അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപ് തോല്‍ക്കുമെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് തോല്‍ക്കുമെന്ന അഭ്യൂഹം ശക്തമായി. ലൈസന്‍സില്ലാത്ത നാക്കാണ് ട്രംപിന്റെ തോല്‍വി ഉറപ്പിച്ചത്. സ്ത്രീകള്‍ക്കെതിരെയും മറ്റും ട്രംപ് നടത്തിയ അശ്ലീല പരാമര്‍ശങ്ങള്‍ അമേരിക്കയില്‍ വന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
ഇതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ തന്നെ വിമത നീക്കവും ശക്തമായി. സെനറ്റ് അംഗവും 2008 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മക്കൈന്‍ ട്രംപിനുള്ള പിന്തുണ പിന്‍വലിച്ചത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിടുന്നത്.

നിയമനിര്‍മ്മാണ സഭയിലെ രണ്ട് ഡസനോളം റിപ്പബ്ലിക്കന്‍ അംഗങ്ങളും ഇതിനോടകം ട്രംപ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ട്രംപ് സ്വയം പിന്മാറി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മൈക് പെന്‍സിനെ പകരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
2005ല്‍ ഒരു ടെലിവിഷന്‍പരിപാടിക്കിടെ സ്ത്രീകളെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന ട്രംപിന്റെ വീഡിയോ 'വാഷിങ്ടണ്‍ പോസ്റ്റ്' പുറത്തുവിട്ടതാണ് വിവാദത്തിനിടയാക്കിയത്. ട്രംപിന് വേണ്ടി ഭാര്യ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. നേരത്തെ മുന്‍ ലോക സുന്ദരിയെ അപമാനിച്ച ട്രംപ് ഇതോടെ സ്ത്രീവിരുദ്ധനാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രചരണവും ആരംഭിച്ചു.












Click it and Unblock the Notifications