ഖത്തര്‍ അമീര്‍ ഈജിപ്തില്‍ നിന്ന് റിയാദിലെത്തി; എംബിഎസുമായി ചര്‍ച്ച... ഇറാന് പ്രസിഡന്റ് ഇന്നെത്തും
റിയാദ്: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമായി തുടരവെ അറബ് ലോകത്ത് സുപ്രധാന നീക്കങ്ങള്‍. സൗദി അറേബ്യ വിളിച്ചു ചേര്‍ത്ത അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുന്ന യോഗം ഇന്ന് റിയാദില്‍ ചേരും. അതിന് മുന്നോടിയായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഈജിപ്ത് സന്ദര്‍ശിച്ചു. ശേഷം അദ്ദേഹം സൗദിയിലെത്തി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടു.
പല തവണ ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ ആക്രമണം നിര്‍ത്താന്‍ തയ്യാറായിട്ടില്ല. ഇത് അറബ് രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിനെതിരെ സായുധമായ ഒരു നീക്കത്തിനും അറബ് രാജ്യങ്ങള്‍ മുതിരില്ല. അതേസമയം, സമാധാന-ഐക്യ ചര്‍ച്ചകള്‍ നിലയ്ക്കാനും സാമ്പത്തിക പദ്ധതികള്‍ മന്ദഗതിയിലാകാനുമാണ് സാധ്യത. പശ്ചിമേഷ്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ഇസ്രായേല്‍ വിരുദ്ധ വികാരം ശക്തിപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ സൗദി-ആഫ്രിക്ക ഉച്ചകോടി നടന്നിരുന്നു. ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. അമേരിക്കയും യൂറോപ്പും ഉപരോധം ചുമത്തിയ നേതാക്കള്‍ എത്തിയതും സൗദി അവരെ സ്വീകരിച്ചതും വലിയ ചര്‍ച്ചയായിട്ടുണ്ട്. സൗദിയുടെ ഈ നീക്കത്തിന് കാരണം പലസ്തീന് വിഷയമാണ് എന്ന നിരീക്ഷണവുമുണ്ട്. യുദ്ധം നിര്‍ത്തണമെന്ന് ആഫ്രിക്കന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
അതിനിടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദില്‍ ഫത്താഹ് സിസിയുമായി ചര്‍ച്ച നടത്തി. ഗാസയില്‍ എത്രയും വേഗം വെടി നിര്‍ത്തല്‍ നടപ്പാകണം എന്ന് ഖത്തര്‍ അമീര്‍ പറഞ്ഞു. ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കുന്ന കാര്യവും ചര്‍ച്ചയായി. ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ഏക മാര്‍ഗം ഈജിപ്ത് വഴിയാണ്.
അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെയും ഇസ്രായേലി ചാര സംഘടന മൊസാദിന്റെയും മേധാവികള്‍ ദോഹയിലെത്തി ഖത്തര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിലായിരുന്നു ചര്‍ച്ച. ഹമാസുമായി ഇക്കാര്യത്തില്‍ ഖത്തര്‍ മധ്യസ്ഥ ചര്‍ച്ച നടത്തിവരികയാണ്. യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാട് ഖത്തര്‍ ഈ ചര്‍ച്ചയിലും ഉന്നയിച്ചു.
തൊട്ടുപിന്നാലെയാണ് ഖത്തര്‍ അമീര്‍ ഈജിപ്തിലെത്തി ചര്‍ച്ച നടത്തിയത്. ശേഷം അമീര്‍ സൗദി അറേബ്യയിലെത്തി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടു. പലസ്തീന് തന്നെയായിരുന്നു ഈ ചര്‍ച്ചയിലും വിഷയം. ഇരുരാജ്യങ്ങളിലെയും പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തു. യുദ്ധം നിര്‍ത്തണമെന്ന് ബിന്‍ സല്മാന് ആവശ്യപ്പെട്ടു.
ഇന്ന് റിയാദില്‍ അറബ്-മുസ്ലിം നേതാക്കളുടെ ഉച്ചകോടി നടക്കും. ഇറാന് പ്രസിഡന്റ് ഇബ്രാഹീം റെയ്സി സൗദിയിലെത്തുമെന്നതാണ് പ്രധാനം. അദ്ദേഹത്തിന്റെ ആദ്യ സൗദി സന്ദര്‍ശനമാണിത്. സൗദിയും ഇറാനും ഒരേ നിലപാട് ഇക്കാര്യത്തില്‍ എടുക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ്. അതേസമയം, ഇസ്രായേലിനെതിരെ പ്രവര്‍ത്തിക്കുന്ന ഹമാസ്, ഹിസ്ബുല്ല, സിറിയയിലെയും ഇറാഖിലെയും ഷിയാ സായുധ സംഘങ്ങള്‍ എന്നിവരെ സഹായിക്കുന്നത് ഇറാനാണ് എന്ന് അമേരിക്കയും ഇസ്രായേലും ആരോപിക്കുന്നു.
-
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
2026ൽ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിച്ചതൊക്കെ നടക്കുകയാണോ? യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും -
ഇറാനൊപ്പം ചേര്‍ന്ന് ഹൂതികളും...! ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം, യുദ്ധം പുതിയ തലത്തിലേക്ക് -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി











Click it and Unblock the Notifications