കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാറ്റോ സ്വീഡനെയും ഫിൻലന്റിനെയും സൈനികമായി ശക്തിപ്പെടുത്തുകയാണെങ്കിൽ റഷ്യ പ്രതികരിക്കും: പുടിൻ

  • By Akhil Prakash
Google Oneindia Malayalam News

മോസ്കോ: നാറ്റോയിൽ ചേരാൻ തയ്യാറെടുക്കുന്ന സ്വീഡനും ഫിൻലാന്റിനും മുന്നറിയിപ്പുമായി റഷ്യൻ പ്രസി‍ന്റ് വ്‌ളാഡിമിർ പുടിൻ. രാജ്യങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ നാറ്റോ ശക്തിപ്പെടുത്താൻ തുടങ്ങിയാൽ റഷ്യ പ്രതികരിക്കുമെന്നാണ് മുന്നറിയിപ്പിൽ പുടിൻ പറയുന്നത്. മുൻ സോവിയറ്റ് രാജ്യങ്ങളുടെ റഷ്യൻ ആധിപത്യമുള്ള സൈനിക സഖ്യത്തിന്റെ നേതാക്കളോട് സംസാരിക്കവെയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ റഷ്യൻ യുക്രൈൻ യുദ്ധത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് യുക്രൈൻ നാറ്റോയിൽ ചേർന്നതായിരുന്നു.

ഇതിനകം തന്നെ അപകടത്തിലായ ആഗോള സുരക്ഷാ സാഹചര്യം വഷളാക്കാൻ അമേരിക്ക നാറ്റോയുടെ വളർത്തിക്കൊണ്ടിരിക്കുകയാണെന്ന് പുടിൻ പറഞ്ഞു. ഫിൻലന്റുമായോ സ്വീഡനുമായോ റഷ്യയ്ക്ക് പ്രശ്‌നമില്ലെന്നും അതിനാൽ ആ രാജ്യങ്ങൾ ഉൾപ്പെടുന്ന നാറ്റോ വിപുലീകരണത്തിൽ നിന്ന് നേരിട്ടുള്ള ഭീഷണിയില്ലെന്നും പുടിൻ പറഞ്ഞു. പക്ഷെ ഈ രാജ്യങ്ങൾ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാൽ ഞങ്ങൾ പ്രതികരിക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു. അതേ സമയം ഫിൻലന്റും സ്വീഡനും നാറ്റോയിൽ ചേർന്നാൽ റഷ്യ ആണവായുധങ്ങളും ഹൈപ്പർസോണിക് മിസൈലുകളും വിന്യസിക്കുമെന്ന് മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

 vladamirputin

നാറ്റോയുടെ നോർഡിക് വിപുലീകരണത്തോട് മോസ്കോ പൊറുക്കുമെന്ന മിഥ്യാധാരണ പാശ്ചാത്യ രാജ്യങ്ങൾക്ക് വേണ്ടെന്ന് പുടിൻ മുമ്പ് തന്നെ റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞിരുന്നു. നാറ്റോ റഷ്യയെ ഭീഷണിപ്പെടുത്തുകയാണെന്നും റഷ്യയുടെ സുരക്ഷയിൽ യുഎസിന് ആശങ്ക ഇല്ലെന്നും റഷ്യ പറഞ്ഞു. 1917-ൽ ആണ് ഫിൻലാന്റ് റഷ്യയിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. പിന്നീട് രണ്ടാം ലോകമഹായുദ്ധസമയത്ത് റഷ്യക്കെതിരെ രണ്ട് യുദ്ധങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്നാൽ കഴിഞ്ഞ 200 വർഷമായി സ്വീഡൻ റഷ്യയുമായി യുദ്ധം ചെയ്തിട്ടില്ല. ജനാധിപത്യത്തെയും ആണവ നിരായുധീകരണത്തെയും പിന്തുണയ്ക്കുന്നതിലാണ് ഇവർ വിദേശനയം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

'ഈ 2 കാരണങ്ങൾ മതി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാൻ';അഡ്വ ആശാ ഉണ്ണിത്താൻ'ഈ 2 കാരണങ്ങൾ മതി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാൻ';അഡ്വ ആശാ ഉണ്ണിത്താൻ

സോവിയറ്റ് യൂണിയനെതിരെ യൂറോപിന് സുരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ 1949-ൽ ആണ് നാറ്റോ സ്ഥാപിതമാകുന്നത്. നിലവിൽ റഷ്യക്ക് വെല്ലുവിളി ഉയർത്തി യൂറോപ്യൻ രാജ്യങ്ങളെ കൂടെ നിർത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. ആണവായുധങ്ങൾ ഒഴികെയുള്ള എല്ലാ സൈനിക നടപടികളിലും ഇവർ റഷ്യക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സാണ് ഈ സൈന്യത്തിന്റെ നട്ടെല്ല്. പോളണ്ട്, ഹംഗറി തുടങ്ങിയ മുൻ വാർസോ ഉടമ്പടി റിപ്പബ്ലിക്കുകളും ആണവശക്തികളായ ബ്രിട്ടൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ 30 രാജ്യങ്ങളുടെ സഖ്യമാണ് നാറ്റോ.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Putin says Russia will react if NATO strengthens Sweden and Finland militarily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X