• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രജപക്‌സെയുടെ അനുയായികളെ ശ്രീലങ്ക വിടാന്‍ അനുവദിക്കാതെ പ്രക്ഷോഭകാരികള്‍, ഹോട്ടലും വീടും കത്തിച്ചു

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമാകുന്നു. മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ അനുകൂലികള്‍ രാജ്യം വിട്ട് പോവാതിരിക്കാന്‍ ഇവര്‍ വിമാനത്താവളം വളഞ്ഞിരിക്കുകയാണ്. കൊളംബോയിലെ ബണ്ഡാരനായികെ അന്താരാഷ്ട്ര വിമാനത്താവളം പ്രക്ഷോഭകാരികള്‍ വളഞ്ഞിരിക്കുകയാണ്. രജപക്‌സെയുടെ കുടുംബത്തോട് കൂറുപുലര്‍ത്തുന്നവരാണ് രാജ്യം വിടാനുള്ള ശ്രമം നടത്തുന്നത്. എന്നാല്‍ ഇവര്‍ ലങ്കയില്‍ കുടുങ്ങി കിടക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജപക്‌സെ രാജിവെച്ചിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ശക്തമായ സാഹചര്യത്തിലായിരുന്നു രാജി. എന്നാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ് ചെയ്തത്.

അതിജീവിതയോട് കാവ്യക്ക് എന്തിന് ദേഷ്യം തോന്നണം; അറസ്റ്റ് ചെയ്താല്‍ കേസ് വീഴുമെന്ന് രാഹുല്‍ ഈശ്വര്‍അതിജീവിതയോട് കാവ്യക്ക് എന്തിന് ദേഷ്യം തോന്നണം; അറസ്റ്റ് ചെയ്താല്‍ കേസ് വീഴുമെന്ന് രാഹുല്‍ ഈശ്വര്‍

അതേസമയം സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കിയിരിക്കുകയാണ് പ്രസിഡന്റ് ഗോതബയ രാജപക്‌സെ. രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇതോടെ അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറിയിരിക്കുകയാണ്. അക്രമ സംഭവങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. ഭരണപക്ഷ എംപി അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ കോടികളുടെ പൊതുമുതലാണ് ചാരമായത്. പ്രക്ഷോഭകര്‍ വളഞ്ഞ ഔദ്യോഗിക വസതിയില്‍ നിന്ന് പുലര്‍ച്ചെ പട്ടാള കാവലില്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നു മഹിന്ദ രാജപക്‌സെ.

ഔദ്യോഗിക വസതിക്ക് നേരെ സമരക്കാര്‍ പെട്രോള്‍ ബോംബ് എറിഞ്ഞതോടെയാണ് മഹിന്ദ സൈന്യത്തിന്റെ സഹായം തേടിയത്. സമരക്കാരെ വെടിവെച്ചോടിച്ച സൈന്യം നേരം പുലരും മുമ്പേ കനത്ത കാവലില്‍ മഹിന്ദ രാജപക്‌സെയെ രഹസ്യ താവളത്തിലേക്ക് മാറ്റി. ട്രിങ്കോമാലി നേവല്‍ ബേസ് വഴി രാജപക്‌സെ രക്ഷപ്പെട്ടേക്കും എന്ന അഭ്യൂഹം പരന്നതോടെ അവിടെയും ജനം തടിച്ചു കൂടി.മന്ത്രിമാര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് പുറത്ത് കാവല്‍ നില്‍ക്കുകയാണ് സമരക്കാര്‍. ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ മഹിന്ദ രാജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. രജപക്‌സെ കുടുംബത്തിന്റെ തറവാട് ഇന്നലെ രാത്രി തന്നെ സമരക്കാര്‍ കത്തിച്ചിരുന്നു.

മുന്‍ മന്ത്രിമാരുടെയും എംപിമാരുടെയും അടക്കം അന്‍പതോളം വീടുകള്‍ക്ക് ജനം ഇന്നലെ തീയിട്ടിരുന്നു. അനുരാധ പുരയില്‍ രാജപക്‌സെ കുടുംബവുമായി അടുപ്പം പുലര്‍ത്തുന്ന വ്യവസായ ഗ്രൂപ്പിന്റെ പഞ്ചനക്ഷത്ര ഹോട്ടലും കത്തിച്ചു. പ്രസിഡന്റ് ഗോതബ രജപക്‌സെയും രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം പ്രസിഡന്റും കൂടി പൂര്‍ണമായി അധികാരം ഒഴിയുന്നത് വരെ സര്‍വകക്ഷി സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കുന്നു. പോലീസുകാര്‍ പോലും ജനരോഷത്തെ ഭയന്ന് ജോലിക്കിറങ്ങാന്‍ ഭയക്കുകയാണ്. പ്രധാന പാതകളിലെല്ലാം സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.

ലാലുവിനെ കുത്തി പ്രശാന്ത് കിഷോര്‍; ബീഹാറില്‍ വന്നത് അറിഞ്ഞേയില്ലെന്ന് ട്രോളി തേജസ്വിലാലുവിനെ കുത്തി പ്രശാന്ത് കിഷോര്‍; ബീഹാറില്‍ വന്നത് അറിഞ്ഞേയില്ലെന്ന് ട്രോളി തേജസ്വി

English summary
protesters blocks all way to airport to prevent rajapaksa loyalist to leave srilanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X