കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിന് അന്ത്യശാസനം...സൗദിസഖ്യം ആവശ്യങ്ങള്‍ പുറത്തുവിട്ടു; ഇറാനും തുര്‍ക്കിയും അല്‍ജസീറയും പ്രശ്നം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

റിയാദ്: ഖത്തര്‍ പ്രതിസന്ധിയില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവായി സൗദി സഖ്യത്തിന്റെ ആവശ്യങ്ങള്‍ പുറത്ത്. പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ ഈ ആവശ്യങ്ങള്‍ എല്ലാം തന്നെ ഏകപക്ഷീയമായി അംഗീകരിക്കണം എന്നാണ് ആവശ്യം.

13 കാര്യങ്ങളാണ് പട്ടികയില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. 10 ദിവസത്തെ സമയമാണ് ഇത് നടപ്പിലാക്കാന്‍ അനുവദിച്ചിരിക്കുന്നത്.

ഇറാനുമായുള്ള നയതന്ത്രബന്ധം വിഛേദിക്കുക, തുര്‍ക്കി സൈന്യത്തെ തിരിച്ചയക്കുക, അല്‍ജസീറ അടച്ചുപൂട്ടുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. എന്നാല്‍ ഇതൊന്നും തന്നെ ഖത്തര്‍ അംഗീകരിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിസന്ധി തീരാന്‍

പ്രതിസന്ധി തീരാന്‍

ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഖത്തര്‍ 13 കാര്യങ്ങള്‍ ചെയ്യണം എന്നാണ് സൗദി സഖ്യരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുമ്പ് പലതവണയായി പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇതില്‍ ഉള്ളത്.

അംഗീകരിക്കാനാവാത്ത കാര്യങ്ങള്‍?

അംഗീകരിക്കാനാവാത്ത കാര്യങ്ങള്‍?

എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഖത്തറിന് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യങ്ങളാണ് സൗദി സഖ്യം ആവശ്യപ്പെട്ടിട്ടുള്ളത്. ഖത്തര്‍ ഈ വിഷയങ്ങളില്‍ നേരത്തെ തന്നെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളതും ആണ്.

ഇറാനുമായി ബന്ധം വിടണം

ഇറാനുമായി ബന്ധം വിടണം

ഇറാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കണം എന്നതാണ് പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. എന്നാല്‍ ഇതിനോട് ഖത്തര്‍ എങ്ങനെ പ്രതികരിക്കും എന്ന് വ്യക്തമല്ല.

തുര്‍ക്കിയുമായുള്ള സഹകരണം

തുര്‍ക്കിയുമായുള്ള സഹകരണം

ഖത്തറും തുര്‍ക്കിയും തമ്മില്‍ സൈനിക സഹകരണം ഉണ്ട്. സംയുക്ത സൈനികാഭ്യാസത്തിനായി തുര്‍ക്കി സൈന്യം ഖത്തറില്‍ എത്തിയിട്ടും ഉണ്ട്. തുര്‍ക്കിയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കണം എന്നും ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടച്ചുപൂട്ടണം എന്നും ആണ് മറ്റൊരു ആവശ്യം.

അല്‍ ജസീറ അടച്ചുപൂട്ടണം

അല്‍ ജസീറ അടച്ചുപൂട്ടണം

സൗദി അറേബ്യയും യുഎഇയും ഒക്കെ നേരത്തേ തന്നെ ആവശ്യപ്പെടുന്ന കാര്യമാണ് അല്‍ജസീറ അടച്ചുപൂട്ടണം എന്നത്. വീണ്ടും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ഖത്തര്‍ ഭരണകൂടത്തിന്റെ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനം ആണ് അല്‍ ജസീറ.

10 ദിവസത്തിനുള്ളില്‍

10 ദിവസത്തിനുള്ളില്‍

10 ദിവസത്തെ സമയമാണ് ഖത്തറിന് ഇക്കാര്യങ്ങളില്‍ സൗദി സഖ്യരാജ്യങ്ങള്‍ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഈ പട്ടികയോട് ഖത്തര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാനെ വിടാന്‍ പറ്റുമോ?

ഇറാനെ വിടാന്‍ പറ്റുമോ?

ഇറാനുമായുള്ള ബന്ധം ഉപേക്ഷിക്കുക എന്നത് ഖത്തറിനെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രതിസന്ധി ഘട്ടത്തില്‍ ഖത്തറിന് ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള സഹായങ്ങള്‍ എത്തിച്ചവരില്‍ ഇറാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക പാടം പങ്കിടുന്നത് ഇറാനും ഖത്തറും ആണ്.

തുര്‍ക്കി നിര്‍ണായകം

തുര്‍ക്കി നിര്‍ണായകം

തുര്‍ക്കിയേയും ഖത്തറിന് അത്ര എളുപ്പത്തില്‍ കൈവിടാന്‍ സാധിക്കില്ല. സൈനിക സഹകരണത്തിന് അപ്പുറം ഖത്തറിന് പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും അധികം സഹായം എത്തിക്കുന്നതും തുര്‍ക്കി തന്നെയാണ്. പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങിയവരുടെ കൂട്ടത്തിലും തുര്‍ക്കിയുണ്ട്.

അല്‍ ജസീറ അഭിമാനം

അല്‍ ജസീറ അഭിമാനം

ഖത്തറിന്റെ സ്വകാര്യ അഭിമാനം കൂടിയാണ് അല്‍ ജസീറ ന്യൂസ് ചാനല്‍. ലോകനിലവാരത്തിലുള്ള വാര്‍ത്താ ചാനല്‍ അടച്ചുപൂട്ടുക എന്നതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ടെന്ന് ഖത്തര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

അമേരിക്ക പറഞ്ഞപ്പോള്‍

അമേരിക്ക പറഞ്ഞപ്പോള്‍

ഖത്തറിന് മേല്‍ എന്തിന്റെ പേരിലാണ് സൗദി സഖ്യം വിലക്കേര്‍പ്പെടുത്തിയത് എന്ന ചോദ്യവുമായി കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സൗദി സഖ്യത്തിന്റെ പെട്ടെന്നുള്ള നടപടി എന്നാണ് വിലയിരുത്തുന്നത്.

വിദേശനയത്തില്‍ ഇടപെടേണ്ട

വിദേശനയത്തില്‍ ഇടപെടേണ്ട

തങ്ങളുടെ വിദേശ നയത്തില്‍ ആരും ഇടപെടേണ്ടെന്ന നിലപാടാണ് ഖത്തര്‍ നേരത്തേ എടുത്തിരുന്നത്. ഇറാനുമായുള്ള ബന്ധത്തിന്റെ പേരില്‍ ആയിരുന്നു ഖത്തര്‍ ഏറ്റവും അധികം വിമര്‍ശനം ഏറ്റുവാങ്ങിയത്.

English summary
Saudi Arabia and other Arab countries that have cut ties to Qatar issued a steep list of demands Thursday to end the crisis, insisting that their Arabian Gulf neighbor shutter Al-Jazeera, cut back diplomatic ties to Iran and close down a Turkish military base in Qatar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X