യുഎസ്സില്‍ പ്രക്ഷോഭം... ട്രംപിന്റെ മൂക്കിന്‍ തുമ്പത്ത്, രണ്ട് സംസ്ഥാനങ്ങള്‍, ലോക്ഡൗണിനെതിരെ!!
വാഷിംഗ്ടണ്‍: യുഎസ്സില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ വീണ്ടും പ്രക്ഷോഭം കത്തുന്നു. ഇത്തവണ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂക്കിന്‍ തുമ്പത്താണ് പ്രതിഷേധം നടക്കുന്നത്. വാഷിംഗ്ടണ്‍ തലസ്ഥാന നഗരിയില്‍ വമ്പന്‍ പ്രക്ഷോഭമാണ് നടന്നത്. 2500ലധികം പേരാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ക്കെതിരെ വിപ്ലവം നടത്തണമെന്ന് ആഹ്വാനം ചെയ്ത ട്രംപിന് പിഴച്ചിരിക്കുകയാണ്. ഓരോ സംസ്ഥാനങ്ങളിലും ജനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബ്രസീലിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടന്നിരുന്നു. അമേരിക്കയിലുള്ളത് സ്‌റ്റേ അറ്റ് ഹോം നിയന്ത്രണമാണ്.

വാഷിംഗ്ടണ്‍ തലസ്ഥാന നഗരിയായ ഒളിംപ്യയില്‍ വന്‍ ജനാവലിയാണ് രംഗത്തിറങ്ങിയത്. ഡെമോക്രാറ്റിക്കുകളാണ് ഇവിടെ ഭിര്കുന്നത്. ഗവര്‍ണര്‍ ജെയ് ഇന്‍സ്ലിയുടെ സ്‌റ്റേ അറ്റ് ഹോം നിയമം തെറ്റിക്കാന്‍ തന്നെയാണ് ഇറങ്ങിയതെന്ന് ഇവര്‍ ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. 50ലധികം പേര്‍ ഒരുമിച്ച് കൂടാന്‍ പാടില്ലെന്നാണ് യുഎസ്സില്‍ സ്റ്റേ അറ്റ് ഹോം നിയമം. അതേസമയം പ്രക്ഷോഭം സംഘടിപ്പിച്ചവര്‍ എല്ലാവരോടും മാസ്‌കുകളും സുരക്ഷാ കവചങ്ങളും ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊക്കെ കാറ്റില്‍പ്പറത്തിയാണ് പ്രക്ഷോഭം നടന്നത്. ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതിനെ ഇവര്‍ വിമര്‍ശിച്ചു.
അതേസമയം പ്രക്ഷോഭക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെയും നഴ്‌സുമാരെ ബുദ്ധിമുട്ടിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നഴ്‌സുമാര്‍ക്ക് ജോലിക്ക് പോകാം. എന്തുകൊണ്ട് എനിക്ക് പോകാന്‍ സാധിക്കുന്നില്ലെന്നാണ് ഇവരുടെ ചോദ്യം. ഡെന്‍വര്‍ നഗരത്തിലായിരുന്നു ഈ സംഭവം നടന്നത്. കൊളറാഡോയിലെ പ്രമുഖ നഗരമാണ് ഡെന്‍വര്‍. പ്രതിഷേധക്കാര്‍ റോഡില്‍ കാറുകള്‍ കൊണ്ടുവന്ന് ബ്ലോക്ക് ചെയ്തു. ഇവര്‍ക്കെതിരെ ആരോഗ്യ പ്രവര്‍ത്തകരും പ്രതിഷേധിക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെ അപമാനിക്കുന്ന സമീപനമാണ് പ്രതിഷേധക്കാര്‍ നടത്തിയത്. ഇവര്‍ക്കെതിരെ ഹോണുകള്‍ ഉച്ചത്തില്‍ മുഴക്കിയും, തെറിവിളികള്‍ ഉയര്‍ത്തിയും, പ്ലക്കാര്‍ഡുകള്‍ ബൈക്കുകള്‍ ഉയര്‍ത്തി കാണിച്ചുമായിരുന്നു ഇവരുടെ പ്രതിഷേധം.
ഈ വൈറസിനെ ഇല്ലാതാക്കൂ, അല്ലാതെ സമ്പദ് ഘടനയെ അല്ലെന്നും, ഭയമാണ് യഥാര്‍ത്ഥ വൈറസെന്നുമാണ് ഇവര്‍ വിളിച്ച് പറയുന്നത്. അമേരിക്ക പൂര്‍ണമായ അര്‍ത്ഥത്തില്‍ രോഗത്തെ ഇപ്പോഴും അതിജീവിച്ചിട്ടില്ല. ഇതിനിടയിലാണ് ഇവരുടെ വീരവാദം. ബൈക്കുകളിലെത്തിയവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ വണ്ടിയോടിച്ച് കയറ്റാനും ശ്രമിച്ചു. സ്ത്രീകളും പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാപരമായ അവകാശവും ഇല്ലാതായെന്ന് ഇവര്‍ പറയുന്നു. യുഎസ്സില്‍ സ്റ്റേ അറ്റ് ഹോം പ്രഖ്യാപിച്ചതോടെ 22 മില്യണ്‍ ആളുകളാണ് തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷിച്ചത്.












Click it and Unblock the Notifications