കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികള്‍ ചാക്കിലാക്കാന്‍ ഖത്തര്‍; ചുളുവിലയ്ക്ക് യൂറോപ്പ് പിടിക്കും!! അമ്പരന്ന് സൗദിയും യുഎഇയും

ഖത്തര്‍ എയര്‍വേയ്‌സിന്റെ വരവോടെ വിമാനസര്‍വീസ് രംഗത്ത് കടുത്ത മല്‍സരം തുടങ്ങും. ഇത് യാത്രാ നിരക്ക് കുറയുന്നതിന് കാരണമാകുമെന്നാണ് പ്രമുഖരുടെ നിരീക്ഷണം.

  • By Ashif
Google Oneindia Malayalam News

ദോഹ: ഉപരോധം മൂലം പ്രതിസന്ധിയിലായ ഖത്തര്‍ പുതിയ വരുമാനമാര്‍ഗം കാണുന്നു. സൗദി അറേബ്യയും യുഎഇയും എണ്ണ വരുമാനത്തില്‍ ഒതുങ്ങാതെ മറ്റു ആദായ മാര്‍ഗങ്ങള്‍ തേടുന്നുവെന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാല്‍ ഖത്തറും മറ്റു വരുമാന മാര്‍ഗങ്ങള്‍ തേടുകയാണ്. ഖത്തറിന്റെ നോട്ടം യൂറോപ്പിലേക്കാണ്.

യൂറോപ്പില്‍ നിന്ന് പണം കൊയ്യാനാണ് ഖത്തര്‍ ശ്രമിക്കുന്നത്. അതിന് ഉപയോഗിക്കുന്നത് ഖത്തര്‍ എയര്‍വേയ്‌സിനെ. ഖത്തര്‍ എയര്‍വേയ്‌സിന് സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും വ്യോമനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമൂലമുണ്ടായ നഷ്ടം നികത്താന്‍ കൂടിയാണ് യൂറോപ്പിനെ ചാക്കിടുന്നത്.

ചുരുങ്ങിയ ചെലവില്‍ യാത്ര

ചുരുങ്ങിയ ചെലവില്‍ യാത്ര

യൂറോപ്പില്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ യാത്ര വാഗ്ദാനം ചെയ്താണ് ഖത്തര്‍ എയര്‍വേയ്‌സ് എത്തുന്നത്. അതിന് കേന്ദ്രമാകുക ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയാണ്.

കാന്‍ബറയില്‍ നിന്നു യൂറോപ്പിലേക്ക്

കാന്‍ബറയില്‍ നിന്നു യൂറോപ്പിലേക്ക്

കാന്‍ബറയില്‍ നിന്നു യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലേക്കും സര്‍വീസ് നടത്താനാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ നീക്കം. അടുത്ത ഫെബ്രുവരിയില്‍ സര്‍വീസ് തുടങ്ങും.

ഖത്തറിന്റെ തന്ത്രം

ഖത്തറിന്റെ തന്ത്രം

യൂറോപ്പിന്റെ വ്യോമ മേഖല സ്വന്തമാക്കണമെങ്കില്‍ സാധാരണ നിരക്കില്‍ സര്‍വീസ് നടത്തിയിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ ചെലവിലായിരിക്കും ഖത്തര്‍ എയര്‍വേയ്‌സ് പറക്കുക.

23 യൂറോപ്യന്‍ നഗരങ്ങളിലേക്ക്

23 യൂറോപ്യന്‍ നഗരങ്ങളിലേക്ക്

യാത്രക്കാരെ പിടിക്കുക എന്ന ഒരു ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. 23 യൂറോപ്യന്‍ നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് യാത്ര ആരംഭിക്കുക. യൂറോപ്പിലെ വിമാനകമ്പനികള്‍ക്കും നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ഖത്തര്‍ നീക്കം.

ഇക്കോണമി ക്ലാസ്

ഇക്കോണമി ക്ലാസ്

കാന്‍ബറയില്‍ നിന്നു 23 യൂറോപ്യന്‍ നഗരങ്ങളിലേക്ക് 1200-1300 ഡോളര്‍ ചെലവില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുമെന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് പറയുന്നത്. ഇക്കോണമി ക്ലാസിലെ നിരക്കാണിത്.

രാജ്യങ്ങളില്‍ ചിലത്

രാജ്യങ്ങളില്‍ ചിലത്

ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി, ബെല്‍ജിയം, സ്വിറ്റസര്‍ലാന്റ്, നോര്‍വെ, റഷ്യ, ഹോളണ്ട്, ജര്‍മനി, ഉക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം ഖത്തര്‍ എയര്‍വേയ്‌സ് തുല്യനിരക്കില്‍ യാത്ര ആരംഭിക്കാനാണ് നീക്കം.

യൂറോപ്യന്‍ കമ്പനികള്‍ക്കും ആശങ്ക

യൂറോപ്യന്‍ കമ്പനികള്‍ക്കും ആശങ്ക

ദോഹയില്‍ നിന്നു സിഡ്‌നിയിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് ആദ്യം പറക്കുക. ഇവിടെ നിന്നായിരിക്കും യൂറോപ്യന്‍ നഗരങ്ങളിലേക്കുള്ള യാത്ര. യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാന കമ്പനികളും ഖത്തര്‍ എയര്‍വേയ്‌സിന്റെ വരവ് ആശങ്കയോടെയാണ് കാണുന്നത്. യുഎഇയുടെ എമിറേറ്റ്‌സ് യൂറോപ്പ് പിടിക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കെയാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ വരവ്.

കടുത്ത മല്‍സരം തുടങ്ങും

കടുത്ത മല്‍സരം തുടങ്ങും

ഖത്തര്‍ എയര്‍വേയ്‌സിന്റെ വരവോടെ വിമാനസര്‍വീസ് രംഗത്ത് കടുത്ത മല്‍സരം തുടങ്ങും. ഇത് യാത്രാ നിരക്ക് കുറയുന്നതിന് കാരണമാകുമെന്നാണ് പ്രമുഖരുടെ നിരീക്ഷണം. ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ കാന്റാസും സിംഗപ്പൂര്‍ എയര്‍ലൈന്‍സുമെല്ലാം സര്‍വീസ് നടത്തുന്നത്.

ഖത്തര്‍ എയര്‍വേയ്‌സിനെ അകറ്റി സൗദി

ഖത്തര്‍ എയര്‍വേയ്‌സിനെ അകറ്റി സൗദി

സൗദിയും സഖ്യരാജ്യങ്ങളും ചുമത്തിയ ഉപരോധം മൂലം ഖത്തറിനും ഖത്തര്‍ എയര്‍വേയ്‌സിനും സാമ്പത്തിക ക്ഷീണം സംഭവിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുന്നത്.

കൂടെ വിനോദ സഞ്ചാരവും

കൂടെ വിനോദ സഞ്ചാരവും

കൂടാതെ വിനോദ സഞ്ചാര മേഖല പരിപോഷിപ്പിക്കാനും ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 80 രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാന്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. പാസ്‌പോര്‍ട്ടും മടക്ക ടിക്കറ്റും കൈവശമുണ്ടെങ്കില്‍ ഖത്തറിലേക്ക് പോകാം.

English summary
Qatar Airways launch discount flights from Canberra to Europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X