കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠനം പാതിവഴിയിലുപേക്ഷിച്ച് മുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പിന്നീട് ചെയ്യുന്നതെന്ത്

സ്‌കൂളില്‍ നിന്നു പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പിന്‍മാറുന്ന കുട്ടികളെക്കുറിച്ചാണ് ഇംഗ്ലണ്ട് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

  • By Nihara
Google Oneindia Malayalam News

മാഞ്ചസ്റ്റര്‍: സ്‌കൂളില്‍ നിന്നു പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പിന്‍മാറുന്ന കുട്ടികളെക്കുറിച്ചാണ് ഇംഗ്ലണ്ട് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇംഗ്ലണ്ടില്‍ സ്‌കൂള്‍ കുട്ടികളെ കാണാതാകുന്നത് സ്ഥിരമാകുന്നു. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോവുന്ന കുട്ടികളില്‍ പലരും പിന്നീട് നിയമവിരുദ്ധമായ വിദ്യാഭ്യാസ സമ്പ്രദായത്തിലാണ് ആകൃഷ്ടരാവുന്നത്.മതസ്ഥാപനങ്ങളാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നത്. തീവ്രവാദത്തിലേക്ക് വരെ കുട്ടികള്‍ തിരിയാന്‍ ഇത്തരം സ്ഥാപനങ്ങള്‍ വഴിയൊരുക്കുന്നു. പഠനം നിര്‍ത്തി മുങ്ങിയ കുട്ടികളെക്കുറിച്ച് അധികൃതര്‍ക്ക് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.33000 ത്തോളം കുട്ടികളാണ് പഠനം പാതിവഴിയില്‍ നിര്‍ത്തിപ്പോയിട്ടുള്ളത്.ബിബിസി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

നിര്‍ബന്ധിതമായും വിദ്യാഭ്യാസം നടത്തേണ്ട പ്രായത്തിലാണ് മികച്ച സ്കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ മാറിപ്പോവുന്നത്. നിയമ പ്രകാരമുള്ള രജിസ്ട്രേഷനില്ലാതെ ധാരാളം സ്കൂളുകള്‍ വളരാന്‍ ഇത് കാരണമാവുന്നു. ഇത്തരത്തില്‍ പഠനം പാതിവഴി നിര്‍ത്തിയുള്ള കുട്ടികളുടെ മുങ്ങല്‍ അപകടകരമായ അവസ്ഥയില്‍ എത്തിയിട്ടുണ്ടെന്ന് നാഷണല്‍ ചില്‍ഡ്രന്‍സ് ബ്യൂറോ പറയുന്നു.

Students

നിയമപരമല്ലാത്ത സ്‌കൂളുകളില്‍ മിക്കതും നടത്തുന്നത് മതസംഘടനകളാണ്. കുട്ടികളില്‍ തീവ്രവാദ ആശയങ്ങള്‍ കുത്തിവെയ്ക്കാന്‍ ഇതു കാരണമാകുന്നു. ലോക്കല്‍ അതോറിറ്റകളോട് പ്രദേശത്തെ സ്‌കൂളില്‍ നിന്നു പഠനം നിര്‍ത്തി മുങ്ങിയ കുട്ടികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താനും ഇവരെ കണ്ടെത്താനും കര്‍ശന നിര്‍ദേശം നല്‍കുമെന്നാണ് ചില്‍ഡ്രന്‍സ് ബ്യൂറോയിലെ എന്‍വര്‍ സോളമന്‍ പറയുന്നത്.

English summary
More than 30,000 children are going missing from the education system amid fears about the growth of illegal schools. They are vanishing from primary and secondary registers for long periods, with local authorities struggling to trace them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X