ് വെല്ലുവിളി. ഇവര്‍ നഗരമേഖലയിലേക്ക് വ്യാപകമായി എത്തുന്നുണ്ട്. ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാല്‍, അത് ആഹാരമാക്കാനാണ് വരവ്. യൂറോപ്പിലെ കാട്ടുപന്നികളുടെ എണ്ണം ഒരു കോടി കടന്നതായിട്ടാണ് ഏകദേശ കമക്കുകള്‍. പല നഗരങ്ങളിലും ഇവയെ തുരത്താനായി പദ്ധതികളും ഒരുങ്ങുന്നുണ്ട്.
കാട്ടുപന്നികള്‍ ഒരുപാട് രോഗം പരത്താന്‍ സാധ്യതയുള്ളവ കൂടിയാണ്. ബെര്‍ലിനില്‍ ആയിരക്കണക്കിന് കാട്ടുപന്നികളെയാണ് വേട്ടക്കാര്‍ കൊന്നത്. എന്നാല്‍ പ്രശ്‌നം പെരുകി കൊണ്ടിരിക്കുകയാണ്. നേരത്തെ റോമില്‍ കുട്ടികളുടെ കളിസ്ഥലത്തിലൂടെ പോയ കാട്ടുപന്നിക്കൂട്ടത്തെ പോലീസ് അധികൃതര്‍ മയക്കുവെടിവെച്ചതിന് ശേഷം കുത്തിവെച്ച് കൊന്നിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ബെര്‍ലിന്‍ കുളിക്കുന്നതിനിടെ ഒരാളുടെ ലാപ്‌ടോപ് കൊണ്ടുപോകാനായിരുന്നു കാട്ടുപന്നികള്‍ ശ്രമിച്ചത്. റോമില്‍ പലച്ചരക്ക് സാധനങ്ങള്‍ യുവതിയില്‍ നിന്ന് കാട്ടുപന്നികള്‍ തട്ടിയെടുത്തിരുന്നു. റോമിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ വരെ കാട്ടുപന്നി വിഷയം ചര്‍ച്ചയായിരുന്നു.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
നേരത്തെ ബാഴ്‌സലോണ നിവാസിയായ സേവ്യര്‍ ബോഷ് തന്നെ കാട്ടുപന്നി കടിച്ചെന്ന് പറഞ്ഞിരുന്നു. അതും പാര്‍ക്കില്‍ വെച്ചായിരുന്നു. പ്രായാം കൂടിയ കാട്ടുപന്നികളില്‍ നിന്ന് ഗുരുതരമായി പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇവരുടെ പല്ലുകള്‍ അത്തരത്തിലുള്ളത്. കാര്‍ അപകടത്തില്‍പ്പെടാന്‍ ഇവ കൂടുതല്‍ സാഹചര്യമൊരുക്കുന്നുണ്ട്. ട്യൂബര്‍കുലോസിസ്, ഹെപറ്റെറ്റിസ് ഇ, തുടങ്ങിയ രോഗങ്ങളുടെ വാഹകരും കൂടിയാണ് കാട്ടുപന്നികള്‍. അതുകൊണ്ട് സ്‌പെയിന്‍ അടക്കമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാട്ടുപന്നി ശല്യത്തെ കാണുന്നത്. ഷക്കീരയ്ക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍ നടപടി കടുപ്പിക്കാനാണ് സാധ്യത.












Click it and Unblock the Notifications