• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയിഗ്വർ മുസ്ലീങ്ങൾക്കെതിരെ ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം; റിപ്പോർട്ട് പുറത്ത് വിട്ട് യുഎൻ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ചൈനയുടെ തെക്കന്‍ പ്രവിശ്യയായ ഷിന്‍ജിയാങില്‍ നിന്നുള്ള മനുഷ്യാവകാശ ലംഘന ആരോപണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ.ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗ്വര്‍ മുസ്‌ലിങ്ങളും മറ്റ് മുസ്‌ലിം എത്‌നിക് ഗ്രൂപ്പുകളും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുഎന്‍ കമ്മീഷണര്‍ മൈക്കിള്‍ ബാച്ചലൈറ്റിന്റെ നാലു വര്‍ഷ കാലാവധി തീരാന്‍ 14 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് റിപോര്‍ട്ട് യുഎന്‍ കമ്മീഷന്‍ നാടകീയമായി പുറത്തുവിട്ടത്.ബീജിങ് ഉയര്‍ത്തിയ കടുത്ത പ്രതിരോധത്തെ മറികടന്നാണ് മുന്‍ ചിലിയന്‍ പ്രസിഡന്റുകൂടിയായ മൈക്കിള്‍ ബാച്ചലൈറ്റ് തന്റെ തീരുമാനം നടപ്പാക്കിയത്

ഏറെക്കാലമായി ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.മാസങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് പുറത്ത് വിട്ടതെന്ന് ഐക്യ രാഷ്ട്രസഭ വ്യക്തമാക്കി്യിട്ടുണ്ട്.റിപ്പോര്‍ട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും മിഷേല്‍ ബഷേലെറ്റ് പറഞ്ഞു.

യു.എന്നിന്റെ മനുഷ്യാവകാശ ഓഫീസ് മേധാവി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പായാണ് മിഷേല്‍ ബഷേലെറ്റിന്റെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് എന്ന പ്രത്യേകതയുമുണ്ട്.ഷിന്‍ജിയാങില്‍ ഉയിഗ്വര്‍ മുസ്‌ലിങ്ങളെയും മറ്റ് മുസ്‌ലിം എത്‌നിക് ഗ്രൂപ്പുകളെയും ചൈനീസ് ഭരണകൂടം തടവിലിട്ട് പീഡിപ്പിക്കുകയാണെന്നും ഇത് മനുഷ്യരാശിക്ക് തന്നെ എതിരായ കുറ്റകൃത്യമാണെന്നും യു.എന്നിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസ് വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഭീകരവാദതീവ്രവാദവിരുദ്ധ തന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. തൊഴില്‍പരിശീലന കേന്ദ്രങ്ങള്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ലൈംഗികപീഡനങ്ങളും ലിംഗധിഷ്ഠിതമായ അതിക്രമങ്ങളും നിര്‍ബന്ധിത ചികില്‍സയും പോലുള്ള അതിക്രമങ്ങള്‍ അരങ്ങേറുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

കണക്കുകൂട്ടി, കരുതിക്കൂട്ടി ചൈന... പാലത്തിന് പുറമേ റോഡ് ശൃംഗലയും, ടവറുകളും, നിർമ്മാണം അതിവേഗത്തിൽകണക്കുകൂട്ടി, കരുതിക്കൂട്ടി ചൈന... പാലത്തിന് പുറമേ റോഡ് ശൃംഗലയും, ടവറുകളും, നിർമ്മാണം അതിവേഗത്തിൽ

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും ചൂഷണങ്ങളുമാണ് ഉയിഗ്വറുകള്‍ക്കെതിരെ നടക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം റിപ്പോർട്ട് പുറത്ത് വിട്ടതിനെതിരെ ചൈന രംഗത്തെത്തി.

റിപ്പോർട്ട് വിശ്വസനീയമല്ലെന്നും, അന്താരാഷ്‌ട്ര സമൂഹത്തിൽ ചൈനയുടെ പേരിന് കളങ്കമുണ്ടാക്കുന്ന നീക്കമാണ് നടക്കുന്നതെന്നും ഷാങ് ഹുൻ ആരോപിച്ചു. ഈ വർഷം മെയ് മാസത്തിലാണ് സംഘം സന്ദർശനം നടത്തിയത്. മാസങ്ങൾക്കുള്ളിൽ തന്നെ ഈ റിപ്പോർട്ട് തയ്യാറാക്കി എന്നത് ദുരൂഹതയാണെന്നും ഷാങ് ഹുൻ പറയുന്നു. വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിനും യുഎന്നിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി .

ജനസംഖ്യാ ആസൂത്രണ നയങ്ങള്‍ തുടങ്ങിയവയിലൂടെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാങിലെ ജനസംഖ്യാപരമായ ഘടനയെ മാറ്റിമറിക്കാനുള്ള ശ്രമം നടക്കുന്നതായി നേരത്തെ മറ്റൊരു റിപോര്‍ട്ട് പുറത്തുവന്നിരുന്നു.

സ്റ്റൈലിഷ് ഹോട്ട് ലുക്കിൽ അർച്ചന ... കാണാം പുത്തൻ ചിത്രങ്ങൾ...

English summary
Potential crimes against humanity in Chinas Xinjiang United Nations human rights office said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X