ഖത്തറിന്‍റെ കാര്യത്തില്‍ സൗദിയ്ക്ക് തിടുക്കം കൂടിയോ!! ഒടുവില്‍ തിരിച്ചടി, ബഹ്റൈന്‍ കൊടുത്തത് പണി!

  • By: സാന്‍ഡ്ര
Subscribe to Oneindia Malayalam

റിയാദ്: പരമാധികാര അറബ് രാഷ്ട്രമായ ഖത്തറിന് മേലാണ് സൗദി ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ളത്. ഖത്തര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും മേഖലയിലെ സമാധാനത്തിന് അസ്ഥിരത സൃഷ്‍ടിക്കുന്നുവെന്നുമാരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദിയും യുഎഇയും ബഹ്റൈനും ഈജിപ്തും വിഛേദിക്കുന്നത്. ബഹ്റൈനാണ് ആദ്യം ഖത്തറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. പിന്നീടാണ് യുഎഇയും സൗദിയും ബഹ്റൈനൊപ്പം ചേര്‍ന്ന് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചതായി പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് ഈജിപ്തും ജിസിസി രാഷ്ട്രങ്ങള്‍ക്കൊപ്പം ഖത്തറിന്‍റെ എതിര്‍പക്ഷത്ത് ചേരുന്നത്.

ഖത്തര്‍ റിയാല്‍ തകരുന്നു... അതിനൊപ്പം സൗദി കൊടുത്ത അടുത്ത പണി; മൂന്ന് ലക്ഷം മലയാളികള്‍ ആശങ്കയില്‍

ഖത്തറിന് വിലക്ക് പ്രഖ്യാപിച്ചതോടെ വ്യോമാതിര്‍ത്തി അടച്ചിടുകയും ചെയ്തതിന് പിന്നാലെ ഈ രാജ്യങ്ങള്‍ ഇറക്കുമതിയും അതിര്‍ത്തിയില്‍ വച്ച് അവസാനിപ്പിച്ചിരുന്നു, ഇതിനെല്ലാം പുറമേ ഖത്തര്‍ പൗരന്മാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട ജിസിസി രാജ്യങ്ങള്‍ ഇതിനായി സമയവും അനുവദിച്ചു. ജിസിസി അംഗമായ ഖത്തറിനെതിരെയുള്ള പടയൊരുക്കം ജിസിസി അംഗരാഷ്ട്രങ്ങളുടെ ഐക്യത്തിലും വിള്ളലേല്‍പ്പിച്ചു.

Qatar crisis: അമേരിക്കയെ പൊളിച്ചടുക്കി ഖത്തര്‍; ട്രംപ് നിര്‍ത്തിയാലും ഖത്തര്‍ നിര്‍ത്തില്ല

 ട്രംപ് ഫാക്ടര്‍

ട്രംപ് ഫാക്ടര്‍

സുന്നി ഭൂരിപക്ഷമുള്ള മുസ്ലിം രാഷ്ട്രങ്ങളായ സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഖത്തറിന് ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ളത്. നാല് രാഷ്ട്രങ്ങളുടേയും അധികാരത്തിന് രാഷ്ട്രീയമായും ജിഹാദിന്‍റെ പേരിലും ഭീഷണിയുയര്‍ത്തുന്ന ഖത്തറിനെ പ്രതിരോധിക്കാനായിരുന്നു നിര്‍ണ്ണായക നീക്കം. ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആയുധം ഉപയോഗിച്ച് ഖത്തറിനെ ഒതുക്കുകയായിരുന്നു ഈ രാഷ്ട്രങ്ങള്‍ സ്വീകരിച്ച മാര്‍ഗ്ഗം.

ഖത്തര്‍- ഇറാന്‍ ബന്ധം

ഖത്തര്‍- ഇറാന്‍ ബന്ധം

ലോകത്തെ ഏറ്റവും വലിയ പ്രകൃതിദത്ത എണ്ണപ്പാടമായ സൗത്ത് പാര്‍/ നോര്‍ത്ത് ഡോമ ഫീല്‍ഡ് ഖത്തര്‍ ഇറാനുമായാണ് പങ്കുവെയ്ക്കുന്നത്.

ട്രംപിന്‍റെ ബുദ്ധി

ട്രംപിന്‍റെ ബുദ്ധി

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സൗദി സന്ദര്‍ശനത്തോടെയാണ് മുഖ്യ ശത്രുവായ ഇറാനെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള കരുനീക്കങ്ങള്‍ക്ക് സൗദി ഭരണാധികാരികള്‍ തുനിയുന്നത്. ഖത്തറിനെതുരെ സൗദിയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്ക് എതിര്‍പക്ഷത്ത് പ്രതിഷ്ഠിക്കുന്നതിനും
ട്രംപിന്‍റെ ബുദ്ധി വിജയം കാണുകയായിരുന്നു.

