Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫില്‍ ഐക്യത്തിന്റെ കാഹളം; ഖത്തറിനെ ജിസിസി ഉച്ചകോടിക്ക് ക്ഷണിച്ചു!! തന്ത്രങ്ങള്‍ മാറ്റി കുവൈത്ത്

വ്യാഴാഴ്ചയാണ് ഖത്തറിനെ ജിസിസി വാര്‍ഷിക ഉച്ചോകോടിക്ക് കുവൈത്ത് ക്ഷണിച്ചത്. കുവൈത്തിലാണ് ഇത്തവണ ജിസിസി വാര്‍ഷിക യോഗം.

ദോഹ/കുവൈത്ത് സിറ്റി: ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള കുവൈത്തിന്റെ ശ്രമം വിജയത്തിലേക്ക്. അടുത്താഴ്ച നടക്കുന്ന ജിസിസി വാര്‍ഷിക യോഗത്തിലേക്ക് ഖത്തറിന് ക്ഷണം ലഭിച്ചു. ക്ഷണിച്ചാല്‍ സ്വീകരിക്കുമെന്ന് നേരത്തെ ഖത്തര്‍ സൂചന നല്‍കിയിരുന്നു. ഖത്തര്‍ അമീറിനാണ് ക്ഷണം.

കുവൈത്ത് വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച ജിസിസി രാജ്യങ്ങള്‍ ഇതുവരെ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. കുവൈത്തിന്റെ ക്ഷണത്തോട് ഖത്തറും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്താണ് ഇപ്പോഴുണ്ടായ മാറ്റങ്ങള്‍...

കുവൈത്തിലാണ് ഉച്ചകോടി

കുവൈത്തിലാണ് ഉച്ചകോടി

വ്യാഴാഴ്ചയാണ് ഖത്തറിനെ ജിസിസി വാര്‍ഷിക ഉച്ചോകോടിക്ക് കുവൈത്ത് ക്ഷണിച്ചത്. കുവൈത്തിലാണ് ഇത്തവണ ജിസിസി വാര്‍ഷിക യോഗം. അതുകൊണ്ടുതന്നെ കുവൈത്താണ് എല്ലാ രാജ്യങ്ങളെയും ഔപചാരികമായി ക്ഷണിക്കേണ്ടത്.

ഖത്തര്‍ സ്വീകരിക്കുമോ

ഖത്തര്‍ സ്വീകരിക്കുമോ

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ ആണ് കുവൈത്ത് പ്രതിനിധികള്‍ ക്ഷണിച്ചത്. അദ്ദേഹത്തിന്റെ പ്രതികരണം വന്നിട്ടില്ല. ക്ഷണിച്ചാല്‍ സ്വീകരിക്കുമെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ 5, 6

ഡിസംബര്‍ 5, 6

അതേസമയം, ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളുടെ നിലപാട് എന്താണെന്ന് വ്യക്തമല്ല. ഡിസംബര്‍ അഞ്ച്, ആറ് തിയ്യതികളില്‍ കുവൈത്തിലാണ് ജിസിസി യോഗം. ഖത്തര്‍ പങ്കെടുത്താല്‍ തങ്ങള്‍ വിട്ടുനില്‍ക്കുമെന്ന് ബഹ്‌റൈന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 എല്ലാം മാറുന്നു

എല്ലാം മാറുന്നു

ഖത്തറും അയല്‍രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയിട്ട് ആറ് മാസത്തോട് അടുക്കുന്നു. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രതിസന്ധി അടുത്തൊന്നും അവസാനിക്കില്ലെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാം മാറാന്‍ പോകുന്നുവെന്നാണ് പുതിയ ചില സംഭവങ്ങള്‍ സൂചന നല്‍കുന്നത്.

 അഹ്മദ് അല്‍ ജറല്ല പറഞ്ഞത്

അഹ്മദ് അല്‍ ജറല്ല പറഞ്ഞത്

കുവൈത്തിന്റെ മധ്യസ്ഥതയില്‍ നടത്തുന്ന നീക്കങ്ങള്‍ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് കുവൈത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ച ജിസിസി വാര്‍ഷിക സമ്മേളനം മാറ്റേണ്ടി വരില്ലെന്നും തീരുമാനിച്ചുറപ്പിച്ച പോലെ നടക്കുമെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞിരുന്നു. കുവൈത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ അഹ്മദ് അല്‍ ജറല്ലയാണ് ഇങ്ങനെ പ്രതികരിച്ചത്.

വാക് പോരിന് കുറവില്ല

വാക് പോരിന് കുറവില്ല

കഴിഞ്ഞ ദിവസംവരെ സൗദി സഖ്യവും ഖത്തറും തമ്മില്‍ വാക്പോര് നടന്നിരുന്നു. ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യില്ലെന്ന തരത്തിലാണ് ഇതുവരെ സംസാരിച്ചത്. കാര്യങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ട് പോകവെയാണ് മാധ്യമപ്രവര്‍ത്തകന്‍ എല്ലാം അവസാനിക്കുന്നുവെന്ന് പറയുന്നത്. അഹ്മദ് അല്‍ ജറല്ല കുവൈത്തി ഭരണകൂടവുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന വ്യക്തിയാണ്.

