കടുത്ത ആക്രമണം നടക്കാന്‍ സാധ്യത; ഹാര്‍കീവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും എംബസിയുടെ മുന്നറിയിപ്പ്

കീവ്: ഹര്‍കീവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയും എംബസിയും രംഗത്ത്. ഹാര്‍കീവില്‍ കടുത്ത ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കാനുമാണ് എംബസിയും മന്ത്രാലയവും നിര്‍ദ്ദേശിച്ചിരിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് എംബസി അധികൃതര്‍ പറയുന്നു.

വെള്ളം, ഭക്ഷണം എന്നിവയ്ക്ക് ക്ഷാമം, കൊടും തണുപ്പില്‍ പെട്ടുപോകല്‍, കടുത്ത മാനസികസംഘര്‍ഷത്തിന് അടിമപ്പെടല്‍, പരിക്കേല്‍ക്കല്‍, വേണ്ടത്ര ചികിത്സ ലഭിക്കാതെ വരല്‍, യാത്ര ചെയ്യാന്‍ വഴിയില്ലാതാകല്‍, സൈനികരുമായോ സായുധരായ മറ്റ് പോരാളികളെയോ നേര്‍ക്കുനേര്‍ വരേണ്ട സാഹചര്യം, വ്യോമാക്രമണം, ഡ്രോണ്‍ വഴിയുള്ള ആക്രമണം, മിസൈലാക്രമണം, ആര്‍ട്ടിലറി ഷെല്ലിംഗ്, വെടിവെപ്പ്, ഗ്രനേഡ് സ്‌ഫോടനങ്ങള്‍, പ്രാദേശികരും സൈനികരും തമ്മിലുള്ള പെട്രോള്‍ ബോംബേറ്, കെട്ടിടങ്ങള്‍ തകരാനുള്ള സാധ്യത, തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ പെടാനുള്ള സാധ്യത, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെടല്‍ എന്നിവ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ നേരിടുമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്.

india

ഹാര്‍കീവില്‍ തുടരുന്നവരും അവിടെ നിന്ന് യാത്ര ചെയ്ത് അതിര്‍ത്തകളിലേക്ക് എത്തുന്നവരും ഏറ്റവും ഒടുവില്‍ പുറപ്പെടുവിച്ച സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് എംബസി അറിയിക്കുന്നത്.

1, കൃത്യമായി നിങ്ങള്‍ക്കൊപ്പമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കൊപ്പം വിവരം പങ്കുവയ്ക്കുക, അവര്‍ക്കൊപ്പം സഞ്ചരിക്കുക
2, പരിഭ്രാന്തരാകരുത്, മാനസികസംഘര്‍ഷത്തിലാകരുത്
3, ചെറുസംഘങ്ങളായി മാത്രം നീങ്ങുക. പരമാവധി ഒരു സംഘത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ മാത്രം. കൃത്യമായി ഒരു യാത്രാ പങ്കാളിയെ കണ്ടെത്തുക. സ്വയം ആ സംഘം രണ്ട് കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുക.
4, നിങ്ങളുടെ വിവരങ്ങള്‍ നിങ്ങളുടെ യാത്രാപങ്കാളിയുമായി കൃത്യമായി പങ്കുവയ്ക്കണം.
5, വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കുക. നിങ്ങളുടെ സംഘത്തിലുള്ളവരുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇന്ത്യയിലെ കോണ്ടാക്ട് നമ്പര്‍, ഇന്ത്യയിലെ വിലാസം, നിലവിലുള്ള ലൊക്കേഷന്‍, ദില്ലിയിലെയോ അതിര്‍ത്തി രാജ്യങ്ങളിലെയോ എംബസി കണ്‍ട്രോള്‍ റൂം നമ്പറുകള്‍ എന്നിവ പങ്കുവയ്ക്കുക. ഓരോ എട്ട് മണിക്കൂര്‍ കൂടുമ്പോഴും വിവരം പുതുക്കാന്‍ മറക്കാതിരിക്കുക. കൃത്യമായി പത്ത് പേര്‍ ഒപ്പമുണ്ടെന്ന് കോര്‍ഡിനേറ്റര്‍ ഉറപ്പ് വരുത്തി നിങ്ങളുടെ ഇപ്പോഴത്തെ ലൊക്കേഷന്‍ കണ്‍ട്രോള്‍ റൂം/ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ അറിയിക്കുക.
6, എംബസി/ കണ്‍ട്രോള്‍ റൂം/ പ്രാദേശിക അധികൃതര്‍ എന്നിവരുമായി കോര്‍ഡിനേറ്റര്‍ മാത്രം സംസാരിക്കുക.
7 ഫോണിലെ ബാറ്ററികള്‍ പരമാവധി സേവ് ചെയ്യുക.

അതേസമയം, യുക്രൈയിനില്‍നിന്ന് 'ഓപ്പറേഷന്‍ ഗംഗ'യുടെ ഭാഗമായി ഇതുവരെ രാജ്യത്തേക്കെത്തിയവരില്‍ 652 മലയാളികളെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞു. ഇന്നു മാത്രം 295 പേരെ കേരളത്തിലേക്കു കൊണ്ടുവരാനായിട്ടുണ്ട്.
ഇന്നു മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഡല്‍ഹിയില്‍നിന്ന് ഒരുക്കിയത്. എന്നാല്‍ യാത്രക്കാരുടെ എണ്ണം കുറവായിരുന്നതിനാല്‍ ഒരു ഫ്‌ലൈറ്റ് റദ്ദാക്കി. ഇതില്‍ ആദ്യത്തെ ഫ്‌ലൈറ്റ് വൈകിട്ട് 4:50ന് നെടുമ്പാശേരിയില്‍ എത്തി. 166 വിദ്യാര്‍ത്ഥികള്‍ ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരെ സ്വദേശങ്ങളിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍നിന്ന് കാസര്‍ഗോഡേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകള്‍ സജ്ജമാക്കിയിരുന്നു. ഡല്‍ഹിയില്‍നിന്നുള്ള രണ്ടാമത്തെ ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് രാത്രി 9.30ന് കൊച്ചിയില്‍ എത്തി. ഇതില്‍ 102 യാത്രക്കാര്‍ ഉണ്ട്. ഇവരെയും പ്രത്യേക ബസുകളില്‍ സ്വദേശങ്ങളിലെത്തിക്കും. മറ്റു ഫ്‌ലൈറ്റുകളിലായി 12 പേരും ഡെല്‍ഹിയില്‍ നിന്നും നാട്ടിലെത്തി.

മുംബൈയില്‍ എത്തിയ 15 യാത്രക്കാര്‍ ഇന്ന് നാട്ടിലെത്തി. കേരളത്തിലേക്കുള്ള ഫ്‌ലൈറ്റുകളിലെ ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയില്‍നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്നത്.
യുക്രൈയിനില്‍നിന്നെത്തുന്നവരുടെ ശാരീരിക, മാനസിക പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ക്ക് മെഡിക്കല്‍ കോളജുകളിലെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. കണ്‍ട്രോള്‍ റൂമുകളില്‍ ഇതു സംബന്ധിച്ച പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളില്‍ ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ് ഡെസ്‌കുകളും ഒരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+