മുസ്ലിം ബ്രദര്‍ഹുഡ്

മുസ്ലിം ബ്രദര്‍ഹുഡ്

ഖത്തര്‍ രാജകുടുംബമായ അല്‍ത്താനി കുടുംബം ഏറെക്കാലമായി മുസ്ലിം ബ്രദര്‍ഹുഡിനെ പിന്തുണച്ചുവരുന്നവരാണ്.
ഇന്നത്തെ ഖത്തര്‍ ഭരണാധികാരികള്‍ വിട്ടു നില്‍ക്കുന്ന പാന്‍- ഇസ്ലാമിക് കാലിഫേറ്റിനെയും മുസ്ലിം ബ്രദര്‍ഹുഡ് പിന്തുണച്ച് വന്നിരുന്നു. ഇതിനെല്ലാം പുറമേ ഈജിപ്ത്, ലിബിയ, സിറിയ, ഗാസ മുനമ്പ് എന്നിവിടിങ്ങളിലെ തീവ്ര ഇസ്ലാമിക് പ്രസ്ഥാനങ്ങളെയും ഖത്തര്‍ ഇക്കാലം വരെയും പിന്തുണച്ച് വന്നിട്ടുണ്ട്. രാജ്യത്തെ സാറ്റലൈറ്റ് ചാനലായ അല്‍ജസീറയെ ഖത്തര്‍ ഒഴികെയുള്ള മുസ്ലിം നേതാക്കളെ വിമര്‍ശിക്കാനും അനുവദിക്കാറുണ്ട്. മേഖലയ്ക്ക് മുസ്ലിം ബ്രദര്‍ഹുഡ് ഭീഷണിയാണെന്ന് യുഎഇ ഭരണാധികാരി ഷെയ്ഖ് ബിന്‍ സയീദ് അല്‍ നഹ്യാന്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സിറിയയില്‍ അധികാരം

സിറിയയില്‍ അധികാരം

സൗദി അറേബ്യയും സഖ്യ രാഷ്ട്രങ്ങളും ഖത്തര്‍ സിറിയയിലേയും ഇറാഖിലെയും ഭീകരവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചത്. സിറിയയില്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെ അധികാരത്തില്‍ തിരികെയെത്തിക്കുന്നതിനായി സൗദി സിറിയയിലെ സുന്നികള്‍ക്ക് വന്‍ തോതില്‍ പണമെത്തിച്ചിരുന്നു. എന്നാല്‍ ഇതില്‍ പലതും ഐസിസിന്‍റെ കയ്യില്‍ത്തന്നെയാണ് എത്തിയിരുന്നത്.

ഭീകരര്‍ക്ക് പണം നല്‍കി

ഭീകരര്‍ക്ക് പണം നല്‍കി

സിറിയയിലെയും ഇറാഖിലേയും ഐസിസ് തട്ടിക്കൊണ്ടുപോയ 26 രാജകുമാരന്മാരെ ഭീകരരില്‍ നിന്ന് മോചിപ്പിക്കുന്നതിനായി ഖത്തര്‍ ഒരു ബില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചതായി ഖത്തര്‍ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം ഖത്തര്‍ നിഷേധിക്കുകയും ചെയ്തു. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള 31 കാരനായ സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സമല്‍മാന്‍റെ പങ്കും പ്രതിഫലിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സൗദിയ്ക്ക് സംഭവിച്ചത്

സൗദിയ്ക്ക് സംഭവിച്ചത്

യെമനിലെ ആഭ്യന്തര യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ യെമനെ പിന്തുണയ്ക്കാന്‍ വ്യോമാക്രമണം നടത്തിയിരുന്ന സൗദിയുമായി യുഎഇയ്ക്ക് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഷിയാ ആധിപത്യമുള്ള ഈസ്റ്റേണ്‍ പ്രവിശ്യയില്‍ സായുധകലാപത്തിനും വഴിവെച്ചിരുന്നു. ഇതിനെല്ലാം പുറമേ ഐസിസിനെ തകര്‍ക്കുന്നതിനായി വ്യോമാക്രമണങ്ങളില്‍ യുഎസ് സഖ്യവും പങ്കുചേര്‍ന്നിരുന്നു. സൗദിയില്‍ ഇതിനകം തന്നെ നിരവധി മുസ്ലിം പള്ളികള്‍ തകര്‍ത്ത ഐസിസ് റമദാന്‍ മാസത്തില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും മുന്നറിയിപ്പ് നടക്കിയിരുന്നു.

Qatar: ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍

English summary
The action against Qatar has been initiated by Saudi Arabia, the United Arab Emirates, Bahrain and Egypt - four countries ruled by Sunni Muslim leaderships that see the world through the prism of two major threats to their rule: Iran and political Islam, coupled with violent jihad.
Please Wait while comments are loading...