 സംഭവിക്കാന്‍ പാടില്ലാത്തത്

സംഭവിക്കാന്‍ പാടില്ലാത്തത്

കുവൈത്ത് ആണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ സമവായ ശ്രമങ്ങള്‍ നടത്തുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പ്രശ്നം രൂക്ഷമായി നടക്കുന്നതിനാല്‍ ജിസിസി വാര്‍ഷിക യോഗം നടക്കില്ലെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. 1981ല്‍ രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് വാര്‍ഷിക യോഗം ജിസിസി രാജ്യങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. ഇത് സംഭവിക്കാന്‍ പാടില്ലെന്നു കണ്ട് കുവൈത്ത് സമവായ നീക്കങ്ങളുമായി കഠിന ശ്രമത്തിലാണ്.

 ജറല്ലയെ കുറിച്ച്

ജറല്ലയെ കുറിച്ച്

ഗള്‍ഫ് പ്രതിസന്ധി ഉടന്‍ തീരുമെന്നാണ് അഹ്മദ് അല്‍ ജറല്ല പറയുന്നത്. കുവൈത്തിലെ നിരവധി പത്രങ്ങളുടെയും മാഗസിനുകളുടെയും എഡിറ്ററാണ് ജറല്ല. കുവൈത്ത് പ്രതിനിധി സംഘത്തിന്റെ ഭാഗമായി സൗദി തലസ്ഥാനത്ത് എത്തിയപ്പോഴാണ് അദ്ദേഹം ജര്‍മന്‍ മാധ്യമത്തിന് അഭിമുഖം നല്‍കിയത്. അപ്പോഴാണ് അ്‌ദ്ദേഹം പ്രതിസന്ധി തീരുന്നത് സംബന്ധിച്ച് പറഞ്ഞത്.

ബഹ്റൈനും കുവൈത്തും പറയുന്നത്

ബഹ്റൈനും കുവൈത്തും പറയുന്നത്

ഖത്തര്‍ പങ്കെടുക്കുകയാണെങ്കില്‍ ജിസിസി യോഗത്തിന് തങ്ങളെത്തില്ലെന്നാണ് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി പറഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുമോ എന്ന ആശങ്ക ഉയര്‍ന്നത്. എല്ലാവരും പങ്കെടുത്താല്‍ മാത്രമേ ഉച്ചകോടി നടക്കൂവെന്ന് കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ട്.

 ജിസിസി എന്നാല്‍

ജിസിസി എന്നാല്‍

1981ല്‍ രൂപീകരിച്ച ജിസിസിയില്‍ ആറ് രാജ്യങ്ങളാണുള്ളത്. ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. മേഖലയുടെ സാമ്പത്തിക, സുരക്ഷാ, സാംസ്‌കാരിക, സഹകരണ സംഘമായിട്ടാണ് ജിസിസി പ്രവര്‍ത്തിക്കുന്നത്. മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യാന്‍ എല്ലാവര്‍ഷവും അവസാനത്തില്‍ ജിസിസി യോഗം ചേരാറുണ്ട്.

 തീരാത്ത പൊല്ലാപ്പ്

തീരാത്ത പൊല്ലാപ്പ്


ജൂണ്‍ അഞ്ച് മുതലാണ് ജിസിസിയുടെ നിലനില്‍പ്പ് ഭീഷണിയിലായത്. ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്നുവെന്നാരോപിച്ച് ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്റൈനും ഉപരോധം ചുമത്തുകയായിരുന്നു. കുവൈത്തും ഒമാനും ആരുടെയും പക്ഷം പിടിച്ചിട്ടില്ല. കുവൈത്താണ് പരിഹാര ശ്രമങ്ങളുമായി രംഗത്തുള്ളത്.

 സൗദി മന്ത്രിയുടെ വാക്കുകള്‍

സൗദി മന്ത്രിയുടെ വാക്കുകള്‍

ഖത്തറുമായുള്ള പ്രശ്നം വളരെ ചെറുതാണെന്ന് അടുത്തിടെ സൗദി വിദേശകാര്യ മന്ത്രി സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗള്‍ഫിലെ ജനങ്ങള്‍ക്കിടയില്‍ ഖത്തര്‍ പ്രശ്നം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഖത്തറിലെ ഭരണകൂടത്തെ അട്ടിമറിക്കല്‍ തങ്ങളുടെ ലക്ഷ്യമല്ലെന്നും തങ്ങളുടെ നിലപാട് ഭീകരവാദത്തിനെതിരേയാണെന്നും സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+