ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിക്ക് പ്രണയസാഫല്യം; വിവാഹം അടുത്തവര്‍ഷം

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ചാള്‍സ് ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍ ഹാരി രാജകുമാരന് ഒടുവില്‍ പ്രണയസാഫല്യം. യുഎസ് ചലച്ചിത്ര താരവും കാമുകിയുമായ മേഗന്‍ മാര്‍ക്കിളുമായി ഏറെനാളായി പ്രണയത്തിലായിരുന്ന ഹാരി അടുത്തവര്‍ഷം വിവാഹിതനാകും. ലണ്ടനിലെ കെന്‍സിങ്ടന്‍ പാലസിലെ നോട്ടിങാം കോട്ടേജിലായിരിക്കും വിവാഹം.

ഹാദിയ ഇനി പറക്കും കോയമ്പത്തൂരിലേക്ക്... ലക്ഷ്യം സേലം, നടപടികള്‍ വേഗത്തിലാക്കും

നവംബര്‍ ആദ്യം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായും കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ നിന്നുള്ള അറിയിപ്പില്‍ വ്യക്തമാക്കുന്നു. രഹസ്യമായിരുന്നു വിവാഹ നിശ്ചയം. വിവാഹവാര്‍ത്ത ചാള്‍സ് രാജാവാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. അഞ്ചാമത്തെ കിരീടാവകാശിയായ ഹാരി നേരത്തെ അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടിഷ് സേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

harrymarrige

വിവാഹശേഷം കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ നോട്ടിങ്ഹാം കോട്ടേജിലാവും ദമ്പതികള്‍ താമസിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഹാരിയുടെ സഹോദരന്‍ വില്യം രാജകുമാരനും കുടുംബവും താമസിക്കുന്നത്. അമ്മ ഡയാനാ രാജകുമാരിയുടെ ശേഖരത്തിലുണ്ടായിരുന്ന വജ്രങ്ങളാല്‍ അലങ്കരിച്ച മോതിരമാവും വിവാഹദിനം ഹാരി മേഗനെ അണിയിക്കുക.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Prince Harry to marry girlfriend Meghan Markle next year

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്