ഖത്തര്‍ പ്രതിസന്ധിയില്‍ മലക്കംമറിഞ്ഞ് അമേരിക്ക... ട്രംപിനെ തള്ളിക്കളഞ്ഞു; ഞെട്ടിപ്പിച്ച ചോദ്യം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: ഖത്തറിനെതിരെ സൗദി അറേബ്യയും ബഹ്‌റൈനും യുഎഇയും രംഗത്ത് വന്നപ്പോള്‍ അതിനെ പിന്തുണച്ച ആളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അന്ന് തന്നെ ട്രംപിന്റെ നിലപാടുകള്‍ അമേരിക്കയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ട്രംപ് നേരത്തെ പറഞ്ഞതൊന്നും അല്ല അമേരിക്ക ഇപ്പോള്‍ പറയുന്നത്.

ഖത്തറിന് വിലക്കേര്‍പ്പെടുത്താനുള്ള കാരണം എന്താണെന്നാണ് ഇപ്പോള്‍ അമേരിക്ക ചോദിക്കുന്നത്. പ്രതിസന്ധി തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും ഖത്തറിനെതിരെയുള്ള പരാതികളുടെ നിജസ്ഥിതി പുറത്ത് വിടാത്തതെന്താണെന്നും അമേരിക്ക ചോദിക്കുന്നു.

ഉപരോധം എന്തിന്?

ഉപരോധം എന്തിന്?

എന്തിനാണ് സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത് എന്ന നിര്‍ണായകമായ ചോദ്യമാണ് ഇപ്പോള്‍ അമേരിക്ക ചോദിക്കുന്നത്. അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കുന്നത്.

നിഗൂഢമാക്കിയതാര്?

നിഗൂഢമാക്കിയതാര്?

തീവ്രവാദ ബന്ധം ആരോപിച്ചാണ് സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കൃത്യമായ ഒരു പരാതിയും പുറത്ത് വിടാത്ത സാഹച്യം ഗള്‍ഫ് മേഖലയെ 'നിഗൂഢതയില്‍' ആക്കി എന്നാണ് ഇപ്പോള്‍ അമേരിക്ക പറയുന്നത്.

ട്രംപ് അല്ല, ഹീതര്‍ ന്യൂവര്‍ട്ട്

ട്രംപ് അല്ല, ഹീതര്‍ ന്യൂവര്‍ട്ട്

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അല്ല ഇപ്പോഴും ഇക്കാര്യങ്ങള്‍ പറയുന്നത് എന്നും ശ്രദ്ധേയമാണ്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവായ ഹീതര്‍ ന്യുവര്‍ട്ട് ആണ് ഇപ്പോള്‍ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സൗദി സഖ്യത്തെ പ്രതിരോധത്തിലാക്കുന്നതാണ് ഇപ്പോഴത്തെ അമേരിക്കന്‍ നിലപാട്.

ഒരു സിംപിള്‍ ചോദ്യം

ഒരു സിംപിള്‍ ചോദ്യം

ഇപ്പോഴത്തെ സാഹചര്യത്തില്‍ ലളിതമായ ഒരു ചോദ്യമേയുള്ളൂ... ഖത്തര്‍ തീവ്രവാദത്തെ പിന്തുണക്കുന്നു എന്ന ആരോപണമാണോ അതോ കാലങ്ങളായുള്ള രോഷമാണോ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് കാരണം- ഇതായിരുന്നു ഹീതറിന്റെ വാക്കുകള്‍.

ദുരൂഹത കൂടുന്നു

ദുരൂഹത കൂടുന്നു

ഖത്തറിനെതിരെ കൃത്യമായ ആരോപണങ്ങള്‍ ഒന്നും ഉന്നയിക്കാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു എന്നും ഹീതര്‍ പറയുന്നുണ്ട്. സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ആണ് ഖത്തറിന് വിലക്കേര്‍പ്പെടുത്തിയത്.

എല്ലാവരും പ്രധാനം

എല്ലാവരും പ്രധാനം

അമേരിക്കയെ സംബന്ധിച്ച് ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളെല്ലാം പ്രധാനമാണ്. സൗദിയും ഖത്തറും യുഎഇയും അമേരിക്കയുടെ പങ്കാളികളും ആണ്. പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടണം എന്നും അമേരിക്ക വ്യക്തമാക്കുന്നു.

ട്രംപ് മിണ്ടാത്തതെന്ത്

ട്രംപ് മിണ്ടാത്തതെന്ത്

തന്റെ ഗള്‍ഫ് സന്ദര്‍ശന വേളയില്‍ തന്നെ ഖത്തറിനെതിരെ ഒരുപാട് പരാതികള്‍ കേട്ടു എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. ഇപ്പോഴത്തെ വിലക്ക് ഗുണകരമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. പക്ഷേ അതേ സമയം തന്നെ അമേരിക്കന്‍ വിദേശകാര്യ വിദഗ്ധര്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു.

വിശദമായ പട്ടിക ഉടന്‍ എന്ന്

വിശദമായ പട്ടിക ഉടന്‍ എന്ന്

എന്നാല്‍ ഖത്തറിനെതിരെയുള്ള നിലപാടുകള്‍ മയപ്പെടുത്താന്‍ സൗദിയോ യുഎഇയോ ബഹ്‌റൈനോ തയ്യാറായിട്ടില്ല. ഖത്തറിനെതിരെയുള്ള പരാതികളുടെ വിശദമായ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുള്ളത്.

ഖത്തറിന് പിന്തുണ കൂടുന്നു

ഖത്തറിന് പിന്തുണ കൂടുന്നു

സൗദി സഖ്യം നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഖത്തറിനുള്ള പിന്തുണ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിലക്ക് ഖത്തറിനെ ഒരുതരത്തിലും ബാധിക്കാത്ത രീതിയില്‍ ആണ് പല ഭാഗങ്ങളില്‍ നിന്നായി സഹായങ്ങള്‍ എത്തുന്നത്.

കുവൈത്തിന്റെ ശ്രമങ്ങള്‍

കുവൈത്തിന്റെ ശ്രമങ്ങള്‍

പ്രശ്‌നം പരിഹരിക്കാന്‍ കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍ ഖത്തറിന് മുന്നില്‍ ഇതുവരെ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ കൃത്യമായ ആവശ്യങ്ങള്‍ ഒന്നും മുന്നോട്ട് വച്ചിട്ടില്ലെന്നാണ് ഖത്തര്‍ പറയുന്നത്.

English summary
The US state department says it is "mystified" that Gulf states have not released details of the claims they are making against Qatar, more than two weeks after they imposed a blockade on the country and cut ties with it
Please Wait while comments are loading...